Search
  • Follow NativePlanet
Share
» »ചെന്നൈ-ബെംഗളുരു-മൈസൂർ വന്ദേ ഭാരത് സർവീസുകൾ; ഏതാണ് മെച്ചം,സമയലാഭം ഉണ്ടോ? അറിയേണ്ടതെല്ലാം

ചെന്നൈ-ബെംഗളുരു-മൈസൂർ വന്ദേ ഭാരത് സർവീസുകൾ; ഏതാണ് മെച്ചം,സമയലാഭം ഉണ്ടോ? അറിയേണ്ടതെല്ലാം

ബെംഗളുരു വഴി ചെന്നൈയെയും മൈസൂരിനെയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചു. മൂന്നു നഗരങ്ങളെയും ബന്ധിപ്പിച്ചുള്ള ആദ്യ വന്ദേ ഭാര് സർവീസ് വൻ വിജയമാണ് എന്നു മാത്രമല്ല, കുറഞ്ഞ സമയത്തിൽ ചെന്നൈ-ബെഗംളുരു-മൈസൂർ യാത്ര പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ്. യാത്രാ സമയം ലാഭിക്കാൻ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

ചെന്നൈ-ബെഗംളുരു-മൈസൂർ ആരംഭിച്ചതിനു പിന്നാലെ ബാംഗ്ലൂരിലേക്കുള്ള യാത്രക്കാർക്കായി മൈസൂരിൽ നിന്ന് അതിരാവിലെ പുറപ്പെടുന്ന വന്ദേ ഭാരത് സർവീസ് എന്ന യാത്രക്കാരുടെ നിരന്തര ആവശ്യമുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് ഇതേ റൂട്ടിൽ രണ്ടാം വന്ദേ ഭാരത് സർവീസ് ആരംഭിച്ചത്. ചെന്നൈ-ബെഗംളുരു-മൈസൂർ രണ്ട് വന്ദേ ഭാരത് ട്രെയിനുകളുടെയും സർവീസുകൾ തമ്മിൽ ഒന്നു താരതമ്യം ചെയ്തു നോക്കാം.

Chennai-Bengaluru-Mysuru Vande Bharat Trains

മൈസൂർ-ബെംഗളുരു-ചെന്നൈ വന്ദേ ഭാരത് (20663)

മൈസൂരിൽ നിന്നും രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന രണ്ടാം മൈസൂർ-ബെംഗളുരു-ചെന്നൈ വന്ദേ ഭാരത് (20663) ആറു മണിക്കൂര്‌ 25 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് 12:25 ന് ചെന്നൈ സെൻട്രൽ റെയില്‍വേ സ്റ്റേഷനിൽ എത്തും. എസി ചെയർ കാറിന് 1200 രൂപയും എക്സിക്യൂട്ടിവ് ചെയർ കാറിന് 2295 രൂപയുമാണ് നിരക്ക്. കാറ്ററിങ് ചാർജ് കൂടി ഉൾപ്പെടുത്തിയ തുകയാണിത്. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.

മൈസൂരു ജംങ്ഷൻ - 6:00 am
മാണ്ഡ്യ - 6.28 am
കെഎസ്ആര്‍ ബെംഗളുരു- 7.45 am
കൃഷ്ണരാജപുരം - 8.04 am
കട്ട്പടി ജംങ്ഷൻ - 10.33 am
എംജിആർ ചെന്നൈ സെൻട്രൽ - 12.25 pm എന്നിങ്ങനെയാണ് സമയക്രമം.

മൈസൂർ-ബെംഗളുരു-ചെന്നൈ വന്ദേ ഭാരത് (20608)

ആദ്യം സർവീസ് ആരംഭിച്ച മൈസൂർ-ബെംഗളുരു-ചെന്നൈ വന്ദേ ഭാരത് (20608) ഉച്ചകഴിഞ്ഞാണ മൈസൂരിൽ നിന്ന് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.05ന് പുറപ്പെടുന്ന വന്ദേ ഭാരത് 6 മണിക്കൂർ 15 മിനിറ്റ് യാത്ര ചെയ്ത് വൈകിട്ട് 7.20 ന്
ചെന്നൈ സെൻട്രൽ റെയില്‍വേ സ്റ്റേഷനിൽ എത്തും. എസി ചെയർ കാറിന് 1380 രൂപയും എക്സിക്യൂട്ടിവ് ചെയർ കാറിന് 2500രൂപയുമാണ് നിരക്ക്. കാറ്ററിങ് ചാർജ് കൂടി ഉൾപ്പെടുത്തിയ തുകയാണിത്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.

മൈസൂരു ജംങ്ഷൻ - 1:05 pm
കെഎസ്ആര്‍ ബെംഗളുരു- 2.50 pm
കട്ട്പടി ജംങ്ഷൻ - 05.33 pm
എംജിആർ ചെന്നൈ സെൻട്രൽ - 7:20 pm എന്നിങ്ങനെയാണ് സമയക്രമം.

ചെന്നൈ-ബെംഗളുരു -മൈസുരു വന്ദേ ഭാരത് ((20607)

ട്രെയിൻ നമ്പർ (20607 ചെന്നൈ - ബെഗംളുരു -മൈസുരു വന്ദേ ഭാരത് ആണ് ചെന്നൈയിൽ നിന്ന് ആദ്യം പുറപ്പെടുന്ന വന്ദേ ഭാരത്. രാവിലെ 5.50 ന് ചെന്നൈ സെൻട്രലിൽ നിന്നെടുക്കുന്ന ട്രെയിൻ 6 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് 12.20 ന് മൈസൂരിൽ എത്തും. എസി ചെയർ കാറിന് 1265 രൂപയും എക്സിക്യൂട്ടിവ് ചെയർ കാറിന് 2400 രൂപയുമാണ് നിരക്ക്. കാറ്ററിങ് ചാർജ് കൂടി ഉൾപ്പെടുത്തിയ തുകയാണിത്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.

എംജിആർ ചെന്നൈ സെൻട്രൽ - 5.50 am
കട്ട്പടി ജംങ്ഷൻ - 7.13 am
കെഎസ്ആര്‍ ബെംഗളുരു - 10.10 am
മൈസൂരു ജംങ്ഷൻ - 12.20 pm എന്നിങ്ങനെയാണ് സമയക്രമം.

ചെന്നൈ-ബെംഗളുരു -മൈസുരു വന്ദേ ഭാരത് (20664)

ട്രെയിൻ നമ്പർ 20664 ചെന്നൈ-ബെഗംളുരു -മൈസുരു വന്ദേ ഭാരത് വൈകിട്ട് 5.00 മണിക്ക് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് 6 മണിക്കൂർ 20 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 11.20 ന് മൈസൂർ എത്തും. എസി ചെയർ കാറിന് 1365 രൂപയും എക്സിക്യൂട്ടിവ് ചെയർ കാറിന് 2485 രൂപയുമാണ് നിരക്ക്. കാറ്ററിങ് ചാർജ് കൂടി ഉൾപ്പെടുത്തിയ തുകയാണിത്. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.

എംജിആർ ചെന്നൈ സെൻട്രൽ - 5.00 pm
കട്ട്പടി ജംങ്ഷൻ - 06.23 pm
കൃഷ്ണരാജപുരം - 8.48 pm
കെഎസ്ആര്‍ ബെംഗളുരു- 9.25 pm
മാണ്ഡ്യ- 10.38 pm
മൈസൂരു ജംങ്ഷൻ - 11:20 pm
എന്നിങ്ങനെയാണ് സമയക്രമം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+