മലയാള നാടിന്‍റെ ചരിത്രത്തിൽ മാമാങ്കത്തിന് ഒകു ഇതിഹാസത്തോളം തുല്യമായ പ്രാധാന്യമുണ്ട്. അധികാരവും പ്രതികാരവും വാളുരയ്ക്കുന്ന യുദ്ധഭൂമിയുടെ കഥകൾ വീരകഥകളായി ഇന്നും നാട്ടിൽ പ്രചാരത്തിലുണ്ട്. അധികാരത്തിന്‍റെ പ്രൗഢിയിൽ ഉടവാളും കയ്യിലെടുത്തു നിൽക്കുന്ന സാമൂതിയെ വെട്ടിയരിയുവാന് തയ്യാറെടുത്തു വരുന്ന വള്ളുവക്കോനാതിരിയുടെ ചാവേർപ്പടയും ചേർന്ന് കുരുതിക്കളമാക്കുന്ന മാമാങ്കം. ജീവൻ പോകുമെന്നുറപ്പുണ്ടായിട്ടും വള്ളുവക്കോനാതിരിക്കായി എല്ലാം സമർപ്പിച്ചെത്തുന്ന ചാവേറുകളുടെ കഥയും ജീവിതവും നടന്ന ഇടങ്ങൾ പലതും ഇന്നും നിലനിൽക്കുന്നു.
രക്തത്തിൽ കുളിച്ചുനിൽക്കുന്ന ചരിത്രകാഴ്ചകളുടെ ഇന്നലെകളുടെ അധികം തുറക്കാത്ത ചില ഏടുകളിലേക്ക് ഒരു യാത്ര പോയാലോ.... കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ നേതൃത്വത്തില്‍ ചരിത്രം സാക്ഷി എന്ന യാത്ര മാമാങ്ക ചരിത്രത്തിന്‍റെ ഇന്നലെകളിലൂടെയുള്ള ഒരു നടത്തമാണ്.

PC:Ssriram mt
മാമാങ്ക ചരിത്രത്തിന്‍റെ കനൽവഴികളിലൂടെ..
സാമൂതിരിയുടെ തലയറക്കുവാനായി പ്രതിജ്ഞയെടുത്ത് പുറപ്പെട്ടിരുന്ന ചാവേറുകൾ പുതുമന, ചന്ദ്രോത്ത്, വയങ്കര, വേർക്കാട്ട് എന്നീ നാലു തറവാടുകളിൽ നിന്നുള്ളവരായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. തങ്ങളുടെ അവസാന യാത്രയ്ക്കു മുന്നോടിയായി തിരുനെല്ലിയിൽ പോയി പാപനാശിനിയിൽ കുളിച്ച് ഇരിക്കപിണ്ഡം വെച്ച് തിരികെ വന്ന് അങ്ങാടിപ്പുറം തിരുമാന്ധാം കുന്നിലമ്മയുടെ സന്നിധിയിൽ പോയി 41 ദിവസം ഭജനയിരിക്കുമെന്നാണ് വിശ്വാസം. ഭജന പൂർത്തിയാക്കിയ ശേഷം വറ്റലൂരിലെ പുതുമന തറവാട്ടിൽ അവസാന ഭക്ഷണം കഴിക്കുവാനായി എത്തുന്നതിനു മുൻപ് മാലാപറമ്പ് വീരശാസ്താ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച് തല മുണ്ഡനം ചെയ്ത് ചെത്തിമാലയിടും.
തറവാട്ടിലെത്തിയ ശേഷം പുതുമന അമ്മ തെക്കിനി തറയിൽവെച്ച് വാരിക്കൊടുക്കുന്ന ചോറു കഴിച്ച് കളരിയിൽ തൊഴുതിറങ്ങി പടപ്പറമ്പിലൂടെ തിരുനാവായിലെത്തും. സാമൂതിരിയെ വധിക്കുവാനായി ജീവൻ ബലികൊടുത്തു പോരാടുന്ന ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ട വേറെയും സ്ഥലങ്ങളുണ്ട്. മാമാഭങ്കത്തിന്‌റെ സ്മൃതിയിലൂടെയുള്ള ഈ യാത്ര ബജറ്റ് ടൂറിസത്തിന്റെ ഏറ്റവും പുതിയ യാത്രയാണ്.
യാത്രയും സന്ദർശിക്കുന്ന സ്ഥലങ്ങളും
രാവിലെ 8.00 മണിക്ക് പെരിന്തൽമണ്ണ അങ്ങാടിപ്പുറം ക്ഷേത്രം ആണ് യാത്രയിലെ ആദ്യ സ്ഥലം. ഇവിടെ ചാവേർ തറ, അൽപ്പാക്കുളം എന്നിവ സന്ദർശിക്കും. തുടർന്ന് 9.00 മണിയോടെ ചെരക്കാപറമ്പിലുള്ള മാലാപറമ്പിലേക്ക് പോകും. അവിടുന്ന് 10.00 മണിയോടുകൂടി വറ്റല്ലൂർ-പുതുമന എന്നിവിടങ്ങളും 11.30ന് ചമ്പോത്ത് മണ്ഡപവും കാണും. ഒരു മണി മുതൽ 1.45 വരെ ഇച്ചഭക്ഷണത്തിനുള്ള സമയമാണ്. രണ്ടു മണിക്ക് പുനരാരംഭിക്കുന്ന യാത്ര പഴുക്കാമണ്ഡപം, 2.15ന് ചങ്കമ്പള്ളി കളരി, 3.00 മണിത്ത് മണിക്കിണർ, മരുന്നുതറ, നിലപാട് തറ, ബന്തർ കടവ്, എന്നിവിടങ്ങൾ സന്ദർശിക്കും. തുടർന്ന് 4.00 മണിക്ക് മമാാങ്ക പുനരാവിഷ്കരണ ചടങ്ങുകൾ കൂടി വൈകിട്ട് ആറു മണിയോടു കൂടി പരിപാടി അവസാനിക്കും.
ബുക്ക് ചെയ്യാം
ബസ്സ് യാത്രയും,മാമാങ്ക പുനരാവിഷ്ക്കരണവും കളരിപ്പയറ്റും അടക്കമാണ് യാത്രാ ചാർജ്ജിൽ ഉൾപ്പെടുന്നു. ആദ്യ യാത്ര ഫെബ്രുവരി 5ന് ആണ് നടക്കുന്നത്. തുടർന്നുള്ള യാത്രകളിലേക്ക് ബുക്ക് ചെയ്യുവാനും വിശദവിവരങ്ങൾ അറിയുവാനും
മലപ്പുറം
9446389823
പെരിന്തൽമണ്ണ
9048848436
നിലമ്പൂർ
7012968595
പൊന്നാനി
9846531574
കണ്ണൂർ
8589995296
കോഴിക്കോട്
9961761708
തൃശ്ശൂർ
9747557737
നെയ്യാറ്റിൻകര
9447479789
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













