ബാംഗ്ലൂർ നഗരം ചൂടുപിടിച്ച് തുടങ്ങി. ശീതികരിച്ച മുറിയിൽ നിന്ന് വെളിയിലേക്കിറങ്ങുന്നവരെല്ലാം ചൂടിനെ പഴിക്കാൻ തുടങ്ങി. ഒരു കാലത്ത് തടാകനഗരം എന്ന് അറിയപ്പെട്ടിരുന്ന ബാംഗ്ലൂർ വേനൽക്കാലത്തും സുന്ദരമായ ശീതളിമ നൽകിയിരുന്നു. എന്നാൽ തെറ്റായ വികസന പ്രവർത്തനങ്ങൾ ബാംഗ്ലൂർ നഗരത്തിന്റെ സുന്ദരമായ കാലവസ്ഥയ്ക്ക് മാറ്റം വരുത്തി.
ചൂടുകൂടുമ്പോൾ ബാംഗ്ലൂരിൽ താമസിക്കുന്നവർക്ക് യാത്ര ചെയ്യാൻ പല സ്ഥലങ്ങളുമുണ്ട്. എന്നാൽ ഒരു ആൽമരത്തിന്റെ ചുവട്ടിലേക്ക് യാത്ര ചെയ്താലോ. ആൽമരം എന്ന് പറഞ്ഞാൽ വെറും ആൽമരം അല്ല. മൂന്നേക്കറിലാണ് ഈ ആൽമരം പടർന്ന് കിടക്കുന്നത്.
എവിടയാണ് ആ ആൽമരം
ബാംഗ്ലൂരിൽ നിന്ന് 28 കിലോമീറ്റർ അകലെയായി ബാംഗ്ലൂർ മൈസൂർ റോഡിലാണ് ഈ ആൽമരം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിലെ മജസ്റ്റിക്കിൽ നിന്നും കെ ആർ മാർക്കറ്റിൽ നിന്നും ഇവിടേയ്ക്ക് എളുപ്പത്തിൽ ഇവിടേയ്ക്ക് എത്താം. മജസ്റ്റിക്കിൽ നിന്ന് കെംഗേരിയിലേക്ക് ബസ് ലഭിക്കും. കെംഗേരിയിൽ നിന്ന് ദൊഡ്ഡ ആലഡ മരയിലേക്ക് ബസ് ലഭിക്കും. കന്നഡയിൽ ദൊഡ്ഡ ആലഡ മര എന്നുപറഞ്ഞാൽ വലിയ ആൽമരം എന്നാണ് അർത്ഥം. കെ ആർ മാർക്കറ്റിൽ നിന്ന് ഇവിടേക്ക് നേരിട്ട് ബസ് ലഭിക്കും.
ബാംഗ്ലൂരിലെ ദൊഡ്ഡ ആലഡ മരത്തേക്കുറിച്ച് കൂടുതൽ വായിക്കാം
ദൊഡ്ഡ ആലഡ മര
400 വർഷത്തെ പഴക്കം
Photo Courtesy: BostonMA
വേരുകൾ
ബിഗ് ബാന്യൻ വൈൻ
ബഞ്ചുകൾ
Photo Courtesy: Kiran Gopi
മൈസൂർ റോഡിൽ
ഭക്ഷണം
ആൽമരം



Click it and Unblock the Notifications












