Search
  • Follow NativePlanet
Share
» »അഗ്നിദേവൻ സമ്മാനിച്ച അത്ഭുത നാരായണ പ്രതിഷ്ഠ! അത്തം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര ക്ഷേത്രം

അഗ്നിദേവൻ സമ്മാനിച്ച അത്ഭുത നാരായണ പ്രതിഷ്ഠ! അത്തം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര ക്ഷേത്രം

ഇതാ അത്തം നക്ഷത്രത്തിൽ ജനിച്ചവർ കേരളത്തിൽ സന്ദർശിക്കേണ്ട ക്ഷേത്രം ഏതാണെന്നു നോക്കാം..

ആത്മീയമായ ഉണർവ് മാത്രമല്ല, മാനസീക ഊർജം നല്കുന്നതിനും സഹായിക്കുന്നവയാണ് ക്ഷേത്രദർശനങ്ങള്‍. അമ്പലത്തിൽ തൊഴുത് ഒരു ദിവസം ആരംഭിക്കുന്നത് വിശ്വാസികൾക്കിടയിൽ വളരെ സാധാരണമാണ്. സാധാരണ ക്ഷേത്ര ദര്‍ശനങ്ങളേക്കാൾ പ്രാധാന്യം ജന്മനക്ഷത്രങ്ങളുടെ ക്ഷേത്രങ്ങൾ ദർശനം നടത്തുമ്പോൾ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഇതാ അത്തം നക്ഷത്രത്തിൽ ജനിച്ചവർ കേരളത്തിൽ സന്ദർശിക്കേണ്ട ക്ഷേത്രം ഏതാണെന്നു നോക്കാം..

അത്തം

അത്തം

ജ്യോതിഷത്തിലെ പതിമൂന്നാമത്തെ നക്ഷത്രമായ അത്തം ഉത്രം കഴിഞ്ഞാണ് വരുന്നത്. തങ്ങളുടെ സ്വപ്നങ്ങൾക്കു വേണ്ടി അധ്വാനിക്കുവാൻ ഒരു മടിയും കാണിക്കാത്ത, ഒടുവിൽ വിജയം നേടിയെടുക്കുന്ന നക്ഷത്രമാണ് അത്തം. കഠിനാധ്വാനത്താൽ ജീവിതവിജയം നേടുന്ന ഇവർ സമ്പന്നരായിരിക്കും. വിദ്യാഭ്യാസകാര്യങ്ങളിയും കലകളിലും ഇവർ മുന്നിട്ടു നിൽക്കും. തങ്ങൾ ചെയ്യുന്ന ജോലികൾ ആത്മാർത്ഥതയോടെ പൂർത്തീകരിക്കുന്ന ഇവർ അതിൽ പൂർണ്ണമായും വിജയിക്കുകയും ചെയ്യും. ആത്മനിയന്ത്രണമുള്ള ഇവർ പരിധിവിട്ട് ആരോടും ദേഷ്യപ്പെടുകയില്ല. എന്നാൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുവാൻ ശ്രമിക്കുന്നത് ഇവരുടെ ഒരു പോരായ്മയായി കരുതപ്പെടുന്നു. ഇക്കാര്യത്തിൽ അവർ ശ്രദ്ധിക്കേണ്ടതാണ്. മറ്റൊന്ന്, തങ്ങളുടെ ഉള്ളിലെ സ്നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്ന കാര്യത്തിൽ ഇവർ പിന്നിലായിരിക്കും. സ്നേഹം ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് പ്രകടിപ്പിക്കുന്ന ശീലം ഇവർക്കില്ലാത്തതിനാലാണ് ഇങ്ങനെ.

അത്തം നക്ഷത്രക്കാർ പോകേണ്ട ക്ഷേത്രം

അത്തം നക്ഷത്രക്കാർ പോകേണ്ട ക്ഷേത്രം

ജന്മനക്ഷത്രത്തിലെ ദോഷങ്ങൾ മാറുവാനും അനുഗ്രഹങ്ങൾ നേടുവാനും അത്തം നക്ഷത്രക്കാർ പോയിരിക്കേണ്ട ക്ഷേത്രമാണ് തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം. കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മഹാവിഷ്ണുവിന്റെ ദിവ്യ ക്ഷേത്രങ്ങളിൽ ഒന്നും പാണ്ഡവരുമായി ബന്ധപ്പെട്ടു നിൽക്കുന്ന അഞ്ച് ക്ഷേത്രങ്ങളിലൊന്നും ആണ്. അത്തം നക്ഷത്രത്തിൽ ജനിച്ചവർ ഇവിടെ ദർശനം നടത്തുന്നത് ഉചിതമാണെന്നാണ് വിശ്വാസം.

PC:Ssriram mt

സഹദേവന്‍റെ ക്ഷേത്രം

സഹദേവന്‍റെ ക്ഷേത്രം

പാണ്ഡവരിൽ അഞ്ചാമനായ സഹദേവൻ സ്ഥാപിക്കുകയും പൂജകളും ആരാധനകളും നടത്തിപ്പോരുകയും ചെയ്ത ക്ഷേത്രമാണ് തൃക്കൊടിത്താനം ക്ഷേത്രമെന്നാണ് വിശ്വാസം. വനവാസക്കാലത്ത് അദ്ദേഹത്തിന്റെ മറ്റു സഹോദരന്മാർ എല്ലാവരും തങ്ങളുടെ തേവാരമൂർത്തികളെ പ്രതിഷ്ഠിക്കുവാൻ ക്ഷേത്രങ്ങൾ നിർമ്മിച്ചപ്പോൾ സ്വന്തമായി വിഗ്രഹമില്ലാത്ത സഹദേവൻ ദുഖിതനായി. അങ്ങനെ ജീവൻ വെടിയുവാൻ പോയ സഹദേവൻ തീയിൽ ചാടുവാനൊരുങ്ങുകയും അപ്പോൾ അഗ്നി ദേവൻ പ്രത്യക്ഷപ്പെട്ട് ഈ വിശിഷ്ടമായ വിഗ്രഹം സഹദേവന് നല്കകയും അദ്ദേഹം തൃക്കൊടിത്താനത്ത് ക്ഷേത്രം നിർമ്മിച്ച് അത് പ്രതിഷ്ഠിക്കുകയും ചെയ്തു.

PC:Ssriram mt

അത്ഭുത നാരായണൻ

അത്ഭുത നാരായണൻ

തൃക്കൊടിത്താനം ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്റെ പ്രതിമ അറിയപ്പെടുന്നത് അത്ഭുത നാരായണൻ എന്ന പേരിലാണ്. അഞ്ജനശിലയിൽ നിർമ്മിച്ചിരിക്കുന്ന ഈ വിഗ്രഹത്തിന് അമൃതനാരായണനെന്നും പേരുണ്ട്. അന്ന് അഗ്നിദേവൻ സമ്മാനിച്ച ഈ വിഗ്രഹം നിൽക്കുന്ന രൂപത്തിലാണുള്ളത്. ചതുര്‍ബാഹുവായ മഹാവിഷ്ണുവാണ് ഇത്. കിഴക്കോട്ടാണ് വിഗ്രഹത്തിന്റെ ദർശനം ഉള്ളത്.

രണ്ട് കൊടിമരമുള്ള ക്ഷേത്രം

രണ്ട് കൊടിമരമുള്ള ക്ഷേത്രം

സാധാരണ ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി പല പ്രത്യേകതകളും തൃക്കൊടിത്താനം ക്ഷേത്രത്തിൽ കാണാം. നരസിംഹ പ്രതിഷ്ഠയ്ക്ക് വളരെ പ്രാധാന്യമുള്ള ഈ ക്ഷേത്രത്തിൽ രണ്ടു കൊടിമരങ്ങളുണ്ട്. നാലമ്പലത്തിലെ പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം മാത്രമേ ഇവിടെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുവാൻ സാധിക്കൂ.
ദക്ഷിണാമൂർത്തിയും ഗണപതിയും ശാസ്താവ്, സുബ്രഹ്മണ്യൻ, ശാസ്താവ്, നാഗരാജാവ്, നാഗയക്ഷി ഇവിടുത്തെ മറ്റ് ഉപദേവതാ പ്രതിഷ്ഠകൾ. കിഴക്കേനടയിൽ മഹാവിഷ്ണുവിനും പടിഞ്ഞാറേനടയിൽ നരസിംഹപ്രതിഷ്ഠയ്ക്കുമാണ് കൊടുമരങ്ങൾ സമർപ്പിച്ചിരിക്കുന്നത്.

PC:Ssriram mt

ദീപമഹോത്സവം

ദീപമഹോത്സവം

തൃക്കൊടിത്താനം ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം ഇവിടുത്തെ ദീപോത്സവം ആണ്. ദീപ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. പത്തു ദിവസം നീണ്ടുനിൽക്കുന്ന ഈ ആഘോഷം വാദ്യമേളങ്ങളാൽ സമ്പന്നമാണ്. വൃശ്ചികമാസത്തിലെതിരുവോണത്തിനാണ് ഉത്സവം കൊടിയേറുന്നത്.

PC:Ssriram mt

ഭഗവതിയും തൃക്കൊടിത്താനവും

ഭഗവതിയും തൃക്കൊടിത്താനവും

തൃക്കൊടിത്താനം ക്ഷേത്രത്തിൽ ഭഗവതിയുടെ സാന്നിധ്യമുണ്ടെങ്കിലും പ്രത്യേക വിഗ്രഹം പ്രതിഷ്ഠിച്ചിട്ടില്ല. കളമെഴുത്തും പാട്ടും ഗുരുതിതർപ്പണവും വഴി ഭഗവതിയെ ആവാഹിയ്ക്കുന്ന ചടങ്ങാണ് ഇവിടെ പിന്തുടർന്നു പോരുന്നത്. തിരുമാന്ധാംകുന്നിലമ്മയുടെ സങ്കല്പത്തിലാണ് ഭഗവതിയുള്ളത് എന്നാണ് വിശ്വാസം.

PC:Ssriram mt

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+