Search
  • Follow NativePlanet
Share
» »ശുദ്ധവായു ശ്വസിക്കണോ, വിട്ടോ നേരെ ഐസ്വാളിലേക്ക്... നല്ല വായു ഗുണനിലവാരത്തിൽ കേരളത്തിലെ ഒരു നഗരവും..

ശുദ്ധവായു ശ്വസിക്കണോ, വിട്ടോ നേരെ ഐസ്വാളിലേക്ക്... നല്ല വായു ഗുണനിലവാരത്തിൽ കേരളത്തിലെ ഒരു നഗരവും..

ശുദ്ധവായു ശ്വസിക്കാനുള്ള നെട്ടോട്ടത്തിലാണ് രാജ്യതലസ്ഥാനമായ ഡൽഹി. കടുതത് വായു മലിനീകരണമണ് ഡൽഹിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ട് ചെയ്യുന്നത്. ധൈര്യത്തിൽ പുറത്തിറങ്ങുവാനോ എന്തെങ്കിലും ചെയ്യാനോ ഒന്നും സാധിക്കാത്ത അവസ്ഥയിലാണ് തലസ്ഥാന നിവാസികള്‍. മറ്റിടങ്ങളിലും സ്ഥിതി അത്ര നല്ലതല്ലെങ്കിലും ഡൽഹിയുടെ അത്രയും മോശമല്ലെന്ന് മാത്രം.

അതുകൊണ്ടുതന്നെ അല്പം ശുദ്ധവായു ശ്വസിക്കണമെന്ന് ആളുകൾ ആഗ്രഹിച്ചാൽ അതിലവരെ ഒട്ടും കുറ്റപ്പെടുത്തുവാനാവില്ല. എന്നാൽ അങ്ങനെ ശുദ്ധവായു കിട്ടുന്ന സ്ഥലമുണ്ടോ? ഇങ്ങനെയൊരു ചോദ്യത്തിന് ഉണ്ട് എന്നുതന്നെയാണ് ഉത്തരം. ശുദ്ധവായു ഒട്ടും മായമില്ലാതെ ശ്വസിക്കാൻ പറ്റിയ എട്ടു നഗരങ്ങളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. എയർ ക്വാളിറ്റി ഇൻഡക്സ് അനുസരിച്ച് നല്ല വായു ഗുണനിലവാരം രേഖപ്പെടുത്തിയ ഇന്ത്യയിലെ നഗരങ്ങൾ നോക്കാം.

1. ഐസ്വാള്‍, മിസോറാം

മിസോറാമിന്‍റെ തലസ്ഥാനമായ ഐസ്വാള്‍ ആണ് ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ഇടം. നല്ല വായു ഗുണനിലവാരം രേഖപ്പെടുത്തിയ ഇവിടുത്തെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 29 ആണ്. മുദ്രനിരപ്പിൽനിന്നും 900 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടം പ്രകൃതിഭംഗി കൊണ്ടും പച്ചപ്പു നിറഞ്ഞ കാഴ്ചകൾ കൊണ്ടും സമ്പന്നമാണ്. കുന്നുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. കുന്നുകൾക്കു മുകളിലൂടെയും താഴെയുമായാണ് ഐസ്വാള്‍ പരന്നു കിടക്കുന്നത്. മിസോ സംകസ്കാരം പരിചയപ്പെടുവാനും ഒറ്റയാത്രയിൽ ആധുനികതയും പഴമയും അനുഭവിക്കുവാനും ഐസ്വാളിലേക്ക് വന്നാൽ മതി.

2. നാഗോൺ, അസം

മികച്ച വായ നിലവാരത്തിന്‍റെ കാര്യത്തിൽ ഇന്ത്യയിൽ മുന്നിൽ വടക്കു കിഴക്കൻ ഇന്ത്യയാണ് എന്നു സൂചിപ്പിക്കുന്നതാണ് രണ്ടാം സ്ഥാനത്തെത്തി നാഗോൺ. അസമിലെ പട്ടണങ്ങളിലൊന്നായ നാഗോണിന്‍റെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 38 ആണ്. അസമിന്‍റെ ഭംഗിയേറിയ കാഴ്ചകൾ ഇവിടെ കാണാം. മഹിഷാസുരമർദ്ദിനിക്കായി സമർപ്പിച്ചിരിക്കുന്ന ശക്തിപീഠമാണ് ഇവിടുത്തെ പ്രധാന കാഴ്ച

3. തൃശൂർ, കേരളം

നമ്മുടെ സ്വന്തം തൃശൂരാണ് ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന മൂന്നാമത്തെ ഇടം. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ അതിന്‍റെ അതിമനോഹരമായ ഗ്രാമക്കാഴ്ചകള്‍ക്കും നഗരക്കാഴ്ചകൾക്കും പ്രസിദ്ധമണ്. ബീച്ചുകൾ, കുന്നുകൾ, പാടങ്ങൾ, മ്യൂസിയം, മൈതാനം എന്നിങ്ങനെ ആർക്കും എപ്പോൾ വേണമെങ്കിലും സന്ദര്‍ശിക്കാവുന്ന ഇടമാണ് തൃശൂർ. തൃശൂരിന്‍റെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 43 ആണ്.

4. ബാഗൽകോട്ട്, കർണ്ണാടക

ശുദ്ധവായു ശ്വസിക്കാനായി പോകാൻ പറ്റിയ അടുത്ത ഇടം കർണ്ണാടകയിലെ ബാഗൽകോട്ട് ആണ്. കർണ്ണാടകയുടെ വടക് ഭാഗത്തുള്ള ഇവിടം പ്രസിദ്ധമായിരിക്കുന്നത് ക്ഷേത്രങ്ങൾക്കാണ്. ബാഗൽകോട്ടിന്റെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 46 ആണ്.

ഐസ്വാൾ , മിസോറാം - 29
നാഗോൺ , അസം - 38
തൃശൂർ , കേരളം - 43
ബംഗൽകോട്ട് , കർണാടക - 46
നഹർലഗുൻ , അരുണാചൽ പ്രദേശ് - 48
ഗുവാഹത്തി , അസം - 48
രാമനാഥപുരം , തമിഴ്നാട് - 48
ചാമരാജനഗർ , കർണാടക- 50 എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിയിരിക്കുന്ന, നല്ല വായു ഗുണനിലവാരം രേഖപ്പെടുത്തിയ സ്ഥലങ്ങൾ.

അതേസമയം, ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ കർണ്ണാടകയിലെ കൂര്‍ഗിനു സമീപമുള്ള മടിക്കേരി ഒന്നാമതെത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട കണക്കുകളിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരിക്കൊപ്പം പാൽക്കലൈ പേരൂർ, കരൂർ, തിരുനെൽവേലി, തിരുപ്പതി, ഊട്ടി, വെല്ലൂർ, റാണിപേട്ട്, ഗദഗ്, തൂത്തുക്കുടി, പുതുച്ചേരി തുടങ്ങിയവ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: thrissur mizoram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+