Search
  • Follow NativePlanet
Share
» »അവിട്ടം നക്ഷത്രക്കാർക്ക് അനുഗ്രഹങ്ങളുമായി ആറ്റുകാലമ്മ, ആദിപരാശക്തിയുടെ മാതൃഭാവം

അവിട്ടം നക്ഷത്രക്കാർക്ക് അനുഗ്രഹങ്ങളുമായി ആറ്റുകാലമ്മ, ആദിപരാശക്തിയുടെ മാതൃഭാവം

ഇതാ അവിട്ടം നക്ഷത്രത്തിൽ ജനിച്ചവർ പോയിരിക്കേണ്ട അവരുടെ ജന്മ നക്ഷത്ര ക്ഷേത്രം പരിചയപ്പെടാം...

വിശ്വാസങ്ങളിൽ ജന്മ നക്ഷത്ര ക്ഷേത്രങ്ങൾ ദർശിക്കുന്നതിനുള്ള പ്രാധാന്യം എത്രയെന്നു നമുക്കറിയാം. നക്ഷത്രങ്ങളെ അറിഞ്ഞ്, അതിനുള്ള ദേവതകളെ പൂജിക്കുക വഴി കൂടുതൽ അനുഗ്രഹങ്ങള്‍ സ്വന്തമാക്കാം. ജീവിതത്തിൽ ഐശ്വര്യം വരുവാനും ദോഷങ്ങൾ ഇല്ലാതാകുവാനും ജന്മ നക്ഷത്ര ക്ഷേത്ര ദർശനം സഹായിക്കുമത്രെ. ഇതാ അവിട്ടം നക്ഷത്രത്തിൽ ജനിച്ചവർ പോയിരിക്കേണ്ട അവരുടെ ജന്മ നക്ഷത്ര ക്ഷേത്രം പരിചയപ്പെടാം...

അവിട്ടം നക്ഷത്രം

അവിട്ടം നക്ഷത്രം

ജ്യോതിഷത്തിലെ 23-ാം നക്ഷത്രമാണ് അവിട്ടം. തങ്ങൾക്കറിയുന്ന കാര്യങ്ങൾ ഏറ്റെടുക്കുകയും അതി്ൽ 100 ശതമാനം ആത്മാർത്ഥതയോടെ പണിയെടുത്ത് പേരുമേടിക്കുന്നവരാണ് അവിട്ടം നക്ഷത്രത്തിൽ ജനിച്ചവർ. എല്ലാ കാര്യങ്ങളിലും പ്രാഗത്ഭ്യം ഉള്ളവർ എന്നു വേണമെങ്കിലും ഇവടെ വിശേഷിപ്പിക്കാം. അറിഞ്ഞോ അറിയാതെയോ ആരെയും ദ്രോഹിക്കുവാൻ ഇവർക്ക് താല്പര്യമില്ല. എന്നാൽ സ്വന്തം ജീവിതത്തിൽ മറ്റാരുടെയും അഭിപ്രായങ്ങൾക്ക് വില കൊടുക്കുകയോ സ്വീകരിക്കുയോ ചെയ്യുന്ന ഒരു പതിവ് ഇവരിൽ കാണുവാനില്ല, ഒട്ടും നിവൃത്തി ഇല്ലാതെ വരുന്ന സാഹചര്യത്തിൽ മാത്രമേ ഇവർ മറ്റുള്ളവരുടെ വാക്ക് കേൾക്കൂ. ഒരാളോട് ദേഷ്യം തോന്നിയാൽ ആ പക ജീവിതകാലം മുഴുവനും ഇവർ മനസ്സിൽ സൂക്ഷിക്കും.

അവിട്ടം നക്ഷത്രത്തിൽ ജനിച്ചവരുടെ ജന്മ നക്ഷത്ര ക്ഷേത്രം

അവിട്ടം നക്ഷത്രത്തിൽ ജനിച്ചവരുടെ ജന്മ നക്ഷത്ര ക്ഷേത്രം

തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രമാണ് അവിട്ടം നക്ഷത്രത്തിൽ ജനിച്ചവരുടെ ജന്മ നക്ഷത്ര ക്ഷേത്രം എന്നറിയപ്പെടുന്നത്. കേരളത്തിലെ ഏറ്റവും ജനപ്രിയ ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. സ്ത്രീകളുടെ ശബരിമല എന്നു വിളിക്കപ്പെടുന്ന ഇവിടം ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണിത്. ആറ്റുകാലമ്മ എന്ന പേരിലാണ് ഇവിടെ ഭഗവതിയെ ആരാധിക്കുന്നത്.

PC:Vijayakumarblathur

ആറ്റുകാൽ ഭഗവതി ക്ഷേത്രം

ആറ്റുകാൽ ഭഗവതി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഒന്നാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. ഭദ്രകാളിയെ ആറ്റുകാലമ്മയായി ആരാധിക്കുന്ന ഈ ക്ഷേത്രം സ്ത്രീകളുടെ പ്രധാന ആരാധനാലയമാണ്. അന്നപൂർണ്ണേശ്വരിയായും കണ്ണകിയായും ആറ്റുകാലമ്മയെ ആരാധിക്കുന്നു. തിരുവനന്തപുരം യാത്രയിൽ നിർബന്ധമായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങളിൽ ഒന്നും കൂടിയാണിത്.

ആറ്റുകാലമ്മ

ആറ്റുകാലമ്മ

ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയായാണ് ഇവിടുത്തെ ആറ്റുകാലമ്മ. അതുകൊണ്ടുതന്നെ പ്രധാന പ്രതിഷ്ഠയും ഭദ്രകാളിയാണ്. ദാരിക വധത്തിനു ശേഷം വേതാളത്തിന്റെ പുറത്ത് വടക്ക് ദർശനമായി ഇരിക്കുന്ന രൂപത്തിലാണ് ഇവിടുത്തെ ഭദ്രകാളിയുടെ പ്രതിഷ്ഠയുള്ളത്.

PC:Ms Sarah Welch

ആറ്റുകാൽ പൊങ്കാല

ആറ്റുകാൽ പൊങ്കാല

ആറ്റുകാൽ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നാണ് ആറ്റുകാല്‍ പൊങ്കാല. ഈ സമയത്ത് കേരളത്തിലെ ശബരിമല എന്ന പേരിലാണ് ആറ്റുകാൽ ക്ഷേത്രം അറിയപ്പെടുന്നത്. കുംഭമാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രോത്സവങ്ങളിൽ ഒന്നാണ് ആറ്റുകാൽ പൊങ്കാല. പൂരം നാളും പൗർണമിയും ഒരുമിച്ച് വരുന്ന ദിവസമാണ് പൊങ്കാല നടത്തുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ചടങ്ങ് എന്ന നിലയിൽ റെക്കോർഡും ആറ്റുകാൽ പൊങ്കാലയ്ക്കുണ്ട്.

PC:Ms Sarah Welch

ക്ഷേത്രാഘോഷങ്ങള്‍

ക്ഷേത്രാഘോഷങ്ങള്‍

പ്രത്യേകത നിറഞ്ഞു നിൽക്കുന്ന ഒരുപാട് ആഘോഷങ്ങളും ചടങ്ങുകളും ആറ്റുകാല് ക്ഷേത്രത്തിൽ നടക്കാറുണ്ട്. കുംഭത്തില് കാർത്തിക മുതൽ ഉത്രം വരെ നീണ്ടുനിൽക്കുന്ന പൊങ്കാല, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളത്ത് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ചടങ്ങുകൾ. നവരാത്രി, തൃക്കാർത്തിക, തുടങ്ങിയവയും ഇവിടുത്തെ പ്രധാന ആഘോഷങ്ങളാണ്.

PC:Maheshsudhakar

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+