Search
  • Follow NativePlanet
Share
» »മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം

മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം

കാശ്മീരിലേക്ക് ഒരു ട്രെയിൻ യാത്ര.. കുതിച്ചുപായുന്ന ട്രെയിനിനൊപ്പം ഇന്ത്യയുടെ ഗ്രാമങ്ങളെയും നഗരങ്ങളെയും കണ്ട് രാവും പകലും ചെലവഴിച്ചൊരു ട്രിപ്പ്. മടുപ്പിക്കാത്ത കാഴ്ചകളും പുതിയ ദേശങ്ങളും പിന്നിട്ട് കാശ്മീരിൽ എത്തുന്ന നിമിഷത്തിനായി കാത്തിരിക്കുന്ന സഞ്ചാരികൾ. യാത്രയെക്കുറിച്ച് കൂടുതലൊന്നും ആശങ്കപ്പെടാതെ, വരാനിരിക്കുന്ന കാഴ്ചകളിലേക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ചാരികൾക്കൊപ്പം നമുക്കും പോയാലോ.. ചെന്നൈ- കാശ്മീർ ട്രെയിൻ യാത്ര

ഐആർസിടിസി റെയിൽ ടൂറിസം ഒരുക്കുന്ന കാശ്മീർ കോച്ച് ടൂർ ചെന്നൈയിൽ നിന്നും കാശ്മീരിലേക്ക് ഒരുഗ്രന്‍ യാത്രയാണ് ഉറപ്പു തരുന്നത്. കാശ്മീർ യാത്രാ പാക്കേജുകളിൽ എല്ലായ്പ്പോഴും ഇടം നേടാത്ത സ്ഥലങ്ങളടക്കം ഉൾപ്പെടുത്തിയുള്ള യാത്ര ഈ അവധിക്കാലത്ത് കാശ്മീർ എന്ന യാത്രാ മോഹം നിറവേറ്റാനുള്ള അവസരമായി കാണാം.

12 Days Kashmir Coach Tour From Chennai

PC:tawatchai07/Freepik

ചെന്നൈയിൽ നിന്നും ആന്‍ഡമാൻ എക്സ്പ്രസിലാണ് യാത്ര. ട്രെയിൻ നമ്പര്‍ 16031
ആൻഡമാൻ എക്സ്പ്രസ് രാവിലെ 5.00 മണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് മൂന്നാ ദിവസം രാവിലെ 9.00 മണിയോടെ ഉദ്ദംപൂർ റെയിൽവേ സ്റ്റേഷനിൽ എത്തും. അവിടുന്ന് നേരെ റോഡ് മാർഗം ശ്രീനഗറിലേക്ക് പോയി ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്യും. അന്ന് രാത്രി ശ്രീനഗറിൽ ചെലവഴിക്കും. യാത്രയുടെ നാലാം ദിവസമായ പിറ്റേന്ന് മുഗൾ ഗാർഡൻ സന്ദര്‍ശനത്തോടെ കാശ്മീർ കാഴ്ചകൾക്ക് തുടക്കമാകും.

ഷാലിമാർ ഗാർഡൻ, ദാൽ തടാകത്തിലെ ബോട്ടിങ് എന്നിവ കഴിയുമ്പോഴേയ്ക്കും വൈകുന്നേരമാകും. വൈകിട്ട് ഡിന്നറും കഴിച്ച് ശ്രീനഗറിലെ ഹോട്ടലിൽ തങ്ങാം. പിറ്റേന്ന് രാവിലെ ശ്രീനഗറിൽ നിന്നും ഗുൽമാര്‍ഗിലേക്കാണ് യാത്ര. വഴിയിലുനീളം മനോഹരമായ കാഴ്ചകളാണ് ഈ റൂട്ടിന്‍റെ പ്രത്യേകത. ഇവിടെ സ്നോ പോയിന്‍റ് ലെവൽ-1 കണ്ട് തിരികെ ശ്രീനഗറിലേക്ക് മടങ്ങും.

ആറാം ദിവസത്തെ യാത്ര സോനാമാർഗ് കാണാനാണ്. ഈ റൂട്ടും കാഴ്ചകളാൽ ഭംഗിയേറിയതാണ്. സോനാമാര്‍ഗ് വാലിയാണ് ഇവിടെ കാണാനുള്ളത്.തുടർന്ന് വൈകിട്ടോടെ ശ്രീനഗറിലേക്ക് മടങ്ങും. ഏഴാം ദിവസം പഹൽഗാം ആണ് ലക്ഷ്യസ്ഥാനം. ബൈസാരൻ താഴ്‌വരയും ദബ്യാൻ താഴ്‌വരയും സന്ദർശിച്ച് ശ്രീനഗറിലേക്ക് മടങ്ങും. പിറ്റേന്ന് ശങ്കരാചാര്യ ക്ഷേത്രമാണ് കാണുന്നത്. അന്നത്തെ ബാക്കി മുഴുവൻ സമയവും നിങ്ങൾക്ക് ഷോപ്പിങ്ങും മറ്റു കാഴ്ചകളും ഒക്കെയായി ചെലവഴിക്കാം.

ഇനി മടക്കയാത്രയാണ്. ഒ‍ൻപതാം ദിവസം ഉദ്ദംപൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി 11.00 മണിക്കാണ് തിരികെയുള്ള ആന്‍ഡാന‍് എക്സ്പ്രസ്. തുടർന്നുള്ള രണ്ട് ദിവസം മുഴുവനും ട്രെയിൻ യാത്രയാണ്. 12-ാം ദിവസം രാവിലെ 7.00 മണിക്ക് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.

3 AC കോച്ചിലായിരിക്കും യാത്ര. ഈ പാക്കേജില് ആകെ 62 പേർക്കാണ് പങ്കെടുക്കുവാൻ സാധിക്കുക. ട്രെയിൻ ടിക്കറ്റിനൊപ്പം ശ്രീനഗറിൽ ത്രീ സ്റ്റാർ ഹോട്ടലിൽ രാത്രി താമസം, ദിവസം മൂന്നു നേരം സൗത്ത് ഇന്ത്യൻ ഭക്ഷണം, ട്രാവൽ ഇൻഷുറന്‍സ്, നോൺ എസി വാഹനങ്ങളിൽ റോഡ് ട്രാൻസ്ഫര്‍ തുടങ്ങിയവും ഉൾപ്പെടുന്നു. കാശ്മീർ കോച്ച് ടൂർ പാക്കേജിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ബുക്കിങ്ങിനും ഐആർസിടിസി ചെന്നൈ സൗത്ത് സോണൽ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ- 8287931964, 9003140739, 044-28363726/27

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+