Search
  • Follow NativePlanet
Share
» » ബുള്ളറ്റ് ട്രെയിനിനേക്കാൾ വേഗത, മുയലിനെയും മുതലയെയും വരെ പിടിക്കും! ഭയപ്പെടുത്തുന്ന പക്ഷികൾ

ബുള്ളറ്റ് ട്രെയിനിനേക്കാൾ വേഗത, മുയലിനെയും മുതലയെയും വരെ പിടിക്കും! ഭയപ്പെടുത്തുന്ന പക്ഷികൾ

പക്ഷികളെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് എന്താണ്? ആകാശത്ത് പറന്നു നടക്കുന്ന, മരച്ചില്ലയിൽ കൂടുകൂട്ടുന്ന, അതിമനോഹരമായ ചിറകുകളും ചുണ്ടുകളുമുള്ള പക്ഷികൾ... എന്നാൽ ഇതുമാത്രമല്ല, പക്ഷികളുടെ ലോകം. ഇക്കൂട്ടത്തിൽ കേൾക്കുമ്പോൾ തന്നെ പേടിപ്പിക്കുന്ന ചില കൂട്ടരും ഉണ്ട്.. കയ്യിലിരുപ്പ് അത്ര കുറഞ്ഞതല്ലെന്നു ചുരുക്കം.

എന്താണ് സംഗതിയെന്നല്ലേ.. പറമ്പിലെ കായ്ക്കളും പഴങ്ങളും പിന്നെ മണ്ണിരയെയും ചെറിയ പ്രാണികളെയും ഒക്കെ കൊത്തിപ്പെറുക്കി കഴിക്കുന്ന പക്ഷികൾ മാത്രമല്ല ഇവിടെയുള്ളത്. വേണമെങ്കിൽ മുതലയെ വരെ തട്ടാനുള്ള ധൈര്യവും കഴിവും ഉള്ള പക്ഷികൾ ലോകത്തുണ്ട്. ഇതാ ഏറ്റവും പേടിപ്പിക്കുന്ന പത്ത് പക്ഷികളെ പരിചയപ്പെടാം

Ostrich

1. ഒട്ടകപ്പക്ഷി

നമ്മുടെ ഒട്ടകപക്ഷിയിൽ നിന്നു തന്നെ തുടങ്ങാം. ലോകത്തിലെ ഏറ്റവും ഭാരം കൂടിയതും ജീവിച്ചിരിക്കുന്നതുമായ പക്ഷികളാണിവ. 70 km/h (43.5 mph) വേഗതയിൽ ഓടാനുള്ള കഴിവുള്ള ഇവയാണ് കരയിലെ ഏറ്റവും വേഗതയേറിയ പക്ഷികൾ. വേഗതയേറിയതെങ്കിലും ഇവയ്ക്ക് പറക്കുവാൻ സാധിക്കില്ല. ഫിലിപ്പീൻസിലും നമീബിയയിലും
ഇവയെ വലിയ രീതിയിൽ വളർത്തുന്നു. ഇവയുടെ തുകൽ, തൂവൽ എന്നിവയാണ് അലങ്കാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നത്.

sandhill-crane

2. സാൻഡ്ഹിൽ ക്രെയിൻ

വടക്കേ അമേരിക്കയിലും വടക്കു കിഴക്കൻ സൈബീരിയയിലുമാി കാണപ്പെടുന്ന വലിയ ക്രെയിനുകളുടെ ഒരു ഇനമാണ് സാൻഡ്ഹിൽ ക്രെയിൻ. അമേരിക്കയിലെ സെൻട്രൽ ഫ്ലോറിഡ മേഖലയിൽ ആണ് ഇവയെ അധികവും കാണുന്നത്. ഇവയുടെ ഭക്ഷണമാണ് കൗതുകമുണർത്തുന്ന സംഗതി. ചെറിയ ബെറി പഴങ്ങൾ മുതൽ സചെറിയ സസ്തനികൾ, പ്രാണികൾ, ഒച്ചുകൾ, ഉരഗങ്ങൾ തുടങ്ങി ഉഭയജീവികൾ വരെ ഇവ ആഹാരമാക്കും.

3. ബിയേഡഡ് വൾച്ചർ അഥവാ താടിയുള്ള കഴുകന്മാര്‍

കഴുകന്മാരിലെ ഒരു പ്രധാന ഇനമാണ് ബിയേഡഡ് വൾച്ചർ.തെക്കൻ യൂറോപ്പ്, കിഴക്കൻ ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, ടിബറ്റ്, തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവയെ അധികവും കാണപ്പെടുന്നത്. ഇവിടുത്തെ ഉയർന്ന പർവതങ്ങളിലെ പാറകളിൽ ജീവിക്കുകയും പ്രജനനം നടത്തുകയും ചെയ്യുന്ന വര്ഗമാണിത്. ഭക്ഷണത്തിന്റെ കാര്യത്തിൽ അല്പം പേടിപ്പിക്കുന്നവരാണ് ഇവർ.

bearded-vulture

മുയലുകൾ, മാർമോട്ടുകൾ തുടങ്ങി ചെറിയ ജീവികളെ മുതൽ
62 സെന്റീമീറ്റർ നീളമുള്ള പ്രത്യേക തരം പല്ലികളെയും ഐബെക്സ്, കാപ്ര ആട്, ചാമോയിസ്, സ്റ്റീൻബോക്ക് എന്നിവയുൾപ്പെടെ വലിയ മൃഗങ്ങളെ വരെ ഇവ അക്രമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ചിറകുൾ കൊണ്ട് അടിച്ചുവീഴ്ത്തി ഇരതേടുന്ന രീതിയാണ് ഇവർക്കുള്ളത്. എല്ലുകൾ ഭക്ഷിക്കുന്നതിൽ വൈദഗ്ധ്യമുള്ള ഒരേയൊരു പക്ഷി കൂടിയാണിത്.

4. ഹെൽമറ്റ് ഹോൺബിൽ അഥവാ ഹെൽമറ്റ് വേഴാമ്പൽ

മലായ് പെനിൻസുല, സുമാത്ര, ബോർണിയോ, തായ്ലൻഡ്, മ്യാൻമർ തുടങ്ങിയ സ്ഥലങ്ങളിൽ കാണപ്പെടുന്ന പക്ഷികളാണിവ. ഏകദേശം മൂന്നു കിലോഗ്രാം വരെ ഊാരം വരുന്ന ഈ പക്ഷികളുടെ ഭാരത്തിന്റെ 11% അതിന്റെ കാസ്‌ക് (തലയിലെ ഹെൽമറ്റ് പോലുള്ള ഘടന) ന്‍റേതാണ്. വളരെ കട്ടിയുള്ള ഇത് പണ്ടുകാലത്ത് ഏറ്റുമുട്ടലുകൾക്ക് വരെ ഉപയോഗിച്ചിരുന്നു.

5. ഹോട്ട്‌സിൻ

അമേരിക്കയിലെ ആമസോൺ, ഒറിനോകോ തടം തുടങ്ങിയ സ്ഥലങ്ങളിൽ കാണപ്പെടുന്ന ഹോട്ട്‌സിൻ
ചതുപ്പുകളിലും കണ്ടൽക്കാടുകളിലും കണ്ടൽക്കാടുകളിലും കാണപ്പെടുന്ന ഒരു ഇനം ഉഷ്ണമേഖലാ പക്ഷിയാണ്.

hoatzin

6. പെരെഗ്രിൻ ഫാൽക്കൺ

ബുള്ളറ്റ് ട്രെയിനിനേക്കാള്‍ വേഗത കൂടിയ പക്ഷിയെന്ന് വിശേഷണമുള്ളവയാണ് പെരെഗ്രിൻ ഫാൽക്കൺ.പെരെഗ്രിൻ എന്നും അറിയപ്പെടുന്ന ഇവയെ കണ്ടാൽ ഒരു വലിയ, കാക്കയുടെ വലിപ്പമുള്ള പരുന്ത് എന്നേ പറയുകയുള്ളൂ. ഇതിന് നീല-ചാരനിറത്തിലുള്ള പുറം, വെളുത്ത അടിഭാഗം, കറുത്ത തല എന്നിവയുണ്ട്. ബുള്ളറ്റ് ട്രെയിൻ പോലെ അതിന്‍കെ വേഗതയ്ക്കാണ് ഇത് പേരുകേട്ടിരിക്കുന്നത്.

peregrine-falcon

വേട്ടയാടൽ (ഹൈ-സ്പീഡ് ഡൈവ്) സമയത്ത് ഇതിന് 320 km/h (200 mph) വേഗതയിൽ എത്താൻ കഴിയും. വാട്ടർഫൗൾ, ഗെയിം ബേർഡ്‌സ്, പാട്ടുപക്ഷികൾ, തത്തകൾ, കടൽപ്പക്ഷികൾ, വേഡറുകൾ തുടങ്ങിയ ഇടത്തരം പക്ഷികളെയാണ് ഇത് സാധാരണയായി പിടിക്കുന്നത്.

7. വലിയ കൊമ്പുള്ള മൂങ്ങ

വലിയ കൊമ്പുള്ള മൂങ്ങ (ബുബോ വിർജീനിയനസ്), കടുവ മൂങ്ങ എന്നും അറിയപ്പെടുന്നു. മുയലുകളെയും എലികളെയും വളരെ നിസാരമായി പിടിച്ചു കഴിക്കുന്നവയാണ് ഹൂട്ട് മൂങ്ങ, ബുബോ വിർജീനിയനസ് അഥവാ കടുവ മൂങ്ങാ എന്നറിയപ്പെടുന്ന ഇവ. എലി, മറ്റ് ചെറിയ സസ്തനികൾ, വലിയ ഇടത്തരം സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, അകശേരുക്കൾ എന്നിവയുൾപ്പെടെ തങ്ങൾക്ക് കീഴടക്കാൻ കഴിയുന്ന എന്തിനേയും വളരെ പിടികൂടും.

great-horned-owl

8. ഷൂബിൽ

തെക്കൻ സുഡാൻ, ദക്ഷിണ സുഡാൻ ,കോംഗോ, റുവാണ്ട, ഉഗാണ്ട, പടിഞ്ഞാറൻ ടാൻസാനിയ, വടക്കൻ സാംബിയ തുടങ്ങിയ സ്ഥലങ്ങളിലാണ് ഷൂബിൽ കാണപ്പെടുന്നത്. കുഞ്ഞു മുതലകൾ, പല്ലികൾ, ചെറിയ സസ്തനികൾ തുടങ്ങിയവയെ ഇവ ഭക്ഷിക്കുന്നു.

shoebill

9. കാസോവറി

കാഷ്വാറിഫോർംസ് എന്ന ക്രമത്തിൽ കാഷ്വാറിയസ് ജനുസ്സിൽ പെട്ട പറക്കാനാവാത്ത പക്ഷികളാണ് കാസോവറി. ന്യൂ ഗിനിയ (പാപ്പുവ ന്യൂ ഗിനിയ, വെസ്റ്റ് പാപുവ), അരു ദ്വീപുകൾ (മാലുകു), വടക്കുകിഴക്കൻ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ വനങ്ങളാണ് കാസോവറികളുടെ ജന്മദേശം. ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷികൾ കൂടിയാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+