Search
  • Follow NativePlanet
Share
» » ക്രിസ്മസ് യാത്രക്ക് രാജസ്ഥാനും ഗോവയും.. സ്വകാര്യ ട്രെയിനിൽ 12 ദിവസ യാത്ര, ടിക്കറ്റ് 25,950 രൂപാ മുതൽ

ക്രിസ്മസ് യാത്രക്ക് രാജസ്ഥാനും ഗോവയും.. സ്വകാര്യ ട്രെയിനിൽ 12 ദിവസ യാത്ര, ടിക്കറ്റ് 25,950 രൂപാ മുതൽ

ഈ വർഷം ഇതാ തീരാൻ പോവുകയാണ്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് നവംബർ മാസം വന്നത്. അതേ വേഗതയിൽ ഡിസംബറും ക്രിസ്മസും ഇങ്ങെത്തും. ക്രിസ്മസ് യാത്രകൾ പ്ലാൻ ചെയ്യാനുള്ള സമയം അടുത്തു. സ്ഥലം കണ്ടെത്തലും ടിക്കറ്റ് ബുക്കിങ്ങും ഒക്കെയായി കാര്യങ്ങൾ കുറേയുള്ളതിനാൽ ഇപ്പോൾ തുടങ്ങിയാലേ ടിക്കറ്റ് കിട്ടുന്ന വിധത്തിൽ ഒരു പ്ലാനിങ്ങ് നടക്കൂ. സ്ഥിരം പരിപാടികളിൽ നിന്ന് വ്യത്യസ്തമായി ഈ ക്രിസ്മസ് അവധിക്ക് നോർത്ത് ഇന്ത്യയിലേക്ക് ഒരു ട്രെയിൻ യാത്ര പോയാലോ..

സ്കൂൾ അടയ്ക്കുന്നു, ക്രിസ്മസിന് നീണ്ട അവധി.. കുടുബത്തെയും കൂട്ടി യാത്രകൾ പോകാൻ ഇനി ഈ വർഷം ഇങ്ങനെയൊരു അവസരം കിട്ടിയെന്ന് വരില്ല. ഈ സമയത്ത് ഗോവയും രാജസ്ഥാനും പിന്നെ അഹമ്മദബാദും കൂടി പോയിക്കണ്ട് വരാൻ സാധിക്കുന്ന ഒരു പാക്കേജാണ് സൗത്ത് സ്റ്റാർ റെയിൽ, ടൂർ ടൈംസ്, ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ എന്നിവ ചേർന്ന് നടത്തുന്ന റോയൽ രാജസ്ഥാൻ വിത്ത് സ്റ്റാച്യൂ ഓഫ് യൂണിറ്റി പാക്കേജ്.

Christmas Train Tour Package Of 12 Days

11 രാത്രിയും 12 പകലും നീണ്ടു നിൽക്കുന്ന യാത്ര ഡിസംബര്‌ 21 ന് മധുരെ ജംങ്ഷനില്‌ നിന്നാണ് തുടങ്ങുന്നത്. രാത്രി 12.05ന് പുറപ്പെടുന്ന യാത്രാ ട്രെയിൻ വിരുദ്നഗർ, തിരുനെൽവേലി, നാഗർകോവിൽ ജംങ്ഷൻ വഴി രാവിലെ 06.15 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. തുടർന്ന് കൊല്ലം ജംങ്ഷൻ 07.30, കോട്ടയം 9.35, എറണാകുളം ടൗൺ 10.45, തൃശൂർ 12.15, ഷൊർണൂർ ജംങ്ഷൻ - 13.00, കോഴിക്കോട് 15.10, കാസർകോഡ് 19.15 , മംഗളൂരു ജംങ്ഷൻ 20.20 എന്നീ സമയത്ത് എത്തിച്ചേരും.

22 ന് പുലർച്ചെ 4.40ന് ട്രെയിൻ മഗ്ഗവോണിൽ എത്തും. അവിടുന്ന് കാലൻഗുട്ടെ ബീച്ച്, വാഗറ്റോർ എന്നിവിടങ്ങളും പ്രധാന ക്ഷേത്രങ്ങൾ, ദേവാലയങ്ങൾ എന്നിവയും സന്ദർശിക്കും. രാത്രിയോടെ യാത്ര അഹ്മദാബാദിലേക്ക് തുടരും. 24 ന് രാവിലെ 11.00 മണിക്ക് ട്രെയിൻ ജോധ്പൂരിൽ എത്തും. ഉമൈദ് ഭവൻ മ്യൂസിയം, ജസ്വന്ത് താഡ , മെഹരൻഗഡ് ഫോർട്ട് എന്നിവിടങ്ങൾ കാണും. ക്രിസ്മസ് തലേന്ന് ആഘോഷം ജോധ്പൂരിൽ നടത്തും.

ഡിസംബർ 24 ക്രിസ്മസ് ദിനത്തിൽ രാവിലെ 5.00 മണിക്ക് ജോധ്പൂരിൽ നിന്ന് യാത്ര തുടർന്ന് പത്തു മണിയോടെ ജയ്സാൽമീറിൽ എത്തും. ഇവിടുത്തെ കാഴ്ചകളിൽ കാണൽ: ജയ്‌സാൽമീർ കോട്ട, ജൈനക്ഷേത്രം, പട്‌വോൻ കി ഹവേലി എന്നിവയും ഉച്ചഭക്ഷണത്തിന് ശേഷം സാം സാൻഡ് ഡ്യൂൺസ് യാത്രയും സജ്ജീകരിച്ചിട്ടുണ്ട്. 26 ന് ജയ്പൂർ സന്ദർശനത്തിൽ അമേർ കോട്ട, ജന്തർമന്ദർ, സിറ്റി പാലസ്, ഹവ മഹൽ എന്നിവയും കാണും.

തുടർന്ന് 27ന് അജ്മീർ ഷരീഫ് ദർഗ, 28 ന് ഉദയ്പൂർ സിറ്റി ടൂറിൽ സിറ്റി പാലസ്, ജഗദീഷ് ക്ഷേത്രം, മ്യൂസിയം, സഹേലിയോങ്കി ബാരി, പ്രതാപ് മെമ്മോറിയൽ എന്നിവയും 29ന് ഏക്താ നഗറിൽ സ്റ്റാച്യൂ ഓഫ് യൂണിറ്റ് അഥവാ ഏകതാ പ്രതിമയും കണ്ട് മടക്ക യാത്ര. ഡിസംബർ 31 ന് രാവിലെ മംഗലാപുരം ജംഗ്ഷൻ 08.00 , കാസർകോട് 09.00, കോഴിക്കോട് 13.00, ഷൊർണൂർ ജംങ്ഷൻ 15.00, തൃശൂർ 15.30, എറണാകുളം ടൗൺ 17.00, കോട്ടയം 18.00, കൊല്ലം ജംങ്ഷന്‍ 20.00, തിരുവനന്തപുരം സെൻട്രൽ 21.00, നാഗർകോവിൽ ജംങ്ഷൻ 23.30, തിരുനെൽവേലി 00.45 , വിരുദുനഗർ ജംങ്ഷൻ 02.45 , മധുര ജംങ്ഷൻ 04.00 എന്നിങ്ങനെയാണ് സമയം.

റോയൽ രാജസ്ഥാൻ വിത്ത് സ്റ്റാച്യൂ ഓഫ് യൂണിറ്റി പാക്കേജ് സ്ലീപ്പർ ക്ലാസ് യാത്രയ്ക്ക് 25,950 രൂപ, തേഡ് എസി ബജറ്റ് ക്ലാസിന് 31,850 രൂപ, തേഡ് എസിക്ക് 37,500 രൂപ, സെക്കൻഡ് എസിക്ക് 41,950 രൂപ, ഫസ്റ്റ് എസിക്ക് 50,950 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+