ഇന്ത്യയുടെ സ്കോട്ലൻഡ് ആണ് കൂർഗ്. ഒരിക്കല്‍ പോയാൽ തിരികെ വരാൻ തോന്നിപ്പിക്കാതെ, ഇവിടെ ഒരു വീടുണ്ടായിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചു പോകുന്ന അപൂർവ്വം സ്ഥലങ്ങളിലൊന്ന്. വിശാലമായി കിടക്കുന്ന കുന്നുകളിലാണ് കൂർഗിന്‍റെ ഭംഗി മുഴുവനും.. അകലെക്കാഴ്ചയിൽ പച്ചപ്പ് മാത്രമേ എങ്ങും കാണാനുള്ളൂവെങ്കിലും അടുത്തെത്തുമ്പോൾ അത് കാപ്പിത്തോട്ടങ്ങളായും ഓറഞ്ച് തോട്ടങ്ങളായും ഒക്കെ മാറും. ഒന്നു ക്യാംപ് ചെയ്യാനുള്ള ആഗ്രമാണ് മിക്കവരെയും കുടക് എന്ന കൂര്‍ഗിലേക്ക് എത്തിക്കുന്നത്.
ഒന്നോ രണ്ടോ ദിവസം തങ്ങാനുള്ള പ്ലാനിൽ കൂര്‍ഗിൽ വരുമ്പോൾ അതിൽ ഏറ്റവും കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത് ക്യാംപിങ് ആണ്. എന്നാൽ ഏതെങ്കിലും ഒരിടത്ത് ക്യാപ് ചെയ്താല് മാത്രം പോരാ. ഇവിടെ ചെയ്യാനുള്ള കുറച്ച് ആക്ടിവിറ്റികളുടെ കൂടി ഭാഗമാകണം. എന്നാൽ മാത്രമേ, കൂർഗ് യാത്ര പൂർണ്ണമായി എന്നു പറയുവാൻ സാധിക്കൂ. ഇതാ കൂർഗിൽ ക്യാംപ് ചെയ്യുമ്പോൾ നിങ്ങള്‍ ചെയ്യേണ്ട പ്രധാന ആക്റ്റിവിറ്റികൾ ഏതൊക്കെയെന്ന് നോക്കാം.
റിവർ റാഫ്റ്റിങ്
തെക്കേ ഇന്ത്യയിൽ റിവർ റാഫ്ടിങ്ങിന് പേരുകേട്ട ഇടങ്ങളിലൊന്നാണ് കൂർഗ്. ദുബാരെ എലിഫന്‍റ് ക്യാംപിന് സമീപം ബാരാപോൾ നദിയിലാണ് ഇവിടെ ഫിവർ റാഫ്ടിങ് നടത്താൻ സാധിക്കുക. മറ്റുപല സ്ഥലങ്ങളെയും അപേക്ഷിച്ച് നിരക്ക് കുറവാണ് എന്നൊരു പ്രത്യേകതയും കൂർഗിലെ റിവർ റാഫ്റ്റിങിനുണ്ട്. പലഭാഗങ്ങളിലും ബാരാപോൾ നദിക്ക് പല മുഖങ്ങളാണ്, ചിലയിടങ്ങളിൽ ആഞ്ഞുകുത്തിയൊലിച്ച് പോകുമെങ്കിൽ മറുവശത്ത് ശാന്തമാണ്. ഇതൊക്കെ മനസ്സിലാക്കി പോകാൻ പറ്റിയ യാത്രയാണ് ഇവിടുത്തെ റാഫ്ടിങ്. റാഫ്ടിങ്ങിൽ പരിശീലനം കിട്ടയ ഒരാൾ നമുക്കൊപ്പം ഉണ്ടായിരിക്കും എന്നതിനാൽ പേടിക്കാതെ പോകാം.
ജീപ്പ് സഫാരി
കൂർഗിൽ എത്തിയാൽ ജീപ്പ് സഫാരി ഉറപ്പായും ചെയ്തിരിക്കണം. ഉൾപ്രദേശങ്ങളിലേക്ക് ഹൈഗിയർ ജീപ്പിൽ കൊണ്ടുപോകുന്ന പല പാക്കേജുകളും ഇവിടെയുണ്ട്. ഓഫ്റോഡിങ്ങിന്‍റെ ഏറ്റവും എക്സ്ട്രീം വേ്‍ഷൻ നല്കാൻ സാധിക്കുന്ന സ്ഥലങ്ങളും കൂർഗിലും പരിസരത്തുമായി കാണാം. റോഡ് ഉണ്ടെന്നു നമുക്ക് തോന്നുമെങ്കിലും ചിലപ്പോൾ അത് പോലും കാണില്ല, കല്ലിലൂടെയും ചെളിയിലൂടെയും നിഷ്പ്രയാസം വണ്ടി കയറ്റുന്ന പ്രൊഫഷണൽ ഓഫ് റോഡിങ് ഇവിടെ ചെയ്യാം. ചിലയിടങ്ങളിൽ ട്രെക്കിങ്ങിന്‍റെയോ അല്ലെങ്കിൽ സൂര്യോദയം കാണാനുള്ള യാത്രയുടെയോ ഭാഗമായി നടത്താം.
സൈക്ലിങ്
രാവിലെ ക്ഷീണമൊക്കെ മാറി കൂർഗിനെ കാണാനിറങ്ങാൻ പറ്റിയ വഴികളിലൊന്ന് സൈക്ലിങ് ആണ്. പരിചയമില്ലാത്ത ഇടമാണെങ്കിലും സുരക്ഷിതമായതിനാൽ ആശങ്കകളില്ലാതെ പോയി വരാം. എസ്റ്റേറ്റ് റോഡുകളും കൃഷിയിടങ്ങളും ഇടവഴികളും ഒക്കെയായി സൈക്ലിങ്ങിന് പറ്റിയ ഒരുപാട് റൂട്ടുകൾ ഇവിടെയുണ്ട്. ഇവിടുത്തെ ആളുകളുടെ ജീവിതം മനസ്സിലാക്കാനും ഗ്രാമങ്ങളുടെ കാഴ്ചകൾ, കൃഷി, ജീവിതം തുടങ്ങിയവ അറിയാനും ഈ യാത്ര സഹായിക്കും. അതല്ലെ വെറുതെ സൈക്കിൾ ചവിട്ടാനാണങ്കിലും അത് നല്ല അനുഭവം ആയിരിക്കും. വെറുതോ വ്യൂ പോയിന്‍റുകൾ തേടുന്നത് ഇതിലെ ഒരു ആക്ടിവിറ്റിയായി മാറ്റുകയും ചെയ്യാം.
ട്രെക്കിങ്
കൂർഗ് ക്യാംപിങ്ങിൽ നിർബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണ് ട്രെക്കിങ്. ഒരുപാട് റൂട്ടുകൾ കൂർഗിലും സമീപത്തുമായി ഉണ്ട്. എല്ലാവരും പോകുന്ന റൂട്ടുകളും കുറച്ചാളുകൾ മാത്രം തിരഞ്ഞെടുക്കുന്ന റൂട്ടുകളും ഇവിടെയുണ്ട്. കയറ്റങ്ങളും ഇറക്കങ്ങളും ചെരിവും ഒക്കെയായി ആരോഗ്യവും ശക്തിയും ഉപയോഗിക്കേണ്ടതാണ് ഇതിൽ മിക്ക യാത്രകളും, കൂർഗിന്‍റെ മനോഹരമായ അകക്കാഴ്ചകളും വനങ്ങളും കാണാനും ആസ്വദിക്കാനുമുള്ള സാധ്യതയാണ് ട്രെക്കിങ് നിങ്ങൾക്ക് നല്കുന്നത്.
വെള്ളച്ചാട്ടങ്ങൾ
വെള്ളച്ചാട്ടങ്ങൾ എന്നും കൂര്‍ഗിന്‍റെ സുന്ദരക്കാഴ്ചകൾ നമുക്ക് തരുന്നു. ഇവിടുത്തെ മിക്ക വെള്ളച്ചാട്ടങ്ങളും കാടിന്‍റെയോ പ്ലാന്‍റേഷനുകളുടെയോ ഉള്ളിലായിരിക്കും. ഇവിടേക്കുള്ള നീണ്ട നടത്തം ഒടുവിൽ എത്തിക്കുന്ന വെള്ളച്ചാട്ടത്തിന്‍റം മനോഹരമായ കാഴ്ച യാത്രയുടെ മുഴുവന് ക്ഷീണവും തീർക്കാൻ പാകത്തിലുള്ളതാണ്. അബ്ബി വെള്ളച്ചാട്ടം. ഇരുപ്പ് വെള്ളച്ചാട്ടം തുടങ്ങിയവയാണ് കൂര്‍ഗിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













