വിശ്വാസത്തോടെ പ്രാര്‍ഥിച്ചാല്‍ അത്ഭുതങ്ങള്‍ സമ്മാനിക്കുന്ന ക്ഷേത്രങ്ങള്‍ ധാരാളമുണ്ട്. അത്തരത്തിലൊന്നാണ് കര്‍ണ്ണാടകയിലെ ഭൂവരാഹ സ്വാമി ക്ഷേത്രം. ഭൂമി ദേവിയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന അത്യപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് മൈസൂരിന് സമീപം കല്ലഹള്ളിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം. ഹേമാവതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഭൂവരാഹ സ്വാമി ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്...
ഭൂമിദേവിയെ ആരാധിക്കുന്ന ക്ഷേത്രം
ഭൂമി ദോഷങ്ങള്‍ അകലുവാന്‍
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം
2500ല്‍ അധികം
ഹൊയ്സാല രാജാവായിരുന്ന വീര ബല്ലാല മൂന്നാമന്‍ രാജാവാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഒരിക്കല്‍ വേട്ടയാടാനെത്തിയ രാജാവ് കൂട്ടംതെറ്റി തനിച്ചായി പോയി. ഒരു മരത്തിന്റെ ചുവട്ടില്‍ തനിയെ ഇരിക്കുമ്പോള്‍ രാജാവ് വിചിത്രമായ കാഴ്ച കണ്ടു. ഒരു നായ ഒരു മുയലിനെ ഓടിക്കുന്നു. ഓടി ഒരു പ്രത്യേക ഇടത്തിലെത്തിയപ്പോള്‍ മുയല്‍ തിരികെ നായയെ ഓടിക്കുവാന്‍ തുടങ്ങി. ഇതില്‍ അത്ഭുതം തോന്നിയ രാജാവ് ഈ ഇടം പിന്നീട് കുഴിച്ച് നോക്കിയപ്പോള്‍ അവിടെ വരാഹസ്വാമിയുടെ ഒരു വിഗ്രഹം കണ്ടെത്തി. പിന്നീട് അവിടെ ക്ഷേത്രം സ്ഥാപിക്കുകയും ആരാധന തുടങ്ങുകയും ചെയ്കുവെന്നാണ് വിശ്വാസം.
വെള്ളപ്പൊക്കത്തിലും തകരില്ല
എത്തിച്ചേരുവാന്‍
ബാംഗ്ലൂര്‍-മൈസൂര്‍ ഹൈവേയില്‍ കല്‍ഹള്ളി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാണ്ഡ്യ ജില്ലയിലെ പാണ്ഡുപുര എന്ന സ്ഥലത്തു നിന്നും 32 കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. ക്ഷേത്രത്തിനടത്തുള്ള ബസ് സ്റ്റാന്‍ഡ് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ബീദര്‍ ജരണി നരസിംഹ സ്വാമി ക്ഷേത്രം
നാലടി മുതല്‍ അഞ്ച് അടി വരെ വെള്ളം ഉയര്‍ന്നു നില്‍ക്കുന്ന തുരങ്കത്തിലൂടെ വേണം ഗുഹയ്ക്കുള്ളിലെ ക്ഷേത്രത്തിലെത്തുവാന്‍. ഗുഹയ്ക്കുള്ളിലെ ചുണ്ണാമ്പ് കല്ലുകളില്‍ പ്രതിഫലിച്ചു കാണുന്ന നരസിംഹ സ്വാമിയുടെ പ്രതിമയാണ് ഇവിടുത്തെ മറ്റൊരു അത്ഭുതം. വെള്ളം നിറഞ്ഞ തുരങ്കത്തിലൂടെ നടന്നു പോകുമ്പോള്‍ നിറയെ വാവലുകളെയും നരിച്ചീറുകളെയും കാണാ. എന്നാല്‍ നാളിതുവരെ ഇവയൊന്നും ഒരു മനുഷ്യനെയും ഉപദ്രവിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.



Click it and Unblock the Notifications













