ആഘോഷങ്ങളുടെ ദീപാവലിയ്ക്ക് ഇനി അധികം ദിവസങ്ങളില്ല. നാടെങ്ങും വലിയ രീതിയിൽ തന്നെ കൊണ്ടാടുന്ന ദീപാവലിക്ക് പക്ഷേ, നാട്ടിലേക്ക് ചെന്ന് അവിടെ അവധി ആഘോഷിക്കുവാനാണ് മലയാളികൾക്ക് താല്പര്യം. അതുകൊണ്ടു തന്നെ ഈ സമയത്ത് ബസ് ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ തീരുകയും ചെയ്യും. ദീപാവലി സീസണിലെ തിരക്ക് കണക്കിലെടുത്ത് കേരളാ ആർടിസി പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അധികമായി നടത്തുന്ന അന്തർസംസ്ഥാന സർവീസുകളിലൂടെ തിരക്ക് കുറയ്ക്കാം എന്നാണ് പ്രതീക്ഷ.
കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും ബാഗ്ലൂരിലേക്കും തിരിച്ചും കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തും. കേരളത്തിൽ നിന്നുള്ള ദീപാവലി പ്രത്യേക സർവീസുകൾ നവംബർ 7 മുതൽ 14 വരെയും ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ നവംബർ 8 മുതൽ 15 വരെയുമാണ് നടക്കുക.

PC: Sreeraj PR
ദീപാവലി 2023- തിയതി, സമയം
ഇന്ത്യയിൽ പ്രത്യേകിച്ച് വടക്കൻ സംസ്ഥാനങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് ദീപാവലി ആഘോഷിക്കുന്നത്. അഞ്ച് ദിവസം നീളുന്ന ആഘോഷങ്ങളാണ് ദീപാവലിക്കുള്ളത്. ഈ വർഷത്തെ ദീപാവലി 2023 നവംബർ 12 തിങ്കളാഴ്ച നടക്കും. 15 ബുധനാഴ്ച ഭായ് ധൂജോടെ ദീപാവലി ആഘോഷങ്ങൾക്ക് സമാപനമാകും.
കെഎസ്ആർടിസി ദീപവലി സ്പെഷ്യൽ ബസ്
07.11.2023 മുതൽ 14.11.2023 വരെ കേരള- ബാംഗ്ലൂർ കെഎസ്ആർടിസി അധിക ദീപാവലി സ്പെഷ്യല്‍ ബസ് സർവ്വീസുകൾ
1. 22.30 കോഴിക്കോട് - ബാംഗ്ലൂർ സൂപ്പർ ഡീലക്സ്
മാനന്തവാടി കുട്ട വഴി
2.22.15 കോഴിക്കോട് - ബാംഗ്ലൂർ സൂപ്പർ ഡീലക്സ്
മാനന്തവാടി, കുട്ട വഴി
3.22.50 കോഴിക്കോട് - ബാംഗ്ലൂർ
സൂപ്പർ ഡീലക്സ്
മാനന്തവാടി, കുട്ട വഴി
4. 23.15 കോഴിക്കോട് - ബാംഗ്ലൂർ
സൂപ്പർ എക്സ്പ്രസ്സ്
മാനന്തവാടി, കുട്ട വഴി
5. 19.00 മലപ്പുറം- ബാംഗ്ലൂർ സൂപ്പർ ഡീലക്സ്
(ഒന്നിടവിട്ട ദിവസങ്ങളിൽ)
മാനന്തവാടി, കുട്ട വഴി

6. 19.15 തൃശ്ശൂർ - ബാംഗ്ലൂർ
സൂപ്പർ ഡീലക്സ് - പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
7. 19.45 തൃശ്ശൂർ - ബാംഗ്ലൂർ
സൂപ്പർ ഡീലക്സ് പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
8. 18.30 എറണാകുളം - ബാംഗ്ലൂർ
സൂപ്പർ ഡീലക്സ് - പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
9.19.00 എറണാകുളം - ബാംഗ്ലൂർ
സൂപ്പർ ഡീലക്സ്
പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
10. 19.15 എറണാകുളം - ബാംഗ്ലൂർ
സൂപ്പർ ഡീലക്സ് - പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
11. 19.30 എറണാകുളം - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് - പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
12. 18.10 കോട്ടയം - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് - പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
12. 19.01 കണ്ണൂർ - ബാംഗ്ലൂർ
സൂപ്പർ എക്സ്പ്രസ്സ് - ഇരിട്ടി വഴി
14. 22.10 കണ്ണൂർ - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് ഇരിട്ടി വഴി
15. 17.30 പയ്യന്നൂർ - ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ്-
ചെറുപുഴ വഴി
16. 20.00 തിരുവനന്തപുരം-ബാംഗ്ലൂർ സൂപ്പർ ഡീലക്സ്
നാഗർകോവിൽ, മധുര വഴി
ബാംഗ്ലൂർ-കേരളാ കെഎസ്ആർടിസി ബസ് സർവീസ്
08.11.2023 മുതൽ 15.11.2023 വരെ ബാംഗ്ലൂർ-കേരളാ കെഎസ്ആർടിസി അധിക ദീപാവലി സ്പെഷ്യല്‍ ബസ് സർവ്വീസുകൾ
1. 19.45 ബാംഗ്ലൂർ - കോഴിക്കോട്
സൂപ്പർ ഡീലക്സ് - കുട്ട, മാനന്തവാടി വഴി
2. 20.15 ബാംഗ്ലൂർ - കോഴിക്കോട്
സൂപ്പർ ഡീലക്സ് - കുട്ട, മാനന്തവാടി വഴി
3. 20.50 ബാംഗ്ലൂർ -- കോഴിക്കോട്- സൂപ്പർ ഡീലക്സ്
കുട്ട, മാനന്തവാടി വഴി
4. 22.50 ബാംഗ്ലൂർ - കോഴിക്കോട്- സൂപ്പർ എക്സ്പ്രസ്സ് കുട്ട, മാനന്തവാടി വഴി
5. 20.45 ബാംഗ്ലൂർ - മലപ്പുറം സൂപ്പർ ഡീലക്സ്
(ഇതര ദിവസങ്ങൾ) കുട്ട, മാനന്തവാടി വഴി
6. 19.15 ബാംഗ്ലൂർ - തൃശ്ശൂർ
സൂപ്പർ ഡീലക്സ് - സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
7. 21.15 ബാംഗ്ലൂർ - തൃശ്ശൂർ സൂപ്പർ ഡീലക്സ്-
സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
8. 18.45 ബാംഗ്ലൂർ - എറണാകുളം- സൂപ്പർ ഡീലക്സ്
സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
9. 19.30 ബാംഗ്ലൂർ - എറണാകുളം - സൂപ്പർ ഡീലക്സ്
സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
10. 19.45 ബാംഗ്ലൂർ - എറണാകുളം- സൂപ്പർ ഡീലക്സ്
സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
11. 20.30 ബാംഗ്ലൂർ - എറണാകുളം
സൂപ്പർ ഡീലക്സ്
സേലം, കോയമ്പത്തൂർ, പാലക്കാട് വഴി -
12. 19.45 ബാംഗ്ലൂർ - കോട്ടയം
സൂപ്പർ ഡീലക്സ്
സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
13. 21.40 ബാംഗ്ലൂർ - കണ്ണൂർ
സൂപ്പർ എക്സ്പ്രസ്സ്
ഇരിട്ടി വഴി
14. 20.30 ബാംഗ്ലൂർ - കണ്ണൂർ
സൂപ്പർ ഡീലക്സ് ഇരിട്ടി വഴി
15. 22.15 ബാംഗ്ലൂർ - പയ്യന്നൂർ സൂപ്പർ എക്സ്പ്രസ്സ്
ചെറുപുഴ വഴി
16. 18.00 ബാംഗ്ലൂർ - തിരുവനന്തപുരം സൂപ്പർ ഡീലക്സ്
നാഗർകോവിൽ വഴി
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












