Search
  • Follow NativePlanet
Share
» »കോടമഞ്ഞും കുളിരും! ക്ഷീണമില്ലാതെ പോയി വരാം.. ഡിസംബർ യാത്രയിൽ മറക്കാതെ ഉൾപ്പെടുത്തണം ഈ ഇടങ്ങൾ

കോടമഞ്ഞും കുളിരും! ക്ഷീണമില്ലാതെ പോയി വരാം.. ഡിസംബർ യാത്രയിൽ മറക്കാതെ ഉൾപ്പെടുത്തണം ഈ ഇടങ്ങൾ

ഡിസംബർ മാസം പൊതുവേ യാത്രകളുടെ സമയമാണ്. തണുപ്പും ആലസ്യവും പിന്നെ അവധിയും കൂടിയാകുമ്പോൾ ആർക്കും ഒരു യാത്ര പോകാൻ തോന്നും. എന്നാൽ പിന്നെ എവിടേക്ക് പോകുമെന്നല്ലേ.. മൂന്നാറും വാഗമണ്ണും വിട്ടൊരു യാത്ര പലർക്കും ആലോചിക്കാൻ പോലുമാകില്ല. ഇതല്ലാതെ വേറെ ഏതൊക്കെ സ്ഥലങ്ങളിലേക്ക് പോകാമെന്നു നോക്കിയാലോ?

ഡിസംബർ മാസ യാത്രകൾക്ക് പറ്റിയ ഒരുപാട് സ്ഥലങ്ങൾ കേരളത്തിലുണ്ട്. മഴയും വെയിലും കാരണം മാറ്റിവെച്ച ഇടങ്ങൾ എക്സ്പ്ലോർ ചെയ്യാൻ പറ്റിയ സമയമാണ്. മടുക്കാതെ നടക്കാനും ക്യാംപ് ചെയ്യാനും എല്ലാം ഈ ഡിസംബർ യാത്രകൾ പ്രയോജനപ്പെടുത്താം. ഡിസംബര്‍ മാസത്തിൽ കേരളത്തിൽ പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

December Travel 2023

1. പൊന്മുടി, തിരുവനന്തപുരം

കോടമഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മലനിരകളും മലയിറങ്ങി വഴിയോളം എത്തിനിൽക്കുന്ന മൂടൽമഞ്ഞും ആണ് പൊന്മുടി എന്ന വാക്കുകേള്‍ക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന കാര്യങ്ങൾ. ശൈത്യകാലമായാൽ പിന്നെ ഇവിടേക്ക് സ്ഥിരം യാത്രക്കാരുടെ ഒഴുക്കാണ്. പൊന്മുടിയിലെത്തി കാഴ്ചകൾ കാണുക എന്നതിനേക്കാൾ ഇവിടേക്ക് ഹെയർപിൻ വളവുകളിലൂടെയുള്ള യാത്രയാണ് ആളുകളെ ആകർഷിക്കുന്നത്.

തിരുവനന്തപുരത്തു നിന്നും 60 കിലോമീറ്റർ ദൂരത്തിലാണ് പൊന്മുടിയുള്ളത്. സ്വന്തം വണ്ടിയുള്ളവർക്ക് മാത്രമല്ല, കെഎസ്ആർടിസി ബസിലും ഇവിടേക്ക് വരാം.തിരുവനന്തപുരത്തു നിന്നും ഏകദിന യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ സ്ഥലം ആണിത്. സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലായി പശ്ചിമഘട്ടത്തിലാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്.

Ponmudi, Tvm

PC:Sai Nath Jayan

2. കാന്തല്ലൂർ

ഇടുക്കി യാത്രകളിൽ ധൈര്യമായി പോകാൻ പറ്റിയ സ്ഥലമാണ് കാന്തല്ലൂര്‍. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള ഗോള്‍ഡന്‍ പുരസ്കാരം നേടിയ കാന്തല്ലൂർ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടമാണ്. പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ, മുനിയറകൾ, കൃഷികൾ, ഗുഹാ ക്ഷേത്രങ്ങൾ, നിത്യഹരിത വനങ്ങൾ എന്നിങ്ങനെ കാണേണ്ട ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശം ആപ്പിൾ കൃഷിക്കും പേരുകേട്ടിരിക്കുന്നു.

മഞ്ഞുനിറഞ്ഞു നിൽക്കുന്ന, ആപ്പിള് മരങ്ങളുള്ള കാന്തല്ലൂരിനെ കേരളത്തിന്റെ കാശ്മീര്‍ എന്നും സഞ്ചാരികൾ സ്നേഹപൂർവ്വം വിളിക്കുന്നു. എത്ര കടുത്ത വേനലിലും തണുപ്പാണ് ഇവിടുത്തെ പ്രത്യേകത. മൂന്നാറിലെത്തുന്ന സഞ്ചാരികൾ ഇപ്പോൾ കാന്തല്ലൂർ കൂടി കണ്ടേ മടങ്ങാറുള്ളൂ.

Kanthallur Best Tourism Village-Travel

3. വാഗമൺ

വിന്‍റർ യാത്രകൾക്ക് പണ്ടേ ഒഴിവാക്കാൻ സാധിക്കാത്ത സ്ഥലമാണ് വാഗമൺ. ഇപ്പോൾ അഡ്വഞ്ചർ പാർക്കും ഗ്ലാസ് ബ്രിഡ്ജും കൂടി വന്നതോടെ വാഗമൺ വീണ്ടും സഞ്ചാരികൾക്കിടയിൽ ഹിറ്റ് ആയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള, 120 അടി നീളമുള്ള പാലം സമീപ പ്രദേശങ്ങളുടെ അതിമനോഹരമായ ആകാശദൃശ്യം നല്കുന്നു. കാന്‍റിലിവർ മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്. ഒരു സമയം 15 പേർക്കാണ് പാലത്തിൽ കയറുവാൻ സാധിക്കുക. ഇവിടുത്തെ അഡ്വഞ്ചർ പാർക്കും കണ്ടിരിക്കേണ്ടതാണ്.

4. തെന്മല

കുട്ടികളെയും കൂട്ടി രസകരമായ ഒരു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പോകാൻ പറ്റിയ ഇടമാണ് തെന്മല. അവർക്ക് കൗതുകം ജനിപ്പിക്കുന്ന കാഴ്ചകളും അറിവുകളുമെല്ലാമുള്ള ഇവിടം മുതിർന്നവരെയും ആനന്ദിപ്പിക്കും. ട്രെക്കിങും ബോട്ടിങ്ങും നേച്ചർ വാക്കും പോലെ ഒന്നും രണ്ടോ അല്ലെങ്കിൽ മൂന്നു ദിവസം വരെ ചെലവഴിക്കാനുള്ള കാര്യങ്ങളൾ ഇവിടെയുണ്ട്. പൂമ്പാറ്റകൾക്കായുള്ള ശലഭോദ്യാനം, തെന്മല അഡ്വഞ്ചർ സോൺ,മാൻ‌ പുനരധിവാസ കേന്ദ്രം,കൊക്കൂൺ ടെന്‍റ് തുടങ്ങിയ കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം.

5. അമ്പനാട്

കൊല്ലംകാരുടെ മൂന്നാർ എന്നറിയപ്പെടുന്ന സ്ഥലമാണ് അമ്പനാട്. കൊല്ലത്തു നിന്നും ഏകദിന യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് തിരഞ്ഞടെുക്കാൻ പറ്റി ഈ സ്ഥലം പലരീതിയിലും മൂന്നാറിനോട് സാമ്യമുള്ളതാണ്. കൊല്ലം ജില്ലയിൽ തേയില തോട്ടവും ഫാക്ടറിയും സ്ഥിതി ചെയ്യുന്ന സ്വകാര്യ എസ്റ്റേറ്റ് ആണ് അമ്പനാട്. അമ്പനാടൻ മലനിരകളാണ് ഇവിടെ കാണേണ്ടത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kerala travel travel ides vagamon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+