ചെന്നൈയില്‍ ജീവിക്കുന്നവര്‍ക്ക് വീക്കെന്‍ഡ് അടിച്ചുപൊളിക്കാന്‍ പോണ്ടിച്ചേരി പോലെ ഒരു സ്ഥലമില്ലാ. മെറീന ബീച്ചും ബസന്ത് നഗര്‍ ബീച്ചും ചെന്നൈ നിവാസികളെ ഉല്ലാസഭരിതരാക്കാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടെങ്കിലും പോണ്ടിച്ചേരിയിലേക്ക് യാത്ര ചെയ്ത് അവിടെ ഒരു ദിവസം അടിച്ചുപൊളിക്കുന്നതിന്റെ ത്രില്ല് ഒന്നു വേറെ തന്നെയാണ്.
യാത്ര തുടങ്ങുമ്പോഴെ ത്രില്ലടിക്കും
ചെന്നൈയില്‍ നിന്ന് പോണ്ടിച്ചേരിയിലേക്ക് റോഡ് വഴി 150 കിലൊമീറ്റര്‍ ആണ് ദൂരം. ഈ 150 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുക എന്നത് തന്നെ അവിസ്മരണീയമായ ഒന്നായിരിക്കും. ബംഗാള്‍ ഉള്‍ക്കടലിനെ കണ്ടും കാണാതയും ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ തന്നെ ആഹ്ലാദം നുരഞ്ഞ് പൊന്തിതുടങ്ങും.
മാമല്ലപുരം എന്ന മഹാബലിപുരം
യാത്രയ്ക്കിടെ ബംഗാള്‍ ഉള്‍ക്കടല്‍ ഒളിച്ചും കണ്ടും കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒന്ന് ബ്രേക്ക് ചവിട്ടാന്‍ തോന്നുക മഹാബലിപുരത്ത് എത്തുമ്പോഴാണ്. അവിടെ ഒന്ന് വിശ്രമിച്ച് നിങ്ങളുടെ വിശപ്പിന്റെ വിളിമാറ്റാന്‍ നിരവധി റെസ്റ്റോറെന്റുകളും ഉണ്ട്. അവിടെ നിന്ന് നിങ്ങള്‍ക്ക് വേണ്ട എന്തും കഴിക്കാം. ദോശയോ ഇഡ്‌ലി വടയോ പൂരിയോ അങ്ങനെ എന്തും ദയവായി പുട്ടും കടലയും വേണമെന്ന് നിങ്ങള്‍ വാശിപിടിക്കരുത്.
ഇനി വേണമെങ്കില്‍ മഹാബലിപുരം ഒന്ന് ചുറ്റിക്കറങ്ങുകയും ആവാം. അതിനുമാത്രം മഹാബലിപുരത്ത് എന്താണന്നല്ലേ? അതറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

Photo Courtesy: Ashok.mysore
പോണ്ടിച്ചേരിയിലേക്ക്
മഹാബലിപുരത്ത് നിന്ന് പോണ്ടിച്ചേരിയിലേക്ക് രണ്ട് കിലോമീറ്റര്‍ യാത്രയുണ്ട്. പനകള്‍ നിറഞ്ഞ് വളര്‍ന്ന ഭൂമികയിലൂടെ നമ്മള്‍ പോണ്ടിച്ചേരിയില്‍ എത്തിച്ചേരുമ്പോള്‍ ഫ്രഞ്ച്കാര്‍ പണ്ട് ഉപേക്ഷിച്ച് പോയ സാംസ്‌കാര സമ്പന്നതയില്‍ അല്‍പ്പമെങ്കിലും ആസ്വദിക്കാന്‍ ആകും.
പോണ്ടിച്ചേരിയേക്കുറിച്ച് പറയുകയാണെങ്കില്‍
ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒന്നായ പോണ്ടിച്ചേരി തമിഴ് നാട്ടിലാണെങ്കിലും തമിഴ്‌നാടിന് പുറത്താണ്. കേരളത്തിലെ മാഹിയും, തമിഴ് നാട്ടിലെ കാരക്കലും യാനവുമൊക്കെ പോണ്ടിച്ചേരിയുടെ ഭാഗങ്ങളാണ്. 1947ല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യ സ്വതന്ത്യ്രം നേടിയെങ്കിലും ഈ കാലഘട്ടത്തില്‍ പോണ്ടിച്ചേരി പോലുള്ള ചെറു സ്ഥലങ്ങള്‍ ഫ്രഞ്ചുകാരുടെ കീഴിലായിരുന്നു. 1954ല്‍ ആണ് ഈ സ്ഥലങ്ങള്‍ ഇന്ത്യയുടെ ഭാഗമായത്. 1963 ജൂലൈയില്‍ ആണ് പോണ്ടിച്ചേരിയെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റുന്നത്.

Photo Courtesy: Djoemanoj
തമിഴും ഫ്രഞ്ചും
പോണ്ടിച്ചേരി നഗരത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് ഫ്രഞ്ച് ക്വാര്‍ട്ടറും മറ്റൊന്ന് തമിഴ് ക്വാര്‍ട്ടറും. ഇവയെ രണ്ടായി വിഭജിക്കുന്നത് നഗരത്തിന്റെ വടക്ക് ഭാഗത്ത് നിന്ന് തെക്ക് ഭാഗത്തേക്ക് ഒഴുകുന്ന ഒരു കനാലാണ്. നഗരത്തിന്റെ ഫ്രഞ്ച്ഭാഗം ഒരു ആസൂത്രിത നഗരമാണ്. കടലിന് അഭിമുഖമായി നിലകൊള്ളുന്ന ഈ ഭാഗത്താണ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ആശുപത്രിയും മ്യൂസിയവും പ്രശസ്തമായ അരബിന്ദോ ആശ്രമവും നിലകൊള്ളുന്നത്. ഈ ഭാഗത്തുകൂടെ യാത്ര ചെയ്യുമ്പോള്‍ കോളനികാലത്തെ നമുക്ക് അനുഭവിക്കാന്‍ കഴിയും.
ബീച്ചുകള്‍
ഗോവ പോലെ ബീച്ചുകളാണ് പോണ്ടിച്ചേരിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. വാട്ടര്‍ സ്‌പോര്‍ട്‌സില്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനും ഇവിടെ സൗകര്യമുണ്ട്. പോണ്ടിച്ചേരി നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായി ചുന്നമ്പാര്‍ നദിയില്‍ ഇതിനുള്ള സൗകര്യമുണ്ട്. പോണ്ടിച്ചേരിയില്‍ നിന്ന് കടലൂരിലേക്കുള്ള റോഡിലൂടെ പോയാല്‍ ഇവിടെ എത്തിച്ചേരാം. ബോട്ടിംഗില്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ഈ നദിയില്‍ ഉണ്ട്. ചുന്നമ്പാര്‍ നദി ബംഗാള്‍ ഉള്‍ക്കടലിലേക്ക് പതിക്കുന്ന അഴിമുഖം ഇവിടെയാണ് അതിനടുത്താണ് പ്രശസ്തമായ പാരഡൈസ് ബീച്ച്. പാരഡൈസ് ബീച്ചിലെ ബോട്ട്‌ജെട്ടിവരെ സഞ്ചാരികള്‍ക്ക് ബോട്ടില്‍ യാത്ര ചെയ്യാം.

Photo Courtesy: Nvvchar
പള്ളികളില്ലാതെ എന്ത് പോണ്ടിച്ചേരി
പോണ്ടിച്ചേരിയില്‍ പോകുന്നവര്‍ അവിടുത്തെ ക്രിസ്ത്യന്‍ പള്ളികള്‍ സന്ദര്‍ശിച്ചില്ലെങ്കില്‍ യാത്ര പൂര്‍ണമാവില്ലാ. പോണ്ടിച്ചേരിയിലെ സൗത്ത് ബുലേവാഡില്‍ സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാര്‍ട്ട് പള്ളിയാണ് അതില്‍ പ്രശസ്തം. ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ച ഈ പള്ളിയുടെ ഉള്‍ഭാഗമാണ് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിപ്പിക്കുന്നത്. ഇമക്യുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രലാണ് തീര്‍ച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു ദേവാലയം. 1692ല്‍ ആണ് ഇവിടെ ആദ്യത്തെ പള്ളി സ്ഥാപിച്ചത്. ഇപ്പോഴുള്ള പള്ളി 1791 ല്‍ നിര്‍മ്മിച്ചതാണ്. ഗോവയിലെ പള്ളികളെ അനുസ്മരിപ്പിക്കുന്നതാണ് ഈ ദേവാലയം.
പോണ്ടിച്ചേരിയിലെ ഹോട്ടല്‍ ഡീലുകള്‍ പരിശോധിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











