ഒരു വ്യക്തിയുടെ വരാനിരിക്കുന്ന നാളുകളെയും കഴിഞ്ഞുപോയ ദിവസങ്ങളെയും എല്ലാം ശക്തമായി സ്വാധീനിക്കുവാൻ ശേഷിയുള്ളവയാണ് ജന്മ നക്ഷത്രങ്ങൾ എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഓരോ ജന്മ നക്ഷത്രങ്ങൾക്കും അനുയോജ്യമായ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിന് വിശ്വാസികൾ പ്രാധാന്യം നല്കുന്നു. ഇതാ തിരുവോണം നക്ഷത്രത്തിൽ ജനിച്ചർ സന്ദർശിക്കേണ്ട ജന്മ നക്ഷത്ര ക്ഷേത്രം ഏതാണെന്ന് നോക്കാം...
തിരുവോണം
പരാജയത്തെപ്പറ്റി ചിന്തിക്കാതെ ഭാവി മുന്നിൽക്കണ്ട് പ്രവര്‍ത്തിക്കുന്നവരാണ് ഈ രാശിക്കാർ. കഷ്ടപ്പെടുന്നവരെ പണം നല്കി സഹായിക്കുന്ന കാര്യത്തിൽ രണ്ടാമതൊന്ന് ഇവർ ആലോചിക്കില്ല. മറ്റുള്ളവരോട് നന്നായി പെരുമാറുവാനും ഇവർ ശ്രദ്ധിക്കാറുണ്ട്. മാത്രമല്ല, ഒരു കാര്യം ആരംഭിക്കുന്നതിനു മുൻപ് അതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും അവർ കൃത്യമായി ആലോചിച്ച ശേഷം മാത്രമേ മുന്നിട്ടിറങ്ങുകയുള്ളൂ
തിരുവോണം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം
ഗുരുവായൂർ ക്ഷേത്രം
ദക്ഷിണേന്ത്യയുടെ ദ്വാരക എന്നാണ് വിശ്വാസികൾക്കിടയിൽ ഗുരുവായൂർ ക്ഷേത്രം അറിയപ്പെടുന്നത്. വൈഷ്ണവ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഇവിടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളെത്താറുണ്ട്. പണ്ടുകാലം മുതലേ പുണ്യഭൂമിയായും വിശുദ്ധ ക്ഷേത്രമായും ഗുരുവായൂരിനെ കണക്കാക്കി പോരുന്നു.
പുലർച്ചെ മൂന്നു മുതൽ
ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹം
ഒരുപാട് പ്രത്യേകതകളുള്ള വിഗ്രഹമാണ് ഗുരുവായൂരിലെ ശ്രീകൃഷ്ണ വിഗ്രഹം. ദേവഗുരുവായ ബൃഹസ്പതിയും വായൂ ദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ഗുരുവായൂർ എന്നാണ് വിശ്വാസം. ഗുരുവായൂർ പ്രതിഷ്ഠ നടന്ന ദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആചരിക്കുന്നത്. വൃശ്ചിമാസത്തിലെ വെളുത്ത ഏകാദശി ദിവസം ആണിത്.
ഗുരുവായൂരിലെ ദർശനങ്ങൾ



Click it and Unblock the Notifications












