Search
  • Follow NativePlanet
Share
» » ക്രിസ്മസ് യാത്ര:ട്രെയിൻ ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലേക്ക്, വൈകുന്നതിന് മുൻപേ ടിക്കറ്റെടുത്തോ...

ക്രിസ്മസ് യാത്ര:ട്രെയിൻ ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലേക്ക്, വൈകുന്നതിന് മുൻപേ ടിക്കറ്റെടുത്തോ...

ക്രിസ്മസ് യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടോ? ജോലിസ്ഥലത്തു നിന്നും പഠന സ്ഥലത്തു നിന്നും നാട്ടിലേക്ക് ക്രിസ്മസ് അവധിക്ക് പോകുന്നുണ്ടോ?എന്താണെങ്കിലും ട്രെയിന്‍ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സമയം ആയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയിൽ യാത്രയ്ക്ക് 120 ദിവസം മുൻപ് തന്നെ ടിക്കറ്റുകൾ റിസർവ് ചെയ്യാം എന്നതിനാൽ ക്രിസ്മസ് യാത്രകൾക്കായി നിങ്ങൾക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിക്കാം, ഐആർസിടിസി ബുക്കിങ് സൈറ്റിലെ വിവരമനുസരിച്ച് ഡിസംബർ 23 നുള്ള ടിക്കറ്റുകൾ അതിവേഗം തീരുകയാണ്. വരും ദിവസങ്ങളിൽ തുടർന്നുള്ള തിയതികളിലേക്ക് ബുക്കിങ് തുടങ്ങുന്നതോടെ സീറ്റുകൾ കിട്ടുക പ്രയാസമായേക്കാം.

തിരുവനന്തപുരത്ത് നിന്ന് എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, ബെംഗളുരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകൾക്കാണ് ആവശ്യക്കാർ അധികമുള്ളത്. സ്കൂൾ അവധിയും നീണ്ട വാരാന്ത്യവും കൂടി ആതിനാല് ടിക്കറ്റുകൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. വരും ദിവസങ്ങളിൽ ഡിസംബർ അവസാന ആഴ്ചയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് കൂടി തുടങ്ങുന്നതോടെ മടക്കയാത്രാ ടിക്കറ്റുകളും ബുക്ക് ചെയ്തു തുടങ്ങാം.

Christmas Travel Train Ticket Booking Opens Tickets Waitlisted on Many Trains

ക്രിസ്മസ് 2024

ഈ വർഷത്തെ ക്രിസ്മസ് ഡിസംബർ 25 ബുധനാഴ്ചയാണ് വരുന്നത്. സ്കൂളുകൾ ഡിസംബർ 20 വെള്ളിയാഴ്ച അടയ്ക്കാനാണ് സാധ്യത. ജോലിക്കാർക്കും മറ്റുള്ളവർക്കും ക്രിസ്മസിന് മുൻപുള്ള തിങ്കളും ചൊവ്വയും ലീവ് എടുക്കാമെങ്കില്‍ നീണ്ട വാരാന്ത്യം കിട്ടും. അങ്ങനെയെങ്കിൽ ഡിസംബർ 20ന് ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് പോവുകയും ക്രിസ്മസ് കഴിഞ്ഞ് മടങ്ങുകയും ചെയ്യാം. നീണ്ട വാരാന്ത്യ യാത്രകൾക്കായും ആളുകൾ ട്രെയിനിനെ ആശ്രയിക്കും.

ഡിസംബർ 20 വെള്ളിയാഴ്ച തിരുവനന്തപുരം സെൻട്രയിൽ നിന്ന് കോഴിക്കോടിന് ലഭ്യമായ സീറ്റുകൾ നോക്കാം,
വൈകിട്ട് 6.40ന് പുറപ്പെടുന്ന മലബാർ എക്സ്പ്രസ് (16629)
സ്ലീപ്പർ- 6, എസി ത്രീടയർ- 125, എസി ടൂ ടയർ-62, എസി ഫസ്റ്റ് ക്ലാസ്- 06
വൈകിട്ട് 7.25 ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസ് (16604)
സ്ലീപ്പർ - 19, എസി ത്രീടയർ - 12, എസി ടൂ ടയർ - 2, എസി ഫസ്റ്റ് ക്ലാസ്- വെയിറ്റിങ് ലിസ്റ്റ് 1 ഓഗസ്റ്റ് 27 രാവിലെ 7.30 വരെയുള്ള അപ്ഡേറ്റ്.

ഡിസംബര് 23 ഞായറാഴ്ച
വൈകിട്ട് 7.25 ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസ് (16604) സ്ലീപ്പറിൽ 17, എസി ത്രീടയർ - 17, എസി ടൂ ടയർ - 2, എസി ഫസ്റ്റ് ക്ലാസ്- വെയിറ്റിങ് ലിസ്റ്റ് 1 എന്നിങ്ങവെയാണ് ഓഗസ്റ്റ് 27 രാവിലെ 7.30 വരെയുള്ള അപ്ഡേറ്റ്.

തിരുവനന്തപുര- കോഴിക്കോട് റൂട്ടിലെ പ്രധാന ട്രെയിനുകളായ മലബാർ എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, മാവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ ആദ്യം തന്നെ ബുക്കിങ് പൂര്ത്തിയാക്കുന്നവയാണ്. പ്രത്യേകിച്ച് വൈകുന്നേരം അല്ലെങ്കിൽ രാത്രിയിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെയോടെ കോഴിക്കോട്/ കണ്ണൂർ/ കാസർകോഡ് ഭാഗങ്ങളിലെത്തുന്ന ട്രെയിനുകൾക്ക് ആവശ്യക്കാർ കൂടുതലാണ്.

അതേസമയം, യാത്രക്കാരുടെ തിരക്ക് കൂടിയതോടെ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കുള്ള മാവേലി എക്‌സ്‌പ്രസിലും ചെന്നൈ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിലും റിസർവേഷൻ കഴിഞ്ഞിരിക്കുകയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: chritsmas train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+