ദീപാവലിയുടെയും നവമിയുടെയും യാത്രാ പ്ലാനുകൾ ഒക്കെ ഏകദേശം സെറ്റ് ആയിക്കഴിഞ്ഞു. ഇനി ക്രിസ്മസ് യാത്രകളുടെ നാളുകളാണ്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ക്രിസ്മസ് ഒരു ആഘോഷവും ഒപ്പം അവധിയും ആയതിനാൽ ഏറ്റവും കൂടുതൽ യാത്രകൾ നടക്കുന്ന സമയം കൂടിയാണിത്. അതുകൊണ്ടു തന്നെ വേഗത്തിൽ യാത്രകള്‍ പ്ലാൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്തില്ലെങ്കിൽ ക്രിസ്മസ് യാത്രകൾ ഒരു സ്വപ്നമായി മാത്രം മാറും.
യാത്രകൾക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യാനിരിക്കുമ്പോൾ ഏറ്റലും വലിയ സംശയം എപ്പോഴത്തേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യണം എന്നതാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ഡീൽ ലഭിക്കുന്നത് എപ്പോഴെന്നറിയാൻ ഇന്‍കോഗ്നിറ്റോ മോഡിലിട്ടും വിവിധ സൈറ്റുകളിലെ നിരക്ക് താരതമ്യം ചെയ്തുമൊക്കെയാണ് ഒടുവിൽ ആശ്വസിക്കാവുന്ന നിരക്കിൽ ഒരു ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.

എന്നാൽ ഇപ്പോഴാവട്ടെ ഇതിനൊല്ലം ഒരുവഴിയാണ് ഗൂഗിൾ ഫ്ലൈറ്റ്സ്. ഏറ്റവുംകുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റിയ ദിവസങ്ങളും നീണ്ട അവധി സമയത്തും സീസണുകളിലും എപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യണം എന്നതടക്കമുള്ള വിവരങ്ങൾ ഗൂഗിൾ ഫ്ലൈറ്റ്സ് പറഞ്ഞുതരും. നേരത്തെ അഞ്ചുവർഷത്തെ ഇത്തരം വിവരങ്ങൾ പരിശോധിച്ച് യാത്ര ചെയ്യാനും ഫ്ലൈറ്റ് ബുക്ക് ചെയ്യാനും പറ്റിയ ദിവസങ്ങളും സമയവും ഗൂഗിൾ പങ്കുവെച്ചിരുന്നു.
വിമാനടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റിയ ദിവസം
ഗൂഗിൾ ഫ്ലൈറ്റ്സ് റിപ്പോർട്ട് അനുസരിച്ച് വിമാനടിക്കറ്റ് നിരക്ക് ഏറ്റവും ഉയർന്നു നിൽക്കുന്നത് വാരാന്ത്യങ്ങളിലാണ്. ഏറ്റവും ചെലവ് കൂടിയ ദിവസം ഞായറാഴ്ചയും. അതേസമയം തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ മറ്റുദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ യാത്ര പോകാം. വാരാന്ത്യ ഫ്ലൈറ്റുകളേക്കാൾ തിങ്കൾ- ബുധന്‍ പുറപ്പെടുന്ന ഫ്ലൈറ്റുകൾക്ക് 12 ശതമാനം മുതൽ 20 ശതമാനം വരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

തീർന്നില്ല, ദീർഘദൂര യാത്രകളാണെങ്കിലും അല്ലെങ്കിലും നോൺസ്റ്റോപ്പ് ഫ്ലൈറ്റുകൾക്ക് ടിക്കറ്റ് നിരക്ക് കൂടുതലായിരിക്കും. ആ സ്ഥാനത്ത് ലേ ഓവർ ഫ്ലൈറ്റ് ബുക്ക് ചെയ്താൽ നിങ്ങൾക്ക് വീണ്ടും 20 ശതമാനം വരെ പണം ലാഭിക്കാൻ കഴിഞ്ഞേക്കും. ഗൂഗിളിന്‍റെ എയര്‍ലൈൻ ഫീച്ചർ ആയ ഗൂഗിൾ ഫ്ലൈറ്റ്സ് ഉപയോഗിക്കുക വഴി ഇത്തരത്തിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും യാത്ര പ്ലാൻ ചെയ്യാനും സാധിക്കും.
ഇനി വരുന്ന തിരക്കേറിയ സമയം? എപ്പോൾ ബുക്ക് ചെയ്യണം
ഗൂഗിൾ ഫ്ലൈറ്റ്സ് പറയുന്നതനുസരിച്ച് ഇനി വരുന്ന ഏറ്റവും തിരക്കേറിയ യാത്രാ സീസൺ ക്രിസ്മസ് കാലം ആണ്. ലോകം മുഴുവൻ ഒരുപോലെ യാത്ര ചെയ്യുന്ന സമയമാണല്ലോ ഇത്. ക്രിസ്മസിന് യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ ഒക്ടോബർ ആദ്യം തന്നെ ഡിസംബറിലെ യാത്രകളുടെ ടിക്കറ്റ് ബുക്ക് ചെയ്യണം.
കൂടിയ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത് വീണ്ടും നിരക്ക് കുറഞ്ഞാൽ
പരീക്ഷണാടിസ്ഥാനത്തിൽ യു എസില്‍ ഗൂഗിൾ നടപ്പിലാക്കിയ ഒരു കാര്യമുണ്ട്. ഗൂഗിൾ ഫ്ലൈറ്റ്സിലെ വിവരങ്ങൾ വെച്ച് നിങ്ങൾ ടിക്കറ്റ് നിരക്ക് ഏറ്റവും കുറവുള്ള സമയത്ത് ടിക്കറ്റ് എടുത്തു എന്നു കരുതുക. എന്നാൽ നിങ്ങൾ യാത്ര ചെയ്യുന്ന തിയതിക്ക് മുൻപ് ടിക്കറ്റ് നിരക്ക് ആദ്യത്തേതിലും വീണ്ടും കുറഞ്ഞു. ഇങ്ങനെ വന്നാൽ നഷ്ടം ഗൂഗിൾ ഫ്ലൈറ്റ്സ് നോക്കി ടിക്കറ്റ് എടുത്ത ഉപഭോക്താവിനാണല്ലോ. ഈ നഷ്ടം ഒഴിവാക്കാൻ ഗൂഗിൾ പേ വഴി ആ പണം തിരികെ നല്കുന്ന ഒരു പരിപാടിയും ഉണ്ട്. ഓർമ്മിക്കുക, യുഎസില്‍ പരീക്ഷണാടിസ്ഥാനത്തിൽ മാത്രം അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












