ഒരൊറ്റ ജീവിതത്തിൽ കണ്ടുതീര്‍ക്കാന്‍ സാധിക്കാത്തത്രയും ഇടങ്ങൾ ഈ ഭൂലോകത്തുണ്ട്. എല്ലാമൊന്നും കണ്ടില്ലെങ്കിലും പറ്റുന്ന പോലെ, പോക്കറ്റിന്‍റെ കനം അനുസരിച്ച് ഒന്നു കണ്ടുവരണമെന്നാണ് നമ്മുടെയൊക്കെ ആഗ്രഹം! വർഷാവർഷം ലക്ഷക്കണക്കിന് സഞ്ചാരികൾ വരുന്ന ലക്ഷ്യസ്ഥാനങ്ങളിൽ എവിടെയൊക്കെ പോകണമെന്ന് ആഗ്രഹിക്കുന്നതിന് മുൻപ് ഇത്തരം ചില സ്ഥലങ്ങളെക്കുറിച്ചുള്ള കൗതുകകരമായ കാര്യങ്ങൾ വായിച്ചാലോ..
1. സഹാറ മരുഭൂമിയിലെ മഞ്ഞ്
മരുഭൂമിയിൽ മഞ്ഞ് പെയ്യുന്നെന്നു കേൾക്കുമ്പോൾ ഒരത്ഭുതം തോന്നുന്നില്ല.. അത് ലോകത്തിലെ ഏറ്റവും വലിയ ഊഷ്ണ മരുഭൂമിയായ സഹാറ മരുഭൂമിയില്‍ ആണ് ലോകത്തെ പോലും അത്ഭുതപ്പെടുത്തിയ ഒരു മഞ്ഞുവീഴ്ചയുണ്ടായത്. 1979-ൽ ആണ് സഹാറ മരുഭൂമിയിൽ ആദ്യമായി മഞ്ഞുവീണത്. രണ്ടാം തവണ 2018ൽ ഒരു ദിവസം മുഴുവൻ മരുഭൂമി മഞ്ഞിനാൽ മൂടപ്പെട്ടിരുന്നു.

2. ഈജിപ്തിനേക്കാൾ പിരമിഡുകളുള്ള രാജ്യം
പിരമിഡ് എന്നു കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലെത്തുക ഈജിപ്താണ്. ലോകാത്ഭുതങ്ങളിലൊന്നായ പിരമിഡ് അടക്കം നമ്മൾ കേട്ടിട്ടും പരിചയപ്പെട്ടിട്ടുമുള്ള എല്ലാ പിരമിഡുകളും ഈജിപ്തിലാണ് എന്നല്ലേ പലരും കരുതുന്നത്. എന്നാൽ ഈജിപ്തിനേക്കാൾ പിരമിഡുകളുള്ള ഒരു രാജ്യമാണ് സുഡാൻ. സുഡാനിലെ നുബിയ മേഖലയിൽ മാത്രം ഏകദേശം 255 പിരമിഡുകൾ ഉണ്ട്. ഈജിപ്തിനേക്കാൾ തിരക്ക് കുറവാണ് ഈ സ്ഥലങ്ങളിൽ എന്ന പ്രത്യേതതയും ഉണ്ട്.

3. ഏഴ് വർഷം പിന്നിൽ ജീവിക്കുന്ന രാജ്യം
നമ്മൾ 2024 ൽ ജീവിക്കുമ്പോൾ ലോകത്തിലെ ഒരു രാജ്യം മാത്രം 2017 ൽ ജീവിക്കുന്നു എന്നു കേൾക്കുമ്പോൾ കൗതുകമില്ലേ? ജീവിതത്തിലെ കഴിഞ്ഞുപോയ ഒരു നിമിഷം പോലും പിന്നിലോട്ട് പോകാൻ സാധിക്കാതെ വരുന്ന വിഷമം തോന്നുമ്പോൾ ഇങ്ങനെയൊരു രാജ്യം എന്നത് അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുതയാവും.
ആഫ്രിക്കൻ രാജ്യമായ എത്യോപ്യയാണ് ഏഴു വർഷം പിന്നിൽ ജീവിക്കുന്ന രാജ്യം. ഗീസ് കലണ്ടർ എന്ന പ്രത്യേക കലണ്ടറാണ് ഇവർ പിന്തുടരുന്നത്. ഇത് കൂടാതെ ഇവരുടെ പുതുവർഷം ആരംഭിക്കുന്നത് സെപ്റ്റംബർ 11 നാണ്. മാത്രമല്ല, ഇവരുടെ കലണ്ടറിന് 30 ദിവസങ്ങൾ വീതമുള്ള 12 മാസങ്ങളും അഞ്ച് ദിവസങ്ങളുള്ള ഒരു പതിമൂന്നാം മാസവുമുണ്ട്.
4. ആകാശം മുട്ടുന്ന കെട്ടിടങ്ങൾ ദുബായിൽ അല്ല
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ദുബായിൽ ആണല്ലോ. അത് കൂടാതെ വേറെയും ഇഷ്ടംപോലെ അംബരചുംബികളായ കെട്ടിടങ്ങളെ ഇവിടെ കാണാം. ന്യൂ യോര്‍ക്കിലായാലും ഇത്തരത്തിലുള്ള കെട്ടിടങ്ങൾ ഒരുപാടുണ്ട്. എന്നാൽ ഇത്തരത്തിൽ ഏറ്റവും കൂടുതൽ സ്കൈ സ്കേപ്പറുകൾ ഉള്ള സ്ഥലം ഹോങ് കോങ് ആണ്. ഹോങ്കോങ്ങിലുടനീളം 650-ലധികം ഉയരം കൂടിയ കെട്ടിടങ്ങൾ കാണാം.
5. ട്രാഫിക് ലൈറ്റ് ഇല്ലാത്ത ഭൂട്ടാൻ
ഗതാഗതം നിയന്ത്രിക്കണമെങ്കിൽ ട്രാഫിക് നിയമങ്ങള്‍ അത്യാവശ്യമാണ്. ഇതിൽ തന്നെ പ്രധാനം ട്രാഫിക് ലൈറ്റുകള്‍ മനസ്സിലാക്കുകയും അതിനനുസരിച്ച് റോഡിൽ പ്രവർത്തിക്കുകയുമാണ്. അപ്പോൾ ഒരു രാജ്യത്ത് ട്രാഫിക് ലൈറ്റ് ഇല്ലെന്നു കേട്ടാലോ.. അതെ.. ട്രാഫിക് ലൈറ്റ് സിസ്റ്റം ഇല്ലാത്ത രാജ്യമാണ് ഭൂട്ടാൻ.
ട്രാഫിക് ലൈറ്റ് ഇല്ലാ എന്നു കരുതി ഇവിടുത്തെ നിയമങ്ങളും റോഡും മോശമാണെന്നും കരുതരുത്.
പോലീസുകാർ റോഡുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ഡ്രൈവർമാരെ നയിക്കുകയും ചെയ്യുന്നതിനാൽ ഇവിടെ ഗതാഗതത്തിന് പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല.
6. മൂന്ന് മാസം സൂര്യനസ്തമിക്കാത്ത നഗരം
സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നു ബ്രിട്ടനെ വിളിക്കുമാരിയുന്നു. എന്നാൽ വർഷത്തിൽ മൂന്നു മാസം സൂര്യൻ അസ്തമിക്കുകയേ ചെയ്യാത്ത ഒരു നഗരമുണ്ട്. റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ്ബർഗ്. വൈറ്റ് നൈറ്റ് എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇവിടെ സംഭവിക്കുന്നത്. പൊതുവേ മെയ് മുതൽ ജൂലൈ വരെയുള്ള സമയത്ത് ഇവിടെ സൂര്യൻ അസ്തമിക്കാറില്ല. അസ്തമിച്ചാലും ഇവിടെ ഇരുട്ടാകില്ല. ഈ സമയത്ത് സെന്‍റ് പീറ്റേഴ്‌സ്ബർഗ് സന്ദർശിക്കുകയാണെങ്കിൽ അതാണ് നഗര പര്യവേക്ഷണം നടത്താൻ പറ്റിയ സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












