Search
  • Follow NativePlanet
Share
» »ദീപാവലി 2023: ഇന്ത്യയേക്കാൾ കെങ്കേമം! ഇതാ ദീപാവലി ആഘോഷമാക്കുന്ന ലോകരാജ്യങ്ങൾ

ദീപാവലി 2023: ഇന്ത്യയേക്കാൾ കെങ്കേമം! ഇതാ ദീപാവലി ആഘോഷമാക്കുന്ന ലോകരാജ്യങ്ങൾ

ദീപാവലി- ഇരുട്ടിന്‍റെ നാരകീയ ശക്തികൾക്കു മേൽ നന്മയുടെ വെളിച്ച നേടിയ വിജയം. പല വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും പിൻബലത്തിൽ ഇന്ത്യയിലുടനീളം ആഘോഷപൂർവ്വം കൊണ്ടാടുന്ന ദീപാവലി ഒരുമയുടെയും കൂടിച്ചേരലിന്‍റെയും എല്ലാം മേളം കൂടിയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഏതെങ്കിലും തരത്തിൽ ദീപാവലി ആഘോഷിക്കുന്നുണ്ട്. ദീപങ്ങൾ തെളിയിച്ചുള്ള ദീപാവലി ആഘോഷങ്ങള്‍ക്ക് ഒന്നിനൊന്ന് പ്രാധാന്യമുള്ള അഞ്ച് ദിവസങ്ങളാണുള്ളത്.

ദീപാവലി എന്ന പേരും ഐതിഹ്യങ്ങളും ഒരു ഇന്ത്യൻ ആഘോഷം ആണിതെന്നു നോന്നിപ്പിക്കുമെങ്കിലും ഇന്ത്യക്കാർ ലോകത്തിന്‍റെ പല ഭാഗത്തും എത്തിയപ്പോഴേക്കും ദീപാവലി ആഘോഷങ്ങൾ ലോകത്തിന്റെ ഒരാഘോഷമായി മാറിയിട്ടുണ്ട്. നിരവധി ലോകരാജ്യങ്ങൾ വലിയ രീതിയിൽ തന്നെ ദീപാവലി കൊണ്ടാടുന്നു. യുകെയിലും ഓസ്ട്രേലിയയിലും അമേരിക്കയിലും കാനഡയിലും നേപ്പാളിലും ദീപാവലി ആഘോഷങ്ങൾ ഉണ്ട്. ഇതാ ലോക രാജ്യങ്ങളിലെ ദീപാവലി ആഘോഷം എങ്ങനെയെന്ന് നോക്കാം.

Diwali-2023

ശ്രീലങ്ക

ഇന്ത്യയുടെ തൊട്ടടുത്ത രാജ്യങ്ങളിലൊന്നായ ശ്രീലങ്കയിൽ വളരെ പ്രാധാന്യത്തോടെയാണ് ദീപാവലി ആഘോഷിക്കുന്നത്. ഇവിടുത്തെ പോലെ തന്നെ വിളക്കുകൾ തെളിയിച്ചും കുടുംബാംഗങ്ങൾ ഒന്നിച്ചു ചേർന്നും ക്ഷേത്രദർശനം നടത്തുന്നതം ഈ ദിവസത്തെ പ്രത്യേകതയാണ്. ശ്രീലങ്കയിലെ തമിഴ്, ഹിന്ദു മത വിശ്വാസികളുടെ ഇടയിലാണ് ദീപാവലി ആഘോഷം കണ്ടുവരുന്നത്. തിന്മയെ അകറ്റുന്നതിന് ചെറിയ ദീപങ്ങൾ തെളിയിക്കുക, പുതിയ വസ്ത്രങ്ങൾ ധരിക്കുക, സമ്മാനങ്ങൾ പരസ്പരം കൈമാറുക തുടങ്ങിയവ ഇവിടെ കാണാൻ സാധിക്കും.

ഇന്ത്യയിലെ പോലെ അഞ്ച് ദിവസവും ഇവിടെ ദീപാവലി ആഘോഷങ്ങൾ ഉണ്ട്. ക്ഷേത്രദർശനവും ഇവിടുത്തെ ദീപാവലി ചടങ്ങുകളുടെ ഭാഗമാണ്. ദീപാവലി ദിവസം രാജ്യത്ത് പൊതുഅവധി ദിനമാണ്. രാമൻ രാവണനെ പരാജയപ്പെടുത്തിയതിന്‍റെ ആഘോഷമാണ് ശ്രീലങ്കയിലെ ദീപാവലി ചടങ്ങുകൾ.

Deepavali Celebrations

നേപ്പാൾ

ഹിന്ദു രാഷ്ട്രമായ നേപ്പാളിലും ദീപാവലി ആഘോഷങ്ങൾക്ക് വലിയ പ്രാധാാന്യമുണ്ട്. ദീപാവലി ആഘോഷങ്ങളെ ഇവിടെ തിഹാർ എന്നാണ് വിളിക്കുന്നത്. ഇന്ത്യയിലെ ചടങ്ങുകൾ അതുപോലെ തന്നെയാണ് നേപ്പാളിലും ആഘോഷിക്കുന്നത്. അഞ്ച് ദിവസങ്ങളുടെ ആഘോഷത്തിൽ ഓരോ ദിവസവും ഓരോ പക്ഷികൾക്കും മൃഗങ്ങൾക്കുമായി മാറ്റിവച്ചിരിക്കുന്നു എന്നതാണ് പ്രധാന കാര്യം. പട്ടി, പശു, കാള, കാക്ക തുടങ്ങിയവയെ ദീപാവലിയുടെ ദിവസങ്ങളിൽ ആരാധിക്കുന്നു. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം ആണ് ഇവിടെ പറയുന്നത്. അതുപോലെ , ദീപാവലിയുടെ അവസാന ദിവസം ഭായ് ദൂജ് എന്ന ചടങ്ങും ഉണ്ട്. സഹോദരീ സഹോദരന്മാരുടെ ബന്ധത്തിന്‍റെ പ്രാധാന്യമാണ് ഈ ദിവസം പറയുന്നത്.

മലേഷ്യ

വലിയ രീതിയിൽ ദീപാവലി ആഘോഷിക്കുന്ന മറ്റൊരു രാജ്യമാണ് മലേഷ്യ. ഹരി ദീപാവലി എന്നാണ് ഇവിടുത്തെ ചടങ്ങ് അറിയപ്പെടുന്നത്. ക്ഷേത്ര ദർശനവും പ്രാർത്ഥനകളും പൂജകളും എല്ലാം മലേഷ്യയിലെ ദീപാവലി ആഘോഷത്തിനുണ്ടെങ്കിലും നാട്ടിലേതു പോലെ ദീപാവലി വെടിക്കെട്ട് ഇവിടെയില്ല. എന്നാൽ മധുരം നല്കുന്നതും സമ്മാനങ്ങൾ കൈമാറുന്നതു പോലുള്ള ആചാരങ്ങളും കൂടിച്ചേരലുകളും ഇവിടെ കാണാൻ കഴിയും.

Countries That Celebrate Diwali Just Like India

ദക്ഷിണാഫ്രിക്ക

ഇന്ത്യക്കാര്‍ ഏറെയുള്ള ദക്ഷിണാഫ്രിക്കയിലും വലിയ രീതിയിൽ ദീപാവലി ആഘോഷങ്ങൾ നടക്കുന്നു. ഇവിടുത്തെ ഇന്ത്യൻ സമൂഹം തന്നെയാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത. കമ്യൂണിറ്റികൾ ചേർന്നാണ് പലപ്പോഴും ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

യുകെ

ഇന്ത്യയ്ക്കു വെളിയിൽ ഏറ്റവും വലിയ ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിക്കന്ന ഇടമാണ് യുകെ. ഇവിടുത്തെ ലെസ്റ്റർ സിറ്റിയിലാണ് ഇതുള്ളത്. ഓരോ വർഷവും വൻ ആഘോഷത്തോടെയാണ് ദീപാവലി കൊണ്ടാടുന്നത്. ഇവിടുത്തെ ഇന്ത്യക്കാർ എല്ലാവരം ചേർന്ന് പ്രാദേശികമായു അല്ലാതെയും ദീപാവലി ആഘോഷിക്കുന്നു. ദീപം തെളിയിക്കൽ, നൃത്തപരിപാടികൾ, മധുരം കൈമാറൽ, ഫൂഡ് ഫെസ്റ്റിവലുകള്‍ ,സ്റ്റാളുകൾ എന്നിങ്ങനെ ദീപാവലി ആഘോഷങ്ങൾക്ക് പല രീതികൾ ഇവിടെയുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+