ശബരിമല തീർത്ഥാടക തിരക്ക് പരിഗണിച്ച് തീർത്ഥാടകര്‍ക്കായി സ്പെഷ്യൽ വന്ദേ ഭാരത് സർവീസുമായി ദക്ഷിണ റെയിൽവേ. ചെന്നൈ- കോട്ടയം റൂട്ടിൽ ആരംഭിക്കുന്ന താത്കാലിക സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് തീർത്ഥാടകരുടെ യാത്രാ ക്ലേശങ്ങൾക്ക് ഒരു പരിധി വരെ ഫലം കാണുമെന്നാണ് കരുതുന്നത്. ഡോ. എം ജിആർ ചെന്നൈ സെൻട്രല്‍ റെയിൽവേ സ്റ്റേഷനിൽ നിന്നും കോട്ടയം വരെയാണ് സർവീസ്.
ചെന്നൈയിൽ നിന്നും തമിഴ്നാടിന്‍ഖറെ മറ്റു ഭാഗങ്ങളിൽ നിന്നും ശബരിമലയിലേക്ക് പോകുന്നവർക്ക് പ്രയോജനകരമായ വിധത്തിലാണ് സ്പെഷ്യൽ സർവീസ് ഒരുക്കിയിരിക്കുന്നത്. പെരമ്പൂർ, കാഡ്പാടി. സേലം. ഇറോഡ്, തിരുപ്പൂർ, പോടനൂർ, പാലക്കാട്, തൃശൂർ, ആലുവാ, എറണാകുളം നോർത്ത്, കോട്ടയം എന്നിവിടങ്ങളിലാണ് ഇതിന് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.

ഡിസംബർ 15, 17, 22, 24 എന്നീ തിയതികളിലായി നാല് സർവീസുകളാണ് ഇതിനുണ്ടായിരിക്കുക. ചെന്നൈയിൽനിന്ന് വെള്ളി, ഞായർ ദിവസങ്ങളിലും തിരിച്ച് കോട്ടയത്തുനിന്ന് ശനി, തിങ്കൾ ദിവസങ്ങളിലും ചെന്നൈ-കോട്ടയം സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ സര്‍വീസ് നടത്തും.
ചെന്നൈ-കോട്ടയം സ്പെഷ്യൽ വന്ദേ ഭാരത്-06151
ട്രെയിൻ നമ്പർ 06151-ചെന്നൈ-കോട്ടയം സ്പെഷ്യൽ വന്ദേ ഭാരത്
ചെന്നൈയിൽ നിന്ന് പുലർച്ചെ 4.30ന് പുറപ്പെടും. അന്നുതന്നെ വൈകിട്ട് 4.14ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.വെള്ളി, ഞായർ എന്നീ ദിവസങ്ങളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക.
ചെന്നൈ- 4.30 am
പെരമ്പൂർ-4.43 am
കാച്പടി- 5.55 am
സേലം- 8.25 am
ഈ റോഡ്- 9.20 am
തിരുപ്പൂർ-10.08 am
പോടനൂർ- 11.16 am
പാലക്കാട്- 12.05 pm
തൃശൂർ-1.20 pm
ആലുവാ- 2.40 pm
എറണാകുളം നോർത്ത്- 2.55 pm
കോട്ടയം- 4.15 pm.
കോട്ടയം-ചെന്നൈ സ്പെഷ്യൽ വന്ദേ ഭാരത്-06152
ട്രെയിൻ നമ്പർ 06152 കോട്ടയം-ചെന്നൈ സ്പെഷ്യൽ വന്ദേ ഭാരത് ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 4.40ന് പുറപ്പെട്ട് വൈകിട്ട് 5.15ന് ചെന്നൈ സെൻട്രൽ റെയില്‍വേ സ്റ്റേഷനിൽ എത്തിച്ചേരും. ശനി , തിങ്കൾ എന്നീ ദിവസങ്ങളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക.
കോട്ടയം- 4.40 am
എറണാകുളം നോർത്ത്- 5.40 am
ആലുവാ- 6.05 am
തൃശൂർ-7.07 am
പാലക്കാട്- 9.20 am
പോടനൂർ-10.58 am
തിരുപ്പൂര്‍- 11.45 am
ഇ റോഡ്- 12.30 pm
സേലം- 1.18 pm
കാഡ്പാടി-3.38 pm
പേരമ്പൂര്‍- 4.50 pm
ചെന്നൈ സെൻട്രൽ-5.15 pm
ചെന്നൈ-കോട്ടയം സ്പെഷ്യൽ വന്ദേ ഭാരത് ബുക്കിങ്
ചെന്നൈ-കോട്ടയം-ചെന്നൈ റൂട്ടിലെ സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിന്‍ ബുക്കിങ് ഡിസംബര് 14 വ്യാഴാഴ്ച രാവിലെ 8.00 മണി മുതൽ ആരംഭിച്ചു. 8 കോച്ചുകളുള്ള റേക്ക് ആണ് സർവീസ് നടത്തുക...
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













