ചെന്നൈ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വാരാന്ത്യങ്ങളിൽ താംബരത്ത് നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് സൗകര്യപ്രദമായി ഓടിയിരുന്ന സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി. ഈ സീസണിലെ തിരക്കും യാത്രക്കാരുടെ ആവശ്യകതയും പരിഗണിച്ചാണ് താംബരത്തുനിന്ന് കൊച്ചുവേളിയിലേക്കും തിരികെയുമുള്ള പ്രതിവാര പ്രത്യേക തീവണ്ടിയുടെ സർവീസ് ആറു മാസത്തേക്കുകൂടി റെയിൽവേ നീട്ടിയത്.
എല്ലാ വെള്ളിയാഴ്ചകളിലും താംബരത്തുനിന്നു പുറപ്പെടുന്ന വണ്ടി (06035) ജൂൺ 27 വരെയും . തികെ കൊച്ചുവേളിയിൽ നിന്ന് താംബരത്തിന് ഞായറാഴ്ചകളിൽ പുറപ്പെടുന്ന വണ്ടി (06036) ജൂൺ 29 വരെ സർവീസ് നടത്തും.

താംബരം- കൊച്ചുവേളി എസി സ്പെഷ്യല്‍
ട്രെയിൻ നമ്പർ 06035 താംബരം- കൊച്ചുവേളി എസി സ്പെഷ്യല്‍ വെള്ളിയാഴ്ചകളിൽ രാത്രി 7.30 ന് താംബരത്ത് നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 11:30 ന് കൊച്ചുവേളിയിൽ (തിരുവനന്തപുരം നോർത്ത്) എത്തും. എസി ത്രീ എക്കോണമിക്ക് 1335 രൂപ, എസി ടൂ ടയറിന് 1450 രൂപ എന്നിങ്ങനെയാണ് നിരക്ക്.
താംബരം - 19:30
ചെങ്കൽപ്പേട്ട് ജങ്ഷൻ - 19:58
മേൽമരുവത്തൂർ - 20:28
വില്ലുപുറം ജങ്ഷൻ - 21:33
വൃദ്ധാചലം ജങ്ഷൻ - 22:15
അരിയലൂർ - 23:15
ശ്രീരംഗം - 23:57
തിരുച്ചിറപ്പള്ളി - 00:20
ദിണ്ടുഗൽ ജങ്ഷൻ - 01:32
മധുര ജങ്ഷൻ - 02:25
വിരുതുനഗർ ജങ്ഷൻ - 03:18
ശിവകാശി - 03:43
ശ്രീവില്ലിപ്പുത്തൂർ - 03:58
രാജപാളയം - 04:13
ശങ്കരൻകോവിൽ - 04:38
പമ്പകവൽ ഷാണ്ടി - 04:53
കടയനല്ലൂർ - 05:08
തെങ്കാശി ജങ്ഷൻ - 05:25
ചെങ്കോട്ട - 05:50
തെൻമല - 07:28
പുനലൂർ - 08:25
ആവനേശ്വരം - 08:40
കൊട്ടാരക്കര - 08:53
കുണ്ടറ - 09:08
കൊല്ലം ജങ്ഷൻ - 10:00
വർക്കല ശിവഗിരി - 10:25
തിരുവനന്തപുരം നോർത്ത് - 11:30.
കൊച്ചുവേളി- താംബരം എസി സ്പെഷ്യൽ
ട്രെയിൻ നമ്പർ 06036 കൊച്ചുവേളി- താംബരം എസി സ്പെഷ്യൽ ഞായറാഴ്ചകളിൽ രാത്രി ഉച്ചകഴിഞ്ഞ് 3.25 ന് തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) തിങ്കളാഴ്ച രാവിലെ 07:40 ന് താംബരത്ത് എത്തും. വാരാന്ത്യം കേരളത്തിൽ ചെലവഴിച്ച് തിങ്കളാഴ്ച രാവിലെ ചെന്നൈയിൽ എത്തുന്ന വിധത്തിലാണ് സമയ ക്രമീകരണം,
തിരുവനന്തപുരം നോർത്ത് - 15:25
വർക്കല ശിവഗിരി - 15:57
കൊല്ലം ജങ്ഷൻ - 16:30
കുണ്ടറ - 16:58
കൊട്ടാരക്കര - 17:12
അവനേശ്വരം - 17:24
പുനലൂർ - 17:40
തെൻമല - 18:23
ചെങ്കോട്ട - 19:55
തെങ്കാശി ജങ്ഷൻ - 20:23
കടയനല്ലൂർ - 20:38
പമ്പകവൽഷാണ്ടി - 20:52
ശങ്കരൻകോവിൽ - 21:03
രാജപാളയം - 21:28
ശ്രീവില്ലിപ്പുത്തൂർ - 21:43
ശിവകാശി - 21:55
വിരുതുനഗർ ജങ്ഷൻ - 22:55
മധുര ജങ്ഷൻ - 00:25
തിണ്ടുക്കൽ ജങ്ഷൻ - 01:25
തിരുച്ചിറപ്പള്ളി - 02:30
ശ്രീരംഗം - 02:53
അരിയലൂർ - 03:35
വൃദ്ധാചലം ജങ്ഷൻ - 04:10
വില്ലുപുരം ജങ്ഷൻ - 05:05
മേൽമരുവത്തൂർ - 05:48
ചെങ്കൽപ്പേട്ട് ജങ്ഷൻ - 06:28
താംബരം - 07:40
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













