കോടമഞ്ഞിനെയും തണുപ്പിനെയും ഒപ്പംകൂട്ടി ഡിസംബർ മാസം വന്നെത്തി. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് വർഷം പോയതെന്ന് ഇതുവരെയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇനി ഒരു മുപ്പത് ദിവസം കൂടി കഴിഞ്ഞാൽ ഈ വര്‍ഷവും അങ്ങു തീരും. അപ്പോൾ ഈ വർഷം ആരംഭിച്ചപ്പോൾ പ്ലാൻ ചെയ്ത യാത്രകളും ഒക്കെ നടത്തിയെടുക്കാനുള്ള നേരം കൂടിയാണിത്. ക്രിസ്മസും വാരാന്ത്യങ്ങളും ഒക്കെയായി അവധികളും കുറേ വരുന്നുണ്ട് ഈ ഡിംസബര്‍ മാസത്തിൽ.
ഡിസംബർ മാസത്തിലുടനീളം വ്യത്യസ്ത തരത്തിലുള്ള അവധികളും വാരാന്ത്യങ്ങളും വരുന്നുള്ളതിനാൽ യാത്രകളും മറ്റു പ്ലാനുകളും നടത്താനുള്ള സമയമാണിത്. ഈ ഡിസംബറിലെ പ്രധാന അവധികൾ, ക്രിസ്മസ് 2024 തിയതി തുടങ്ങിയവരും വാരാന്ത്യങ്ങൾ എങ്ങനെ നീണ്ട അവധികളായി മാറ്റിയെടുക്കാമെന്നും നോക്കാം.

ഡിംസബര്‍ 2024
ഡിസംബർ എന്നാൽ ക്രിസ്മസ് തന്നെയാണ് മനസ്സിലെത്തുന്നത്. ഇതുമാത്രമല്ല, ശബരിമല മണ്ഡല പൂജ, തൃക്കാർത്തിക, ഗുരുവായൂർ ഏകാദശി, ശിവഗിരി തീർത്ഥാടനം എന്നിങ്ങനെ വിശേഷ ദിവസങ്ങളും അവധികളും കുറേയധികമുണ്ട് ഈ മാസത്തിൽ. എന്നാൽ അവധി കിട്ടുന്നത് ഇതിൽ ചുരുക്കം ചില ദിവസങ്ങൾക്ക് മാത്രമാണ്. അതോടൊപ്പം മറ്റു മാസങ്ങളിലെ പോലെ നീണ്ട വാരാന്ത്യങ്ങള്‍ ഡിസംബറിൽ ഇല്ല.
ഡിസംബർ 2024 പ്രധാന ദിവസങ്ങൾ
ഡിസംബർ 2 തിങ്കൾ - പറശ്ശിനി മടപ്പുര ഉത്സവം
ഡിസംബർ 6 വെള്ളി - തൃപ്പൂണിത്തുറ ആറാട്ട്
ഡിസംബർ 11 ബുധൻ - ഗുരുവായർ ഏകാദശി
ഡിസംബർ 13 വെള്ളി - കാടാമ്പുഴ പ്രതിഷ്ഠ, കുമാരനല്ലൂർ കാർത്തിക, ചക്കുളത്തുകാവ് പൊങ്കാല
ഡിസംബർ 14 ശനി - രണ്ടാം ശനിയാഴ്ച
ഡിസംബർ 15 ഞായർ - ശിവഗിരി തീർത്ഥാടനം
ഡിസംബർ 25 ബുധൻ - ക്രിസ്മസ്
ഡിസംബർ 26 വ്യാഴം -ശബരിമല മണ്ഡല പൂജ.
നവംബർ 2024- നീണ്ട വാരാന്ത്യങ്ങൾ
നീണ്ട വാരാന്ത്യം കിട്ടുന്ന ഒരു മാസമല്ല ഈ ഡിസംബർ. എന്നിരുന്നാലും വർഷാവസാനം അവധികൾ ബാക്കിയുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു നീണ്ട വാരാന്ത്യത്തിനായി ഒന്നു ശ്രമിച്ചു നോക്കാം. രണ്ട് അവധിയെങ്കിലും എടുക്കാൻ സാധിച്ചാലേ ഈ പ്ലാൻ വിജയിക്കൂ. ക്രിസ്മസ് ഇത്തവണ ബുധനാഴ്ചയാണ്. ഇതിനു മുൻപു വരുന്ന തിങ്കളും ചൊവ്വയും, അതായത് ഡിസംബർ 23 ഉം 24 ഉം അവധി എടുക്കാൻ പറ്റിയാൽ നിങ്ങൾക്ക് ആകെ അഞ്ച് ദിവസം കിട്ടും. തൊട്ടുമുന്നത്തെ ശനിയും ഞായറും കൂടി ചേർത്താണിത്.
മേൽപ്പറഞ്ഞ ദിവസങ്ങളിൽ അവധി കിട്ടിയില്ലെങ്കിൽ ക്രിസ്മസ് കഴിഞ്ഞു വരുന്ന 26,27 വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി കിട്ടുമോ എന്നു നോക്കാം. ഇത് ശരിയായി വന്നാൽ നിങ്ങൾക്ക് ഇവിടെയും അഞ്ച് അവധി കിട്ടും. ക്രിസ്മസ് ഡിസംബർ 25, അവധിയെടുക്കുന്ന 25, 27, തുടർന്നു വരുന്ന 28,29 ശനി, ഞായർ ദിവസങ്ങൾ എന്നിവയാണിത്.
ഡിസംബർ 204 ഇന്ത്യയിലെ ബാങ്ക് അവധികൾ
| തീയതി | ദിവസം | അവധി/ആഘോഷം | പ്രദേശം |
|---|---|---|---|
| ഡിസംബർ 1 | ഞായർ | - | ഇന്ത്യ മുഴുവനും |
| ഡിസംബർ 3 | വെള്ളി | വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദിനം | ഗോവ |
| ഡിസംബർ 8 | ഞായർ | - | ഇന്ത്യ മുഴുവനും |
| ഡിസംബർ 12 | വ്യാഴം | പാ-തോജന നെങ്മിൻജ സാംഗ്മാ | മേഘാലയ |
| ഡിസംബർ 14 | ശനി | രണ്ടാം ശനി | ഇന്ത്യ മുഴുവനും |
| ഡിസംബർ 15 | ഞായർ | - | ഇന്ത്യ മുഴുവനും |
| ഡിസംബർ 18 | ബുധൻ | യു സോസോ താം സ്മരണാ ദിനം | മേഘാലയ |
| ഡിസംബർ 19 | വ്യാഴം | ഗോവ വിമോചന ദിനം | ഗോവ |
| ഡിസംബർ 22 | ഞായർ | - | ഇന്ത്യ മുഴുവനും |
| ഡിസംബർ 24 | ചൊവ്വ | ക്രിസ്മസ് ഈവ് | മിസോറാം, നാഗാലാൻഡ്, മേഘാലയ |
| ഡിസംബർ 25 | ബുധൻ | ക്രിസ്മസ് | ഇന്ത്യ മുഴുവനും |
| ഡിസംബർ 26 | വ്യാഴം | ക്രിസ്മസ് ആഘോഷം | മിസോറാം, നാഗാലാൻഡ്, മേഘാലയ |
| ഡിസംബർ 27 | വെള്ളി | ക്രിസ്മസ് ആഘോഷം | മിസോറാം, നാഗാലാൻഡ്, മേഘാലയ |
| ഡിസംബർ 28 | ശനി | നാലാം ശനിയാഴ്ച | ഇന്ത്യ മുഴുവനും |
| ഡിസംബർ 29 | ഞായർ | - | ഇന്ത്യ മുഴുവനും |
| ഡിസംബർ 30 | തിങ്കൾ | യു കിയാങ് നാങ്ബാ | മേഘാലയ |
| ഡിസംബർ 31 | ചൊവ്വ | പുതുവത്സര ഇരവിലോസ്സോങ്/നംസോങ്ങ് | മിസോറാം, സിക്കിം ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ |



Click it and Unblock the Notifications












