Search
  • Follow NativePlanet
Share
» »ചങ്ങാതിമാര്‍ക്കൊപ്പം റോഡ് ട്രിപ്പ്; അരുണാചല്‍ മുഴുവൻ കാണാം, വീക്കെൻഡ് പാക്കേജുമായി ഐആർസിടിസി

ചങ്ങാതിമാര്‍ക്കൊപ്പം റോഡ് ട്രിപ്പ്; അരുണാചല്‍ മുഴുവൻ കാണാം, വീക്കെൻഡ് പാക്കേജുമായി ഐആർസിടിസി

പഠിക്കുന്ന സമയത്താണെങ്കിലും ജോലി കിട്ടിയാലും കൂട്ടുകാർ കൂടിയാൽ പിന്നെ അതിലൊരു ടോപ്പിക് യാത്രകൾ തന്നെയാവും. അതിൽ ഒരുമിച്ച് ഗ്യാങ് ആയി പോയ യാത്രകൾ വളരെ കുറച്ചേ കാണുകയുള്ളുവെങ്കിലും പ്ലാനുകൾ ഇഷ്ടംപോലെ കാണും. എങ്കിൽപ്പിന്നെ ഒരു വാരാന്ത്യം നോക്കി ഫ്രണ്ട്സ് എല്ലാവര്‍ക്കും പോകാന്‍ സാധിക്കുന്ന ഒരു യാത്ര പോയാലോ, അരുണാചൽ പ്രദേശിലേക്ക്.

ഒരാഴ്ച അവധിയും കയ്യിൽ അത്യാവശ്യം പൈസയുമുണ്ടെങ്കില്‍ പ്ലാനിങ്ങിന്റെ ടെന്‍ഷനോ എവിടെ പോകണമെന്ന കൺഫ്യൂഷനോ ഇല്ലാതെ അരുണാചൽ പ്രദേശ് കണ്ടുതീർക്കാൻ പറ്റിയ ഒരു പാക്കേജ് ഐആർസിടിസി അവതരിപ്പിച്ചിട്ടുണ്ട്. അരുണാചല്‍- ഗേറ്റ്വേ ടു സെറീനിറ്റി Arunachal - Gateway To Serenity EGH038 എന്നാണ് ഈ പാക്കേജിന്‍റെ പേര്. ഏഴു രാത്രിയും എട്ടു പകലും നീണ്ടുനിൽക്കുന്ന യാത്രയാണിത്.

 IRCTC Arunachal - Gateway To Serenity Road Trip

ഏഴ് രാത്രിയും എട്ടു പകലും നീണ്ടു നിൽക്കുന്ന യാത്ര ആരംഭിക്കുന്നത് ഗുവാഹത്തിയിൽ നിന്നാണ്. റെയിൽവേ സ്റ്റേഷനിലോ അല്ലെങ്കിൽ എയര്പോർട്ടിലോ വന്നിറങ്ങുന്ന നിങ്ങളെ നേരെ കൊണ്ടുപോകുന്നത് തേസ്പൂരിലേക്കാണ്. അവിടെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാം. ഈ ദിവസം പ്രത്യേക യാത്രകളൊന്നുമില്ല. പിറ്റേന്ന് രാവിലെ ഡിറാങിലേക്ക് പോകും. യാത്രാമധ്യേ ടിപ്പി ഓർക്കിഡ് സെന്‍റർ, ചൂടുനീരുറവ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. രാത്രി താമസം ഡിറാങ്ങിൽ തന്നെ.

മൂന്നാം ദിവസം ഡിറാങ്ങിൽ നിന്ന് തവാങ്ങിലേക്ക് പോകും. സമുദ്രനിരപ്പിൽ നിന്നും 14,000 അടി ഉയരത്തില് കിടക്കുന്ന സെല്ലാ പാസ് യാത്രയിൽ കാണാം. ജസ്വന്ത്ഗർഹ് വാർ മെമ്മോറിയൽ, ജംങ്സ് ഫാൾസ് എന്നിവയാണ് സന്ദര്‍ശിക്കുന്ന മറ്റു സ്ഥലങ്ങൾ. രാത്രി മാസം തവാങ്ങിൽ. പിറ്റേന്ന് തവാങ്ങിൽആറാമത്തെ ദലൈലാമയുടെ ജന്മസ്ഥലമായ ഗോൾഡൻ നംഗേൽ ലാറ്റ്സെ, ദ ലാൻഡ് ഓഫ് ഡോൺ-ലൈറ്റ് മൗണ്ടൻസ്, മറ്റ് ആശ്രമങ്ങൾ, യുദ്ധസ്മാരകം എന്നിവ കണ്ട് ഷോപ്പിങ് കൂടി നടത്തിയ ശേഷം രാത്രി തവാങ്ങിൽ തന്നെ ചെലവഴിക്കും.

irctc arunachal roadtrip

അ‍ഞ്ചാം ദിവസം സാൻഗെസ്തർ തടാകം, ബം ലാ പാസ്, ഇന്ത്യ- ചൈന അതിർത്തി എന്നിവിടങ്ങൾ കാണും. പിറ്റേന്ന് രാവിലെ തവാങ്ങിൽ നിന്നും ഡിറാങ്ങിലേക്ക് പോകും. ഇവിടെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം ഇന്ന് മുഴുവന്‌ നിങ്ങൾക്കിഷ്ടമുള്ള വിധത്തിൽ ചെലവഴിക്കാം. ഏഴാം ദിവസം ബോംഡില്ലയിൽ പ്രാദേശിക കാഴ്ചകൾ കാണാൻ രാവിലെയിറങ്ങും. പിന്നീട് തിരികെ ഗുവാഹത്തിയിലേക്ക് മടക്കും. എട്ടാം ദിവസം കാമാഖ്യ ക്ഷേത്രം സന്ദർശിച്ച ശേഷം നിങ്ങളക്ക് മടങ്ങാം.

എല്ലാ വെള്ളിയാഴ്ചകളിലും ഗുവാഹത്തിയിൽ നിന്ന് യാത്ര ആരംഭിക്കുവാൻ കഴിയുന്ന വിധത്തിലാണ് ഐആർസിടിസി ഈ അരുണാതൽ പ്രദേശ് റോഡ് ട്രിപ്പ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. യാത്രാ സംഘത്തിൽ കുറഞ്ഞത് ആറു പേരങ്കിലും വേണം. യാത്രക്കാരുടെ എണ്ണം നോക്കി ഇന്നോവ, എസി ടെംപോ ട്രാവലർ അല്ലെങ്കില്‍ മിനി ബസ് പോലുള്ള വാഹനങ്ങൾ ലഭ്യമാക്കും.

 irctc arunachal roadtrip package ticket,

ഏറ്റവും കുറഞ്ഞ നിരക്ക് ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 30,930/- രൂപയാണ്. ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 33,370/- രൂപയും സിംഗിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 44,900/-രൂപയും ടിക്കറ്റ് നിരക്കാവും. 5-11 പ്രായത്തിലുള്ള കുട്ടിക്ക് 25,690/- രൂപ, 2-4 പ്രായത്തിലുള്ള കുട്ടിക്ക് 18,760/-രൂപ എന്നിങ്ങനെയാണ് നിരക്ക്.

വടക്കു കിഴക്കൻ ഇന്ത്യയിലേക്ക് യാത്ര പോകുമ്പോൾ വേണ്ടിവരുന്ന ഇന്നർ ലൈൻ പെർമിറ്റ് അടക്കമുള്ള സൗകര്യങ്ങളെല്ലാം മുൻകൂട്ടി ലഭ്യമാക്കിയ യാത്രയായിരിക്കുമിത്. ടിക്കറ്റിൽ രാത്രി താമസം. പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും, ട്രാവൽ ഇൻഷുറൻസ്, ടാക്സ് എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്. ഗുവാഹത്തിയിലേക്കുള്ള ട്രെയിൻ/ വിമാനടിക്കറ്റ് നിരക്ക് ടിക്കറ്റ്, ഉച്ചഭക്ഷണം, തവാങ്ങിൽ നിന്ന് ബംലാ പാസിലേക്കുള്ള യാത്ര, ബോട്ടിങ് ഫീസ് എന്നിവ ടിക്കറ്റിൽ ഉൾപ്പെടുന്നില്ല.
പാക്കേജിനെക്കുറിച്ച് കൂടുതലറിയുവാനും ബുക്കിങ്ങിനും ഫോൺ- 8595936696, 8595936716, 8595936690.
കൂടുതലറിയുവാൻ- Arunachal - Gateway To Serenity Ex Guwahati

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+