ഇടുക്കിയിൽ എന്താണ് കാണേണ്ടതെന്ന് ചോദിച്ചാൽ ഒന്നാലോചിക്കേണ്ടി വരും. എവിടെ ചെന്നാലും ഒരു വ്യൂ പോയിന്‍റും കോടമഞ്ഞും വെള്ളച്ചാട്ടവും കാണുന്ന സ്ഥലങ്ങൾ ഇടുക്കിയിലെമ്പാടും ഉണ്ടെന്ന് പറഞ്ഞാൽ അതൊരു അതിശയോക്തി ആവില്ല. എല്ലാ സ്ഥലങ്ങളും കാണാൻ പോകാനും എളുപ്പമാണെങ്കിലും കുറച്ചെങ്കിലും ബുദ്ധിമുട്ട് ഡാമുകളുടെ കാഴ്ച കാണാൻ പോകാനാണ്.
ഇപ്പോഴിതാ, അതിനും ഒരു പരിഹാരം വന്നിരിക്കുകയാണ്. വർഷം മുഴുവനും ഇടുക്കി- ചെറുതോണി അണക്കെട്ടുകളുടെ ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ അവസരമൊരുക്കുകയാണ് കേരളാ വനംവകുപ്പ്. വന്യമൃഗങ്ങൾ ഉൾപ്പെടെയുള്ളയുടെ കാഴ്ചകൾ കണ്ട് കിടിലൻ ബോട്ട് യാത്രയാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.

ഇടുക്കി തട്ടേക്കാട് ഫോറസ്റ്റ് ഡിവലപ്‌മെന്റ് ഏജന്‍സിയുടെ കീഴിൽ ഇടുക്കി വൈൽഡ് ലൈഫ് സാങ്ച്വറിയുടെ കാഴ്ചകളിലേക്ക് അധികൃതർ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ മാത്രമല്ല, പ്രസിദ്ധമായ വൈശാലി ഗുഹയുടെയും കാഴ്ചകൾ ഈ യാത്രയിൽ ആസ്വദിക്കാം. സ്ഥലം പരിചിതമല്ലാത്തവർക്കും ഇടുക്കിയെക്കുറിച്ച് കൂടുതൽ അറിയുവാൻ താല്പര്യപ്പെടുന്നവർക്കുമായി യാത്രയിൽ ഗൈഡും ഉണ്ടായിരിക്കും. ഇുക്കി ജലവൈദ്യുത പദ്ധതിയുടെ തുടക്കം മുതലുള്ള ചരിത്രവും കഥകളും ഗൈഡില്‍ നിന്നും നേരിട്ടറിയുകയും ചെയ്യാം.
രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയാണ് ബോട്ടിങ്ങിന്‍റെ സമയം. ഒരു ട്രിപ്പ് എന്നത് അരമണിക്കൂറാണ് നീണ്ടു നിൽക്കുന്നത് വെള്ളാപ്പാറ ബോട്ടുജെട്ടിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.
യാത്രയിൽ ഭാഗ്യമുണ്ടെങ്കിൽ വന്യമൃഗങ്ങളെ കാണുകയും ചെയ്യാം.
മുതിര്‍ന്നവര്‍ക്ക് 145 രൂപയും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 85 രൂപയുമാണ് ഫീസ്.
നിലവിൽ 18 പേർക്ക് ഒരു സമയം യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടാണ് ലഭ്യമായിട്ടുള്ളത്. . ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 പേർക്കും, 18 പേർക്കും യാത്ര ചെയ്യാൻ ഇരിപ്പിടങ്ങളുള്ള രണ്ട് ബോട്ടുകള്‍ ഉടന്‍ ലഭ്യമാകുമെന്നണ് വിവരം. യാത്രയെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും 8547603187, 9188796957 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











