Search
  • Follow NativePlanet
Share
» »ഒന്നു കടൽത്തീരം, അടുത്തത് മലയിടുക്ക്..എങ്കിലും രാമേശ്വരത്തിനും സ്പിതി വാലിക്കും ഒരു ബന്ധമുണ്ട്!

ഒന്നു കടൽത്തീരം, അടുത്തത് മലയിടുക്ക്..എങ്കിലും രാമേശ്വരത്തിനും സ്പിതി വാലിക്കും ഒരു ബന്ധമുണ്ട്!

കന്യാകുമാരിക്കും പൂക്കളുടെ താഴ്വരയ്ക്കും തമ്മിലൊരു ബന്ധമുണ്ട്.. സ്പിതി വാലിയും സീറോ വാലിയും അതേപോലെ തന്നെ ബന്ധപ്പെട്ടു കിടക്കുന്നു. ഇത് കൂടാതെ റാൻ ഓഫ് കച്ചിനും തുർതുകിനും ഒരു ചെറിയ കണക്ഷനുണ്ട്. എന്താണതെന്നല്ലേ.. പറയാം ഒറ്റനോട്ടത്തില്‍ പ്രകടമായ ഒരു സാമ്യം പറയുവാനില്ലെങ്കിലും മാറ്റിനിർത്താന്‌ സാധിക്കാത്ത ഒരു പ്രത്യേകത ഈ സ്ഥലങ്ങൾക്കുണ്ട്.

ഇന്ത്യയുടെ ഏറ്റവും ദൂരത്തിൽ അതിർത്തിയിലായി, പെട്ടന്ന് എത്തിപ്പെടാൻ സാധിക്കാത്ത വിധത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരങ്ങളായ പ്രദേശങ്ങളാണ് അതെല്ലാം. ഇതിൽ പല പ്രദേശങ്ങളും സഞ്ചാരികൾ അധികമൊന്നും എത്തിച്ചേരാത്ത ഈ സ്ഥലങ്ങൾ പക്ഷേ, അതിന്റെ അനിര്‍വ്വചനീയവും അതുല്യവുമായ സൗന്ദര്യത്താല്‍ സഞ്ചാരികളെ ആകർഷിക്കുവാൻ കഴിയുള്ളവയാണ്. അകലങ്ങളിലെ ഈ മനോഹര ഗ്രാമങ്ങൾ പരിചയപ്പെടാം.

Connection Between Rameshwaram, Kanyakumari

സിറോ വാലി

അപ്പത്താനികളുടെ താഴ്വര എന്നറിയപ്പെടുന്ന സീറോ വാലി അരുണാചൽ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന ഇടമാണ്. എത്തിപ്പെടാൻ ബുദ്ധിമുട്ടേറിയ ഈ സ്ഥലം പക്ഷേ, സഞ്ചാരികൾക്ക് ഒരു സ്വർഗ്ഗമാണ്. പച്ചപ്പട്ടണിഞ്ഞു നിൽക്കുന്ന പാടങ്ങൾ, തട്ടുതട്ടായുള്ള കൃഷിരീതി, പ്രാചീനമായ സംസ്കാരങ്ങൾ എന്നിങ്ങനെ തങ്ങളുടേതായ ഒരു ലോകത്ത് ജീവിക്കുന്ന ഇവർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ജീവിതം നയിക്കുന്നവർ കൂടിയാണ്. സിറോ മ്യൂസിക് ഫെസ്റ്റിവലും ഡ്രീ ഫെസ്റ്റിവലുമാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ.

കന്യാകുമാരി

കേപ്പ് കാമറിൻ എന്നറിയപ്പെടുന്ന കന്യാകുമാരി
തെക്കേ അറ്റത്തെ മുനമ്പ് കൂടിയാണ്. സൂര്യോദയവും സൂര്യാസ്തമയവും ഒരുപോലെ കാണാൻ സാധിക്കുന്ന ഇവിടം തമിഴ്നാടിന്റെ ഭാഗമാണ്. രസകരമായ ബീച്ചുകൾ, ദേവാലയങ്ങൾ, കന്യാകുമാരി ക്ഷേത്രം, വിവേകാനന്ദ പാറ എന്നിങ്ങനെ ചരിത്രപരമായും സാംസ്കാരികമായും പേരുകേട്ട ഇടങ്ങളാണ് ഇവിടുത്തെ കാഴ്ച.

തുർതുക്, ലഡാക്ക്

നുബ്രാ വാലിയിലെ തുർതുക് അതിർത്തികളുടെ കഥയും കാര്യവും പറയുന്ന ഇടമാണ്. യുദ്ധങ്ങളോടും കാലാവസ്ഥയോടും പടവെട്ടി ഇന്ന് കാണുന്ന രീതിയിൽ മികച്ച ഒരിടമായി മാറിയതിനു പിന്നില്‍ നീണ്ടകഥയുണ്ട് ടുർടുക്ക് എന്ന അതിർത്തി പറയുവാൻ. ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന തുർതുക് 1971 വരെ ഇന്ത്യയുടെ ഭാഗമല്ലായിരുന്നു. 1947 ലെ ഇന്തോ-പാക്ക് യുദ്ധത്തില് പാക്കിസ്ഥാൻ നേടിയെടുത്തെ ഈ പ്രദേശം 1971 ലെ യുദ്ധത്തിലൂടെ ഇന്ത്യയുടെ ഭാഗമായി വീണ്ടും മാറി.

remote villages in india

പൂക്കളുടെ താഴ്വര

വാലി ഓഫ് ഫ്ലവേഴ്സ് എന്നറിയപ്പെടുന്ന പൂക്കളുടെ താഴ്വരയും അങ്ങനെ എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഇടമല്ല. എന്നാൽ പേരുപോലെ തന്നെ കണ്ണെത്തുന്നിടത്തെല്ലാം പൂക്കൾ നിറഞ്ഞു നിൽക്കുന്ന ഈ പർവ്വത പ്രദേശത്ത് മൺസൂൺ കാലത്ത് ട്രക്കിങ്ങിനായി ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്നു. ഭൂന്തര്‍ വാലിയില്‍ 3658 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ താഴ്വാരം പച്ചപ്പ്, വെള്ളച്ചാട്ടം, പൂക്കൾ, ആവേശം ജനിപ്പിക്കുന്ന ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ട്രെക്കിങ് എന്നിവയാൽ സമ്പന്നമാണ്. സാധാരണയായി ജൂൺ മുതൽ ഒക്ടോബർ വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം.

രാമേശ്വരം

രാമനെ ഈശ്വരനായി ആരാധിക്കുന്ന ഇടമാണ് രാമേശ്വരം. ചരിത്രവരവും പൗരാണികവുമായ ഒരുപാട് കഥകളായും വിശ്വാസങ്ങളാലും ഇവിടം സമ്പന്നമാണ്. തമിഴ്നാട്ടിലെ പാന്പൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന രാമേശ്വരം ഇതിന്റെ പുരാതനമായ ക്ഷേത്രങ്ങളാൽ തീർത്ഥാടകരെ ആകർഷിക്കുന്നു. രാമായണത്തിൽ പറയുന്നതു പോലെ സീതാദേവിയെ അന്വേഷിച്ച് ലങ്കയിലേക്ക് പോകുന്നതിനായി രാമസേതു എന്ന പാലം പണിതത് ഇവിടെയാണത്രെ. ധനുഷ്കോടി, പാമ്പൻ പാലം, രാമനാഥ സ്വാമി ക്ഷേത്രം, കലാം നാഷണൽ മെമ്മോറിയൽ എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്.

remote villages in india

സ്പിതി വാലി

എത്തിച്ചേരുക എന്നത് ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും സഞ്ചാരികളുടെ സ്വപ്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് സ്പിതി വാലി. സാഹസിക ലക്ഷ്യസ്ഥാനം എന്ന നിലയിൽ മാത്രമല്ല, താമസയോഗ്യമായ വെല്ലുവിളി നിറഞ്ഞ പ്രദേശമെന്ന നിലയിലും സ്പിതി വാലി അറിയപ്പെടുന്നു. മഞ്ഞുപൊതിഞ്ഞു കിടക്കുന്ന മലയിടുക്കുകളും ദുർഘടമായ പാതകളും പിന്നിട്ട് ഇവിടെ എത്തിയാല് നിങ്ങളെ കാത്തിരിക്കുന്നത് ഒരു മാന്ത്രികതയാണ്. തിരികെ മടങ്ങിപ്പോകുവാൻ തോന്നിപ്പിക്കാത്ത കാഴ്ചകളാണ് ഇവിടെയുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+