Search
  • Follow NativePlanet
Share
» »ബോഡിനായ്ക്കന്നൂർ, മുല്ലപ്പെരിയാര്‍,ബോഡിമെട്ട്.. മൂന്നാറിന്‍റെ താഴ്വാരത്തിലൂടെ ട്രെയിനിലൊരു യാത്ര,ഇടുക്കി കാണാം

ബോഡിനായ്ക്കന്നൂർ, മുല്ലപ്പെരിയാര്‍,ബോഡിമെട്ട്.. മൂന്നാറിന്‍റെ താഴ്വാരത്തിലൂടെ ട്രെയിനിലൊരു യാത്ര,ഇടുക്കി കാണാം

മൂന്നാറിന്‍റെ താഴ്വാരത്തിലൂടെ കൂകിവിളിച്ചെത്തുന്ന ട്രെയിനിൽ ഇടുക്കി കണ്ടാലോ.. സ്ഥിരം കാണുന്ന ഹൈറേഞ്ച് അല്ലാതെ ഇടുക്കിയും അതിർത്തി ഗ്രാമങ്ങളും കണ്ട് വരാൻ പറ്റുന്ന ഒരു യാത്രയുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടും തേക്കടിയും മൂന്നാറും ഒപ്പം തേനി ജില്ലയിൽ സ്ഥിതി ചെയ്യുന്ന, ഭൂമിശാസ്ത്രപരമായി മൂന്നാറിന്‍റെ താഴ്വാരമായ ബോഡിനായ്ക്കന്നൂരും ഒക്കെ കണ്ട് സ്ഥിരം റൂട്ടുകൾ വിട്ടൊരു യാത്ര. തമിഴ്നാടിന്‍റെ കാര്‍ഷിക ഗ്രാമങ്ങൾ കണ്ടറിഞ്ഞ് തീർത്തും വ്യത്യസ്തമായ ഒരു ടൂർ പാക്കേജ്.

ഐആർസിടിസി ഒരുക്കുന്ന ഏറ്റവും മനോഹരമായ പാക്കേജുകളിലൊന്നാണ് ബോഡിനായ്ക്കന്നൂർ- തേക്കടി- മൂന്നാർ ടൂർ പാക്കേജ്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ നിങ്ങളുടെ ട്രെയിൻ യാത്ര മുതൽ കൗതുകം ആരംഭിക്കുകയാണ്. ഇതാ ഈ പാക്കേജിനെക്കുറിച്ച് വിശദമായി വായിക്കാം.

ചെന്നൈയിൽ നിന്ന് ആരംഭിക്കുന്ന ഈ ചെന്നൈ - ബോഡിനായ്ക്കനൂർ - തേക്കടി - മൂന്നാർ - ബോഡിനായ്ക്കനൂർ-ചെന്നൈ പാക്കേജ് ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് എന്നും വരാത്ത വഴികളിലൂടെ ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് പറ്റിയതാണ്. ചെന്നൈ സെൻട്രല് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ നമ്പർ 20601 ചെന്നൈ- ബോഡിനായ്ക്കന്നൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ രാത്രി 10.30ന് യാത്ര തിരിക്കും. പിറ്റേന്ന് രാവിലെ 9.35 ന് നമ്മൾ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.

ബോഡിനായ്ക്കന്നൂരിൽ നിന്ന് 75 കിമി അകലെയുള്ള തേക്കടിയിലേക്കാണ് ആദ്യം പോകുന്നത്. അവിടെ ഹോട്ടലില്‌ ചെക്ക് ഇൻ ചെയ്ത് ഒന്നു വിശ്രമിച്ച ശേഷം തേക്കടി കാഴ്ചകൾ കാണാനായി ഇറങ്ങും. തേക്കടിയിലെ പ്രാദേശിക കാഴ്ചകൾക്കൊപ്പം 26 കിമി അകലെയുള്ള മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കുവാനും ഈ പാക്കേജില് സാധിക്കും. തുടര്‍ന്ന് തേക്കടിയിലേക്ക് വന്ന് കുമളിയിൽ ഷോപ്പിങ് നടത്താം. രാത്രി താമസം തേക്കടിയിൽ ആയിരിക്കും.

മൂന്നാം ദിവസം രാവിലെ പെരിയാർ വന്യജീവി സങ്കേതത്തിൽ ബോട്ട് യാത്ര നടത്താം. തുടര്‍ന്ന് നൂറ് കിലോമീറ്റർ അകലെയുള്ള മൂന്നാറിലേക്കാണ് സഞ്ചാരം. പോകുന്ന വഴി ഇടുക്കി ഡാം കൂടി കാണാനുള്ള അവസരം ഉണ്ട്. തുടര്‍ന്ന്, മൂന്നാറിലാണ് രാത്രി താമസം ക്രമീകരിച്ചിരിക്കുന്നത്. നാലാം ദിവസം മൂന്നാർ ഇരവികുളം ദേശീയോദ്യാനം, ടോപ് സ്റ്റേഷൻ വ്യൂ പോയിന്‍റ്, മാട്ടുപ്പെട്ടി അണക്കെട്ട്, ഇക്കോ പോയിന്‍റ് , കുണ്ടള ഡാം എന്നിവിടങ്ങൾ കണ്ട് വൈകുന്നേരത്തോടെ മൂന്നാറിൽ ഷോപ്പിങ്ങിനായി പോകും.

അഞ്ചാം ദിവസം രാവിലെ ഭക്ഷണം കഴിഞ്ഞ് മൂന്നാറിൽ നിന്ന് മടങ്ങും. ബോഡിനായ്ക്കന്നൂരിലേക്കാണ് പോകുന്നത്. പോകുന്ന വഴി ലോക്ക്ഹാർട്ട് ഗ്യാപ് വ്യൂ, ആനയിറങ്കൽ ഡാം, ബോഡിമെട്ട് വ്യൂ പോയിന്‍റ് , സുരുളി വെള്ളച്ചാട്ടം എന്നിവിടങ്ങൾ കൂടി കാണും. തുടർന്ന് ബോഡിനായ്ക്കന്നൂര്‍ റെയിൽവേ സ്റ്റേഷനിൽ എത്തും, രാത്രി 8.30 ന് ട്രെയിൻ നമ്പർ 20602 ൽ മടക്കയാത്ര.

ചെന്നൈയിൽ നിന്ന് എല്ലാ ബുധനാഴ്ചകളിലും പുറപ്പെടുന്ന യാത്ര തിങ്കളാഴ്ച രാവിലെ ചെന്നൈയിൽ നിന്ന് മടങ്ങിയെത്തും. ഒരു രാത്രി തേക്കടിയിലും രണ്ട് രാത്രി മൂന്നാറിലും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. കംഫോർട്ട് പാക്കേജിൽ 3 എസിയിലും സ്റ്റാൻഡേർഡ് പാക്കേജിൽ സ്ലീപ്പർ ക്ലാസിലും ആയിരിക്കും യാത്ര. 12750
രൂപാ മുതൽ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8287931972/ 9363488231/ 9003140680.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: irctc chennai munnar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+