ഇന്ത്യക്കാർ ചെന്നെത്താത്ത ലോക രാജ്യങ്ങളില്ല. അന്‍റാർട്ടിക്കയിൽ പോയാലും ഇനി വത്തിക്കാനിൽ പോയാലും എല്ലാം എവിടെയെങ്കിലുമായി ഇന്ത്യക്കാരെ കണ്ടെത്താം.
ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യങ്ങളിലൊയ ഇന്ത്യക്കാരെ കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ അല്ലേ.. മാത്രമല്ല, ഇപ്പോൾ ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും വളരെയധികം വളർന്നിരിക്കുകയാണ്.
കാര്യങ്ങളിങ്ങനെയാണെങ്കിലും ഇന്ത്യക്കാർ വസിക്കാത്ത രാജ്യങ്ങളുമുണ്ട്. കേൾക്കുമ്പോൾ സംശയം തോന്നുമെങ്കിലും കണക്കുകൾ പറയുന്നത് ഇങ്ങനെയാണ്. അ ഇതാ, ഇന്ത്യക്കാരേ ഇല്ലാത്ത അഞ്ച് ലോകരാജ്യങ്ങൾ പരിചയപ്പെടാം.

വത്തിക്കാൻ സിറ്റി
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്‍ സിറ്റിയിൽ ഇന്ത്യക്കാർ വസിക്കുന്നില്ലെന്നാണ് കണക്ക്. ഇറ്റലിക്കുള്ളിലായി സ്ഥിതി ചെയ്യുന്ന ഈ പരമാധികാര രാഷ്ട്രത്തിന് വെറും 44 ഹെക്ടർ വിസ്തൃതി മാത്രമാണുള്ളത്. വെറും ഒരു മണിക്കൂറിൽ കണ്ടു തീര്ക്കാൻ മാത്രമുള്ള നഗരമാണ് ഇവിടെയുള്ളത്. ആഗോള ക്രൈസ്തവ സഭയുടെ ആസ്ഥാനമാണ് വത്തിക്കാൻ. 2019 ലെ കണക്കനുസരിച്ച് വത്തിക്കാൻ സിറ്റിയിലെ ആകെ ജനസംഖ്യ 825 ആണ്.
വത്തിക്കാൻ സെന്‍റ് പീറ്റേഴ്സ് ബസലിക്ക, സിസ്റ്റിൻ ചാപ്പൽ, സെ പീറ്റേഴ്സ് സ്‌ക്വയർ വത്തിക്കാൻ അപ്പോസ്തോലിക ലൈബ്രറി, വത്തിക്കാൻ അപ്പോസ്തോലിക ആർക്കൈവ്, വത്തിക്കാൻ മ്യൂസിയം എന്നിങ്ങനെ ചരിത്രത്തോടും വിശ്വാസങ്ങളോടും ചേർന്നു നില്‍ക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഇവിടെ കാണാനുണ്ട്. മാർപ്പാപ്പയാണ് രാജ്യത്തിന്റെ പരമാധികാരി.
തുവാലു
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന തുവാലുവിലും ഇന്ത്യക്കാർ വസിക്കുന്നില്ലെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളിലൊന്നും കൂടിയാണിത്. പസഫിക് സമുദ്രത്തിന്‍റെ ഭാഗമായ ഇവിടം എന്നത് എട്ടു ദ്വീപുകൾ കൂടിച്ചേരുന്ന ഇടമാണ്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട രാജ്യങ്ങളിലൊന്നും കൂടിയാണിത്. വെറും 26 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് തുവാലുവിന്‍റെ വിസ്തീര്‍ണം. 12000-ത്തിനടുത്തുമാത്രം ആളുകളേ ഇവിടെ വസിക്കുന്നുള്ളൂ.
സാൻ മാരിനോ
ലോകത്തില ഏറ്റവും പഴയ റിപ്പബ്ലിക് രാജ്യങ്ങളിലൊന്നായ സാൻ മാരിനോയിലും ഇന്ത്യക്കാർ ഇല്ലാ. യൂറോപ്പിലെ മൈക്രോ സ്റ്റേറ്റുകളിലൊന്നായ സാൻ മാരിനോ ഇറ്റലിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലൊന്നും കൂടിയാണ് സാൻ മാറിനോ. ടൂറിസം രംഗ് വേണ്ടത്ര ശ്രദ്ധേയമല്ലാത്ത ഇവിടം യൂറോപ്പില്‍ ഏറ്റവും കുറവ് ആളുകള്‍ എത്തുന്ന രാജ്യം കൂടിയാണ്. താമസിക്കുന്ന മനുഷ്യരേക്കാൾ കൂടുതൽ ഇവിടെ കാറുകളാണുള്ളതെന്നതാണ് രസകരമായ മറ്റൊരു കാര്യം.
ബൾഗേറിയ
യൂറോപ്പിന്‍റെ ഭാഗമായ ബൾഗേറിയയിലും ഇന്ത്യക്കാർ തീരേയില്ല. മറ്റു യൂറോപ്യൻ രാജ്യങ്ങളെയപേക്ഷിച്ച് ഇവിടേക്ക് കുടിയേറി താമസിക്കുന്ന ഇന്ത്യക്കാർ വളരെ ചുരുക്കമാണ്. യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന രാജ്യങ്ങളിലൊന്നായ ഇവിടം റോസകളുടെ നാട് എന്നും അറിയപ്പെടുന്നു. ഈ അടുത്താണ് ഷെങ്കൻ രാജ്യങ്ങളുടെ പട്ടികയിലേക്ക് ബൾഗേറിയയും ഉള്‍പ്പെടാനുള്ള തീരുമാനം വന്നത്.
പാക്കിസ്ഥാൻ
ഇന്ത്യക്കാർ താമസിക്കാത്ത മറ്റൊരു രാജ്യമാണ് പാക്കിസ്ഥാൻ. ഇന്ത്യയോട് ചേർന്നു കിടക്കുന്ന അയൽരാജ്യമാണിത്. ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളുണ്ടെങ്കിലും അതിർത്തി പ്രശ്നങ്ങളും രാഷ്ട്രീയ പിരിമുറുക്കങ്ങളും കുടിയേറ്റ രീതികളും പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്കിനെ തടഞ്ഞു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












