Search
  • Follow NativePlanet
Share
» »മുന്തിരിത്തോപ്പിനു നടുവിലെ വിചിത്ര ക്ഷേത്രം! മുന്തിരിക്കും വീഞ്ഞിനുമായി സമർപ്പണം!

മുന്തിരിത്തോപ്പിനു നടുവിലെ വിചിത്ര ക്ഷേത്രം! മുന്തിരിക്കും വീഞ്ഞിനുമായി സമർപ്പണം!

മുന്തിരിയെയും വീഞ്ഞിനെയും ആരാധിക്കുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?

വിചിത്രങ്ങളായ പല ക്ഷേത്രങ്ങളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. മദ്യം വഴിപാടായി നല്കുന്ന ക്ഷേത്രം മുതൽ ക്ലോക്കിനെ ആരാധിക്കുന്ന ക്ഷേത്രവും എലികളെ ദേവന്മാരായി കണക്കാക്കി പൂജിക്കുന്ന ക്ഷേത്രവും വരെ കാണാം. പ്രതിഷ്ഠകളിലെ വ്യത്യാസങ്ങൾ മാത്രമല്ല, പൂജകളിലും ആരാധാനരീതികളിലും വ്യത്യസ്തമായ വേറെയും നിരവധി ക്ഷേത്രങ്ങളുണ്ട്. എന്നാൽ മുന്തിരിയെയും വീഞ്ഞിനെയും ആരാധിക്കുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? സാധ്യത വളരെ കുറവായിരിക്കും... കാരണം ഈ ക്ഷേത്രം ഇവിടെയെങ്ങുമല്ല ഉള്ളത്...

പ്രാർത്ഥനകൾ മുന്തിരിയോടും വീഞ്ഞിനോടും

പ്രാർത്ഥനകൾ മുന്തിരിയോടും വീഞ്ഞിനോടും

സാധാരണ ക്ഷേത്രങ്ങളിലെ ദൈവപ്രതിഷ്ഠകളോട് വിശ്വാസികൾ പ്രാർത്ഥിക്കുന്നതു പോലെ ഇവിടെ പ്രാർത്ഥനകൾ മുഴുവനും മുന്തിരിയോടും വീഞ്ഞിനോടുമാണ്. ലോകത്തുണ്ട്. ജപ്പാനിലെ മനോഹരമായ യമനാഷി മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡെയ്‌സെൻ-ജി ക്ഷേത്രം ആണിത്! ജപ്പാനിൽ വൈൻ നിർമ്മാണത്തിനു പ്രസിദ്ധമായ യമനാഷി മേഖലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ മറ്റെന്തിനെ തങ്ങൾ ആരാധിക്കുമെന്ന് ഇവിടുള്ളവർ ചോദിച്ചാലും തെറ്റുപറയുവാനാവില്ല. അത്രയധികം പ്രസിദ്ധമാണ് ഇവിടുത്തെ മുന്തിരിത്തോട്ടങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്ന വൈനും.

PC:Shouichin

ഐതിഹ്യങ്ങൾ പറയുന്നത്

ഐതിഹ്യങ്ങൾ പറയുന്നത്

പ്രശസ്ത ജാപ്പനീസ് ബുദ്ധ സന്യാസിയും യാത്രികനുമായ ഗ്യോകി, മെഡിസിൻ ബുദ്ധനെ (ജാപ്പനീസ് ഭാഷയിൽ യാകുഷി ന്യോറായി) സ്വപ്നത്തിൽ ദർശിച്ച സ്ഥലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് എന്നാണ് പ്രധാന സന്യാസിയായ ടെഷു ഇനോ ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത്. എ ഡി 718 ൽ ആയിരുന്നുവത്രെ ഇത് സംഭവിച്ചത്. ഇവിടുത്തെ വിശ്വാസം അനുസരിച്ച് മെഡിസിൻ ബുദ്ധ തന്റെ പഠിപ്പിക്കലുകളുടെ മരുന്ന് ഉപയോഗിച്ച് കഷ്ടപ്പാടുകൾ സുഖപ്പെടുത്തുന്ന ഒരു ഭിഷഗ്വരനാണെന്ന് വിശ്വസിക്കപ്പെടുന്നു. സ്വപ്നത്തിൽ കയ്യിൽ മുന്തിരിക്കുലകളുമായി നില‍്‍ക്കുന്ന ഈ ബുദ്ധനെയാണ് സന്യാസി കണ്ടതത്രെ. അതാണ് ഈ ക്ഷേത്രം ഇങ്ങനെ മുന്തിരികൾക്കും വൈനുമായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമായി മാറിയതിന് പിന്നിലെ രഹസ്യം. മാത്രമല്ല, കാലാകാലമായി യമനാഷിയിലെ ആളുകൾ ഔഷധ ആവശ്യങ്ങൾക്കായി വൈൻ ഉപയോഗിക്കുന്നതിൽ വളരെ വിദഗ്ധരുമാണ്.

PC:wikimedia

മുന്തിരി ക്ഷേത്രം

മുന്തിരി ക്ഷേത്രം

പ്രാദേശികമായി മുന്തിരി ക്ഷേത്രം അഥവാ ഗ്രേപ്പ് ടെംപിൾ എന്നുതന്നെയാണ് ഇവിടം അറിയപ്പെടുന്നത്. മുന്തിരി കൃഷി ആരംഭിച്ചത് എട്ടാം നൂറ്റാണ്ടിൽ, ക്ഷേത്രം പണിത സമയത്താണെന്ന് പറയപ്പെടുന്നു. പേരുപോലെ തന്നെ ക്ഷേത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും മുന്തിരിയും വീഞ്ഞും കാണാം. ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നതു പോലും ഒരു മുന്തിരിത്തോട്ടത്തിനു നടുവിലാണ്. ഇവിടെ ഏതാണ്ട് എല്ലായിടത്തും മുന്തിരിപ്പഴം കാണാം!

അൾത്താരയിലെ മുന്തിരിയും വൈനും

അൾത്താരയിലെ മുന്തിരിയും വൈനും

ജപ്പാൻ ചരിത്രത്തിലെ പ്രധാനപ്പെട്ട കാമകുര കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട പ്രധാന ഹാളാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന്റെ അൾത്താരയിൽ മുന്തിരിയും വീഞ്ഞു കുപ്പികളും വഴിപാടായി ഇരിക്കുന്നതു കാണാം. അതിനുള്ളിൽ അവിടെ ഒരു ചെറിയ ദേവാലയവും കൈയിൽ ഒരു കുല മുന്തിരിപ്പഴം പിടിച്ചിരിക്കുന്ന യകുഷി ന്യോറായിയുടെ ഒരു സ്വർണ്ണ വിഗ്രഹവും കാണാം. സ്വഅഞ്ച് വർഷം കൂടുമ്പോൾ മാത്രമാണ് ഈ വിഗ്രഹം പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നത്.
ധാരാളം വിശ്വാസികളും സഞ്ചാരികളും ഈ ക്ഷേത്രം കാണുവാനായി എത്താറുണ്ട്. അവരെല്ലാവരും ഇവിടെ ഉത്പാദിപ്പിക്കുന്ന മുന്തിരിയും വൈൻ കുപ്പികളും വാങ്ങാറുണ്ട്.

ക്ഷേത്രത്തിൽ സഞ്ചാരികള്‍ക്കും വിശ്വാസികൾക്കും താമസിക്കുവാനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world temple interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+