Search
  • Follow NativePlanet
Share
» » ചെന്നൈയിൽ നിന്ന് സ്പെഷ്യൽ വന്ദേ ഭാരത്, ജൂൺ അവസാനം വരെ സർവീസ് നീട്ടി, മലയാളികൾക്കു പ്രയോജനം

ചെന്നൈയിൽ നിന്ന് സ്പെഷ്യൽ വന്ദേ ഭാരത്, ജൂൺ അവസാനം വരെ സർവീസ് നീട്ടി, മലയാളികൾക്കു പ്രയോജനം

വേനലവധിക്കാലത്തെ യാത്രാ തിരക്ക് മുൻവർഷങ്ങളെയപേക്ഷിച്ച് വളരെ കൂടുതലാണ് ഈ വർഷം. തിരക്ക് പരിഹരിക്കാൻ നിരവധി അധിക ട്രെയിനുകളാണ് റെയിൽവേ അവതരിപ്പിച്ചിട്ടുള്ളത്. ദക്ഷിണ റെയില്‍വേയും യാത്രക്കാർ കൂടുതലുള റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചെന്നൈ റൂട്ടിൽ പ്രഖ്യാപിച്ച സര്‍വീസ് യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമാകുന്ന വിധത്തിൽ ജൂൺ അവസാനം വരെ ദീർഘിപ്പിച്ചിരിക്കുകയാണ്.

ചെന്നൈ എഗ്മോർ- നാഗർകോവിൽ സ്പെഷ്യൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ സർവീസാണ് ജൂണ്‍ അവസാനം വരെ നീട്ടിയിരിക്കുന്നത്. അവധിക്കും തുടർന്നും യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് വളരെ പ്രയോജനകരമാകുന്ന സർവീസുകളാണ് ഈ വന്ദേ ഭാരത് സർവീസുകളുടേത്. വ്യാഴാഴ്ചകളിലും വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ആണ് ഈ വന്ദേ ഭാരത് ട്രെയിനുകൾ ചെന്നൈ എഗ്മോർ- നാഗർകോവിൽ റൂട്ടിൽ സർവീസ് നടത്തുന്നത്.

Chennai Egmore- Nagarcoil Route Special Vande Bharat Train Extended

ചെന്നൈ എഗ്‌മോറിൽ നിന്ന് നാഗർകോവിലിലേക്കും തിരിച്ചും സർവീസ് നടത്തുന്ന പ്രതിവാര സ്പെഷൽ 6067/ 06068 ജൂൺ 27 വരെയാണ് നീട്ടിയത്. വ്യാഴാഴ്ചകളിലാണ് സർവീസ്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എഗ്‌മൂറിൽ നിന്ന് നാഗർകോവിലിലേക്കും തിരിച്ചു സർവീസ് നടത്തുന്ന സ്പെഷ്യൽ വന്ദേഭാരത് ട്രെയിനുകൾ ജൂൺ 30 വരെയാണ് നീട്ടിയിരിക്കുന്നത്.

ചെന്നൈ എഗ്മോര്‍- നാഗർകോവിൽ വന്ദേ ഭാരത് (06067)

ചെന്നൈ എഗ്മോറിൽ നിന്നും എല്ലാ വ്യാഴാഴ്ചയും രാവിലെ 5.15 ന് പുറപ്പെടുന്ന ട്രെയിൻ അന്ന് ഉച്ചകഴിഞ്ഞ് 2.10 ന് നാഗർകോവിൽ ജംങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തും. മേയ് 2 മുതൽ ജൂൺ 27 വരെയുള്ള വ്യാഴാഴ്ചകളിൽ (മേയ് 2,9,16,23,30, ജൂൺ 6,13,20,27 ) ആകെ 9 സർവീസ് നടത്തും. ചെന്നൈ എഗ്മോര്‍- നാഗർകോവിൽ റൂട്ടിൽ എസി ചെയർ കാറിന് 1605 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3245 രൂപയുമാണ് ടിക്കറ്റ് നിരക്ക്,

വന്ദേ ഭാരത് 06067 സമയക്രമം, സ്റ്റോപ്പ്
ചെന്നൈ എഗ്മോർ - 5.15 am
താംബരം - 5.38 am
വില്ലുപുരം -7.00 am
തിരുച്ചിറപ്പള്ളി -9.03 am
ഡിണ്ടിഗൽ -10.09 am
മധുര - 10.56 am
വിരുദനഗർ -11.27 am
തിരുനെൽവേലി - 12.47 pm
നാഗർകോവിൽ -2.10 pm എന്നിങ്ങനെയാണ് സമയക്രമം.

നാഗർകോവിൽ- ചെന്നൈ എഗ്മോർ 06068 വന്ദേ ഭാരത്

തിരികെ നാഗർകോവിലിൽ നിന്നും ചെന്നൈ എഗ്മൂറിലേക്കുള്ള വന്ദേ ഭാരത് സ്പെഷ്യൽ 06068 ഉച്ചകഴിഞ്ഞ് 2.50 ന് പുറപ്പെട്ട് 11.45 ന് ചെന്നൈ എഗ്മോറില് എത്തിച്ചേരും. മേയ് 2,9,16,23,30, ജൂൺ 6,13,20,27 എന്നീ വ്യാഴാഴ്ചകളിലായി ആകെ 9 സർവീസുകളാണ് ഈ വന്ദേഭാരത് നടത്തുക.

നാഗർകോവിൽ - 2.50 pm
തിരുനെൽവേലി -3.55 pm
വിരുദനഗർ - 5.20 pm
മധുര - 5.50 pm
ഡിണ്ടിഗൽ - 6.40 pm
തിരുച്ചിറപ്പള്ളി - 7.45 pm
വില്ലുപുരം - 9.54 pm
താംബരം - 11.13 pm
ചെന്നൈ എഗ്മോർ -11.45 pm എന്നിങ്ങനെയാണ് സമയക്രമം.

ഇത് കൂടാതെ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും 06058/ 06057 ചെന്നൈ എഗ്മോർ- നാഗർകോവിൽ സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് നടത്തുന്നു. മേയ് 3 മുതൽ ജൂൺ 30 വരെയാണ് ദീർഘിപ്പിച്ചിട്ടുള്ളത്. മേയ് 3,4,5, 10,11,12, 17,18,19,24,25,26, 31,ജൂൺ 1,2, 7,8,9, 14,15,16, 21,22,23, 28,29,30 എന്നീ തിയതികളിലായി ആകെ 54 സർവീസുകൾ (27+27) നടത്തും.
വന്ദേ ഭാരത് സ്പെഷ്യൽ 06067/ 06068 ന്‍റെ അതേ സമയക്രമവും സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും തന്നെയാണ് ഇതിനുമുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+