Search
  • Follow NativePlanet
Share
» »ഉത്രട്ടാതി നക്ഷത്രം- അനുഗ്രഹം നല്കുന്ന വൈക്കത്തപ്പൻ, ആരാധിക്കാം അന്നദാനപ്രഭുവിനെ

ഉത്രട്ടാതി നക്ഷത്രം- അനുഗ്രഹം നല്കുന്ന വൈക്കത്തപ്പൻ, ആരാധിക്കാം അന്നദാനപ്രഭുവിനെ

അഭിവൃദ്ധിക്കും ഈശ്വരാനുഗ്രഹത്തിനും ക്ഷേത്രങ്ങളെ നമ്മൾ ആശ്രയിക്കാറുണ്ട്. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യം എന്ന ചിന്ത തന്നെയാണ് പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാത്തപ്പോഴുമെല്ലാം മനുഷ്യരെ ദൈവതതിലേക്കടുപ്പിക്കുന്നത്. ഹൈന്ദ വിശ്വാസങ്ങൾ അനുസരിച്ച് ജന്മ നക്ഷത്ര ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് ഈശ്വരാനുഗ്രഹത്തിന് കാരണമാകും. ഇതാ ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചവർ കേരളത്തിൽ പോയിരിക്കേണ്ട ജന്മ നക്ഷത്ര ക്ഷേത്രം ഏതാണന്നു നോക്കാം.

Cover Image: Vinayaraj

ഉത്രട്ടാതി

ഉത്രട്ടാതി

ജ്യോതിഷത്തിലെ ഇരുപത്തിയാറാം നക്ഷത്രമാണ് ഉത്രട്ടാതി. വളരെ ആകർഷകമായി പെരുമാറുന്നവരാണ് ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചവർ. ആളുകളെ തങ്ങളിലേക്ക് ആകർഷിക്കുവാനുള്ള കഴിവ് അവർക്ക് കൂടുതലാണ്. എല്ലാവരെയും തുല്യരായി കാണുന്ന ഈ രാശിക്കാർ സ്നേഹത്തോടു കൂടിയാണ് പെരുമാറുന്നതും. വിവേകത്തോടെ ചിന്തിക്കുവാനും തീരുമാനങ്ങളെടുക്കുവാനും ഇവർക്ക് സാധിക്കും. ഒരു കഴിവിൽ മാത്രം ഒതുങ്ങി നില്‍ക്കാതെ, പല കാര്യങ്ങളിൽ വൈദഗ്ദ്യമുള്ളവരാണ് ഇവർ എന്നതാണ് മറ്റൊരു പ്രത്യേകത. കൂട്ടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ടെങ്കിൽ അവർക്ക് ഇവരുടെ സഹായം കിട്ടിയിരിക്കും. എന്നാൽ ഇവര്‍ പലപ്പോഴും കാര്യങ്ങൾക്ക് നേതൃത്വം നല്കുകയും മറ്റുള്ളവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുകയുമാണ് ചെയ്യുന്നത്.
കഠിനാധ്വാനം ചെയ്യുന്ന ഇവർ ഏതു മേഖലയിൽ ചെന്നാലും വിജയിക്കുകയും ചെയ്യും.

ഉത്രട്ടാതി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

ഉത്രട്ടാതി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

കോട്ടയം ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ മഹാദേവ ക്ഷേത്രങ്ങളിലൊന്നായ വൈക്കം മഹാദേവ ക്ഷേത്രമാണ് ഉത്രട്ടാതി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രമായി അറിയപ്പെടുന്നത്. ദക്ഷണ ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഇത് ദക്ഷിണ കാശി എന്ന പേരിലും വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. അന്നദാന പ്രഭുവായാണ് വൈക്കത്തപ്പനെ കണക്കാക്കുന്നത്. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ശിവക്ഷേത്രങ്ങളിലൊന്നും കൂടിയാണിത്.

PC:Georgekutty

വൈക്കം മഹാദേവ ക്ഷേത്രം

വൈക്കം മഹാദേവ ക്ഷേത്രം

108 ശിവാലയങ്ങളില്‍ ഒന്നായ വൈക്കം മഹാദേവ ക്ഷേത്രം കേരളത്തിലെ ശൈവ ആരാധനാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. എട്ട് ഏക്കർ സ്ഥലത്തിനുള്ളിലായി നിൽക്കുന്ന ക്ഷേത്രത്തിന് കിഴക്കോട്ടാണ് ദർശനം. മൂന്ന് ഭാവങ്ങളാണ് വൈക്കത്തപ്പനായ ശിവനുള്ളത്. പുലർച്ചെ ദക്ഷണാമൂർത്തിയായും ഉച്ചയ്ക്ക് കിരാതമൂര്‍ത്തിയായും വൈകിട്ട് രാജരാജേശ്വരനായും മഹാദേവനെ ഇവിടെ ആരാധിക്കുന്നു.
അഞ്ചടിയോളം ഉയരമുള്ള മഹാശിവലിംഗമാണ് ഇവിടെയുള്ളത്.

PC:Vijayanrajapuram

വിശ്വാസങ്ങൾ

വിശ്വാസങ്ങൾ

ക്ഷേത്രം എങ്ങനെ സ്ഥാപിക്കപ്പെട്ടു എന്നതിനെ സംബന്ധിച്ച് ഒരുപാട് വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കുന്നുണ്ട്. ഖരൻ എന്ന അസുരൻ ശിവനിൽ നിന്നും വരമായി ലഭിച്ച മൂന്ന് ശിവലിംഗങ്ങളുമായി പോയിരുന്നു. വഴിമധ്യേ വിശ്രമിക്കുവാനായി വലതുകയ്യിലിരുന്ന ശിവലിംഗം നിലത്തുവെച്ചപ്പോൾ അതവിടെ ഉറച്ചുപോയെന്നും അങ്ങനെ അതവിടെ വ്യാഘ്രപാദൻ മഹർഷിയെ ഏല്പിച്ച് അസുരന്‍ തന്റെ യാത്ര തുടര്‍ന്നുവെന്നാണ് വിശ്വാസം. മൂന്നു ശിവലിംഗങ്ങളിൽ ബാക്കിയുണ്ടായിരുന്ന ഇടതുകയ്യിലെ ശിവലിംഗം ഖരൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു. ആദ്യത്തെ ശിവലംഗം പ്രതിഷ്ഠ ഇടമാണ് വൈക്കം മഹാദേവ ക്ഷേത്രം എന്നാണ് വിശ്വാസം. പരശുരാമന്റെ നിര്‍ദ്ദേശപ്രകാരം ദേവശില്പിയായ വിശ്വകർമ്മാവ് ആണ് വൈക്കം ക്ഷേത്രം നിർമ്മിച്ചതത്രെ.

PC:Vijayanrajapuram

വൈക്കത്തപ്പനെ ദർശിച്ചാൽ

വൈക്കത്തപ്പനെ ദർശിച്ചാൽ

വൈക്കത്തപ്പനെ തൊഴുതു പ്രാർത്ഥിക്കുന്നവർക്ക് ഒരുപാട് അനുഗ്രഹങ്ങളും ഐശ്വര്യവും ലഭിക്കുമത്രെ. വിദ്യാഭ്യാസത്തിൽ പുരോഗതി, ശത്രുക്കളിൽ നിന്നു രക്ഷ, കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും മുതലായവ അതില്‍ ചിലത് മാത്രമാണ്. ദൂരസ്ഥലങ്ങളിൽ നിന്നുപോലും വിശ്വാസികൾ ഇവിടേക്ക് വരുന്നു.

PC:Sivavkm

വൈക്കത്തപ്പന്‌‍റെ പ്രാതൽ

വൈക്കത്തപ്പന്‌‍റെ പ്രാതൽ

വൈക്കത്തപ്പന്റെ ഏറ്റവും പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ വഴിപാട് പ്രാതൽ ആണെന്നാണ് വിശ്വാസം. അന്നദാന പ്രഭു എന്നാണല്ലോ വൈക്കത്തപ്പൻ അറിയപ്പെടുന്നതു തന്നെ. പണ്ടു കാലത്ത് എല്ലാ ദിവസവും ഇവിടെ പ്രാതൽ നല്കിയിരുന്നു. എന്നാൽ ഇപ്പോഴത്, വഴിപാടായണ് നടത്തുന്നത്. എന്നാൽ അന്നദാനം എല്ലാ ദിവസവും ഇവിടെ നടത്താറുണ്ട്.

PC:Vijayanrajapuram

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+