ഒരു തൈ നട്ടാൽ പിന്നെ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞ് നോക്കാത്തവരാണ് പലരും. ശ്രദ്ധയോടെ കൃഷിയെ സമീപിക്കുന്നവരൊഴിതെ വലിയൊരു ഭാഗവും ചെടി നട്ട കാര്യം തന്നെ മറന്നു പോകും. എന്നാൽ പരിപാലനത്തിനു മാത്രം ലക്ഷങ്ങൾ മുടക്കേണ്ടി വരുന്ന ഒരു ചെടി. അതും അഞ്ചും പത്തുമല്ല, പന്ത്രണ്ട് ലക്ഷം രൂപ. സർക്കാർ ചെലവിൽ ഇത്രയും തുക മുടക്കി നോക്കിവളർത്തുന്ന ചെടിക്ക് എന്താണിത്ര പ്രത്യേകതയെന്നല്ലേ... നോക്കാം
ഇന്ത്യയുടെ വിവിഐപി ചെടി എന്നുവരെ വിശേഷിപ്പിക്കാവുന്ന ഈ ചെടി കാണണമെങ്കിൽ മധ്യ പ്രദേശ് വരെ പോകണം. ഇവിടെ സലാമത്പൂർ എന്ന സ്ഥലത്തെ ഒരു കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു അരയാൽ മരമാണിത്. ഇതിനെ ഇങ്ങനെ ജീവനോടെ, വാടാതെ സംരക്ഷിച്ചു നിർത്തുന്നതിനാണ് ഇത്രയും തുക സര്ക്കാർ ഒരു മടിയും കൂടാതെ മുടക്കുന്നത്.

PC:Marshman
യുനസ്കോയുടെ പൈതൃക ലക്ഷ്യസ്ഥാനമായ സാഞ്ചീ ബുദ്ധസ്തൂപയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലത്തിൽ മധ്യ പ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിനും വിധിഷ നഗരത്തിനും ഇടയിലായാണ് സലാമത്പൂർ സ്ഥിതി ചെയ്യുന്നത്.യഥാർത്ഥത്തിൽ ശ്രീലങ്കൻ മുൻ പ്രസിഡന്‍റ് മഹിന്ദ രാജപക്‌സെ തന്റെ രാജ്യത്ത് നിന്ന് 2012 ൽ തൈ കൊണ്ടുവന്നാണ് യഥാർത്ഥത്തിൽ ഈ അരയാൽ മരം നട്ടത്.
ബിസി മൂന്നാം നൂറ്റാണ്ടിൽ ബുദ്ധന് ജ്ഞാനോദയമുണ്ടായ യഥാർത്ഥ ബോധിവൃക്ഷത്തിന്റെ ഒരു ശാഖ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലെ അനുരാധപുരയിൽ കൊണ്ടുപോയി നട്ടുപിടിപ്പിച്ചതായാണ് ചരിത്രം പറയുന്നത്. അശോക ചക്രവർത്തിയുടെ മകൾ സംഘമിത്രയാണ് ശ്രീലങ്കയിലേക്കിത് കൊണ്ടുപോയത്. ആ യഥാർത്ഥ മരത്തിൽ നിന്നുള്ള തൈ ആണ് ഇപ്പോൾ ഇവിടെയുള്ള അരയാൽ എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഈ മരത്തിന്‍റെ കാര്യങ്ങൾ നോക്കുവാനായി കൃഷി വകുപ്പിലെ ഒരു ശാസ്ത്രജ്ഞനും വെള്ളത്തിനായി സാഞ്ചി മുനിസിപ്പാലിറ്റി ഒരു ജലസംഭരണിയും അതിനെ സംരക്ഷിക്കുവാനും കാവൽ നിൽക്കാനുമായി ഒരു സമയം നാല് പേരും ഇവിടെയുണ്ട്. എല്ലാ ആഴ്ചയും ഇവിടെ മരം സന്ദര്‍ശിച്ച് ആരോഗ്യം നോക്കാൻ ശാസ്ത്രജ്ഞൻ എത്തും. ഈ കുന്ന് മുഴുവനാനും ഒരു ബുദ്ധ സർവ്വകലാശാലയ്ക്ക് നല്കിയിട്ടുണ്ടെന്നും ഇതിനെ ബുദ്ധ സർക്യൂട്ടായി മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
15 അടി ഉയരത്തിൽ ഇരുമ്പ് വലയ്ക്കുള്ളിലായാണ് ഈ വിശുദ്ധ മരത്തെ സംരക്ഷിച്ചിരിക്കുന്നത്. സാധാരണ ദിവസമെന്നോ അവധി ദിവസമെന്നോ വ്യത്യാസമില്ലാതെ മുഴുവൻ സമയ സുരക്ഷയും ഈ മരത്തിനേർപ്പെടുത്തിയിട്ടുണ്ട്. നാല് സെക്യൂരിറ്റി ഗാർഡുകൾക്ക് പ്രതിമാസം 26,000 രൂപ വീതം ആണ് ശമ്പളം. ഈ കണക്കിൽ ഇതിനായുള്ള തുക മാത്രം ഒരു വർഷം 12.48 ലക്ഷം രൂപയാണ്. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാണ് മുഴുവൻ നടപടികളും ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ആദ്യത്തെ വിവിഐപി ചെടി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സാഞ്ചി യൂണിവേഴ്‌സിറ്റി ഓഫ് ബുദ്ധ-ഇൻഡിക് സ്റ്റഡീസ് ക്യാംപസിലാണ് അരയാലുള്ളത്. 100 ഏക്കർ സ്ഥലത്തായാണ് സർവ്വകലാശാലയുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













