Search
  • Follow NativePlanet
Share
» »ചോറ്റാനിക്കര മകം തൊഴൽ നാളെ, സമയക്രമവും പൂജകളും... മകം തൊഴുതു പ്രാർത്ഥിച്ചാൽ ലഭിക്കുന്നത്

ചോറ്റാനിക്കര മകം തൊഴൽ നാളെ, സമയക്രമവും പൂജകളും... മകം തൊഴുതു പ്രാർത്ഥിച്ചാൽ ലഭിക്കുന്നത്

ചോറ്റാനിക്കര മകം തൊഴൽ 2024: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവീ ക്ഷേത്രങ്ങളിലൊന്നായ ചോറ്റാനിക്കര ക്ഷേത്രം ഈ വർഷത്തെ മകം തൊഴലിനായി ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 24 ശനിയാഴ്ചയാണ് സുപ്രസിദ്ധമായ മകം തൊഴൽ നടക്കുക.
കുംഭമാസത്തിലെ മകം നാളിൽ നടക്കുന്ന ഈ ചടങ്ങിൽ പങ്കെടുക്കുവനായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. സ്ത്രീകൾക്കിടയിലാണ് മകം തൊഴൽ പ്രസിദ്ധമായിട്ടുള്ളത്.

ആദിപരാശക്തിയുടെ മൂന്ന് ഭാവങ്ങളിലൊന്നായ മഹാലക്ഷ്മിയെ ചോറ്റാനിക്കരയ അമ്മയായാണ് ഇവിടെ ആരാധിക്കുന്നത്. മഹാവിഷ്ണുവിനൊപ്പം തുല്യ പ്രാധാന്യത്തിലാണ് ഇവിടെ ദേവിയുള്ളത്. ഇതേ പ്രാധാന്യത്തിൽ ഭദ്രകാളിയേയും ഇവിടെ ആരാധിക്കുന്നു. ഇവിടെ വന്നു പ്രാർത്ഥിക്കുന്നവർക് ജീവിതത്തിലെ അനർത്ഥങ്ങളെല്ലാം മാറുമെന്നാണ് വിശ്വാസം.

Chottanikkara Makam Thozhal 2024

ചോറ്റാനിക്കരയിൽ എല്ലായ്പ്പോഴും വിശ്വാസികളെത്തുമെങ്കിലും മകം ഉത്സവത്തിലും മകം തൊഴലിലും പങ്കെടുക്കുവാനാണ് അധികവും ആഴുകൾ ആഗ്രഹിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ മകം തൊഴൽ ആരംഭിക്കും. അതിനു മുൻപ് ഒരു മണിക്ക് മകം തൊഴൽ ഒരുക്കങ്ങൾക്കായി നട അടയ്ക്കും. മകം തൊഴാൻ രണ്ടു മണി മുതൽ രാത്രി പത്ത് മണി വരെയാണ് ക്രമീകരണം നടത്തിയിരിക്കുന്നത്.

ശനിയാഴ്ച രാവിലെ 5.30ന് ഓണക്കുറ്റിച്ചിറയില്‍ ആറാട്ട് ചടങ്ങോടെ മകം ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടർന്ന് ഇറക്കിപ്പൂജയും നടക്കും. ആറാട്ടുകടവില്‍ പറ സ്വീകരിച്ച ശേഷം ദേവീ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. തുടര്‍ന്നാണ് ഏഴ് ആനകള്‍ അണിനിരക്കുന്ന മകം എഴുന്നള്ളിപ്പ്. ചോറ്റാനിക്കര മുരളീധരമാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളവും ഉദയനാപുരം സി എസ് ഉദയകുമാറിന്റെ നേതൃത്വത്തിൽ നാദസ്വരകച്ചേരിയും നടക്കും. മകം തൊഴലിന് ശേഷം മങ്ങാട്ടുമനയിലേക്ക് പുറപ്പെട്ട് ഇറക്കിപ്പൂജ, തിരികെ ക്ഷേത്രത്തിലെത്തി മകം വിളക്കിനെഴുന്നള്ളിപ്പും നടക്കും. രാത്രി 11 മണിക്കാണ് മകം വിളക്കിനെഴുന്നള്ളിപ്പ്.

സ്ത്രീകളെ പടിഞ്ഞാറെ നടയിലൂടെയും പുരുഷന്മാരെയും കുടുംബമായെത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്ന വിധത്തിൽ ദർശന ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്

പൂരം നാളായ 25ന് രാവിലെ 5.40ന് പറയ്ക്കെഴുന്നള്ളിപ്പ്. ഒൻപതിന് കിഴക്കേച്ചിറയിൽ ആറാട്ട്. രാത്രി 9.30ന് ഓണക്കുറ്റിച്ചിറ ഭഗവതി, തുളുവൻകുളങ്ങര വിഷ്ണു, എടാട്ട് ഭഗവതി, കർത്തക്കാട്ട് ഭഗവതി എന്നീ ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടപ്പുരയിലെത്തും.11 മണിക്ക് മേൽക്കാവ് ഭഗവതി, അകത്തെ ശാസ്താവ്, കുഴിയേറ്റ് ശിവൻ എന്നിവരേയും ചേർത്ത് 7 ദേവീദേവന്മാരുടെ കൂട്ടിയെഴിന്നള്ളിപ്പ് നടക്കും. അതിന് ശേഷമാണ് കരിമരുന്ന് പ്രയോഗം.

26 ഉത്രം ആറാട്ട് ദിവസം രാവിലെ അഞ്ചിന് ആറാട്ടുബലി. ആറുമണിക്ക് മുരിയമംഗലം നരസിംഹ ക്ഷേത്രത്തിലേക്ക് ആറാട്ടിനായി എഴുന്നള്ളിപ്പ്, 10 മണിയോടെ ദേവി ക്ഷേത്രത്തിലേക്ക് തിരികെ എത്തിച്ചേരും. തുടർന്ന് കൊടിമരച്ചുവട്ടിൽ പറയും പ്രദക്ഷിണനവും നടക്കും.അന്ന് വൈകിട്ട് ആറു മണിക്ക് വലിയ കീഴ്ക്കാവിലേക്ക് എഴുന്നള്ളിപ്പ് നടക്കും. ഭക്തജനങ്ങൾക്ക് ഇതിന് ശേഷം ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

മകം തൊഴാൽ എത്തുന്നവരിൽ അധികം പേരും സ്ത്രീകളാണ്. മംഗലസൗഭാഗ്യം ലഭിക്കുവാനും ജീവിതത്തിലെ ദോഷങ്ങൾ മാറാനും മകം തൊഴുതാൽ മതിയെന്നാണ് വിശ്വാസം. ചോറ്റാനിക്കര ദേവി വലതുകൈ നീട്ടി അനുഗ്രഹിക്കുന്ന ദിവസം കൂടിയാണത്രെ ഇത്. തങ്കഗോളകയും തിരുവാഭരണങ്ങളും ചാർത്തി നില്‍ക്കുന്ന ദേവിയെയാണ് മകം തൊഴലിൽ കാണാന്‍ കഴിയുക.

മംഗല്യഭാഗ്യം മാത്രമല്ല, സന്താനഭാഗ്യത്തിനും മകം തൊഴൽ നല്ലതാണത്രെ. മകം തൊഴുതു പ്രാർത്ഥിച്ച് ദേവിയോട് പറയുന്ന ഏതഗ്രഹവും ദേവി നടത്തിത്തരുമത്രെ. അതോടൊപ്പം തങ്ങള്‍ക്കു ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും വിശ്വാസികൾ ഇവിടെ എത്തുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+