യാത്രകളുടെ സമയമാണിത്. ക്രിസ്മസ് ന്യൂ ഇയർ നീണ്ട അവധികള്‍ക നാട്ടിലെത്തി ആഘോഷിക്കാൻ ആഗ്രഹിക്കുന്ന സമയം. മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കുന്ന മലയാളികൾക്ക് നാട്ടിലേക്ക് വരുന്നതിനായി കെഎസ്ആർടിസി ക്രിസ്തുമസ് പുതുവത്സര പ്രത്യേക സർവ്വീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
നിലവിൽ ഓടുന്ന സർവ്വീസുകൾക്ക് പുറമെ ചെന്നൈ-കേരളാ റൂട്ടിൽ കെഎസ്ആർടിസി സർവീസ് ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാർത്ഥം ഡിസംബർ 20 മുതൽ ജനുവരി 03 വരെയാണ് അധിക സർവീസുകൾ നടത്തുക. കേരള-ചെന്നൈ റൂട്ടിൽ കെഎസ്ആർടിസിയുടെ ക്രിസ്തുമസ് പുതുവത്സര സർവ്വീസുകളുടെ വിശദ വിവരങ്ങൾ.

ചെന്നൈ-കേരളാ സ്പെഷ്യൽ ബസ് സർവീസ്
20.12.2023 മുതൽ 03.01.2024 വരെ ചെന്നൈ-കേരളാ റൂട്ടിലെ കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകള്‍
1. 18:30 ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഡീലക്സ് ബസ് (നാഗർകോവിൽ വഴി)
2. )17:30 ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഡീലക്സ് ബസ് (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
തിരുവനന്തപുരം-ചെന്നൈ സ്പെഷ്യൽ ബസ് സർവീസ്
19.12.2023 മുതൽ 02.01.2024 വരെ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് സർവീസ് നടത്തുന്ന ബസ് വിവരങ്ങൾ
1. 18:30 തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഡീലക്സ് ബസ് ബസ് (നാഗർകോവിൽ, മധുര വഴി)
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണ് എന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ
www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
യാത്രകള്‍, സമയം, ഷെഡ്യൂൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളുമായി ബന്ധപ്പെടാം.
കെ.എസ്.ആർ.ടി.സി തിരുവനന്തപുരം
ഫോൺനമ്പർ- 0471 2323886
എറണാകുളം ഫോൺ നമ്പർ - 0484 2372033
കോഴിക്കോട് ഫോൺ നമ്പർ - 0495 2723796
കണ്ണൂർ ഫോൺ നമ്പർ - 0497 2707777
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും വിളിക്കാം,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













