എത്ര ഓഫ് സീസണ്‍ ആണെങ്കില്‍ പോലും ഗോവയുടെ ഗുമ്മിന് ഒരു കുറവും കാണില്ല. ഏതു കാലാവസ്ഥയാണെങ്കിലും സന്തോഷിക്കുവാനും ആഹ്ലാദിക്കുവാനും അടിച്ചുപൊളിക്കുവാനും വേണ്ടതെല്ലാം ഇവിടെയുണ്ട്.. ആകെ വേണ്ടത് മടുക്കാതെ കണ്ടുനടക്കുവാനുള്ള മനസ്സും സമയവും മാത്രം...പലപ്പോഴും യുവാക്കളുടെ യാത്രാ കേന്ദ്രമായാണ് ഗോവയെ പലരും അടയാളപ്പെടുത്തിയിരിക്കുന്നത്. എമന്നാല്‍ യഥാര്‍ത്ഥത്തില്‍ ചെറിയ കുഞ്ഞുങ്ങള്‍കകു മുതല്‍ പ്രായമായവര്‍ക്കു വരെ ഇഷ്ടം പോലെ കാഴ്ചകളാണ് ഗോവയിലുള്ളത്.
ബീച്ചുകളും അവിടുത്തെ രാത്രി ജീവിതവും പാര്‍ട്ടികളും ഷാക്കിലെ താമസവും തന്നെയാണ് എന്നും ഗോവയിലെ ആകര്‍ഷണങ്ങള്‍. എന്നാല്‍ ഇന്നും സഞ്ചാരികള്‍ക്ക് പരിചിതമല്ലാത്ത ഒരുപാട് ഇടങ്ങള്‍ ഗോവയിലുണ്ട്. അത്തരത്തിലൊന്നാണ് ഇരുട്ടില്‍ തിളങ്ങുന്ന ബീച്ച്. ഗോവയിലെ രാത്രിയില്‍ തിളങ്ങുന്ന ബീറ്റില്‍ബാറ്റിം ബീച്ചിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം
സുഖം ശാന്തം സുന്ദരം
സണ്‍സെറ്റ് ബീച്ച്
മനോഹരമായ സൂര്യാസ്തമയ കാഴ്ചകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ചക്രവാളത്തിലേക്ക് സൂര്യനിറങ്ങി മറയുന്ന കാഴ്ച ആസ്വദിച്ചു നില്‍ക്കുവാന്‍ ഗോവയില്‍ ഇതിലും മനോഹരമായ ബീച്ചില്ല. ഗോവയിലെ സണ്‍സെറ്റ് ബീച്ച് എന്നാണ് ബീറ്റില്‍ബാറ്റിം ബീച്ചിനെ സഞ്ചാരികള്‍ വിളിക്കുന്നത്.
രാത്രിയില്‍ തിളങ്ങുന്ന ബീച്ച്
സാഹസിക വിനോദങ്ങള്‍
പറ്റിയ സമയം
നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഇവിടെ കൂടുതലും സഞ്ചാരികള്‍ എത്തുന്നത്. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ പ്രവേശന വിലക്കുകള്‍ ഇവിടെ നിലനില്‍ക്കുന്നു



Click it and Unblock the Notifications












