Search
  • Follow NativePlanet
Share
» »ടൈം മെഷീൻ വേണ്ട! ഏഴ് വർഷം പിന്നിലേക്ക് പോകാം! 2016 ൽ ജീവിക്കുന്ന രാജ്യം

ടൈം മെഷീൻ വേണ്ട! ഏഴ് വർഷം പിന്നിലേക്ക് പോകാം! 2016 ൽ ജീവിക്കുന്ന രാജ്യം

ഒരു ദിവസം പിന്നിലോട്ട് പോയി ജീവിക്കാൻ കഴിയുമായിരുന്നുവെങ്കിൽ പലതും വ്യത്യസ്തമായി ചെയ്യാൻ ശ്രമിച്ചേനെ എന്നു പലരും പറയുന്നത് കേട്ടിട്ടില്ലേ?? കഴിഞ്ഞു പോയ ഒരു നിമിഷം പോലും വീണ്ടെടുക്കാനാവാതെ ജീവിക്കുമ്പോൾ വർഷങ്ങൾ പിന്നിൽ ജീവിക്കുന്ന ഒരു ലോകരാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒന്നും രണ്ടുമല്ല, ഏഴ് വർഷം പിന്നിൽ ജീവിക്കുന്ന ഒരു രാജ്യം.

ഇന്ന് നമുക്ക് 2023 ആണെങ്കിൽ അവിടെ 2016 ആയതേയുള്ളൂ.കേൾക്കുമ്പോൾ കൗതുകം തോന്നിക്കുന്ന ഈ രാജ്യം ഏതെന്നല്ലേ ആലോചിക്കുന്നത് ഇത് എത്യോപ്യ. ലോകത്തിലെ മറ്റു രാജ്യങ്ങളേക്കാൾ, വർഷത്തിന്‍റെ കാര്യത്തിൽ ഏഴ് വർഷം പിന്നിലുള്ള രാജ്യം! എന്താണ് ഇതിനു കാരണമെന്നല്ലേ?? എത്യോപ്യ പിന്തുടരുന്ന വ്യത്യസ്തമായ വിശ്വാസങ്ങളും രീതികളുമാണ് ഈ വർഷങ്ങളുടെ വ്യത്യാസത്തിന് കാരണം.

 Why Ethiopia Is 7 years behind rest of the world

PC: melat 161/Unsplash

കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ലോകം നേരിട്ട കൊറോണ വൈറസും യുദ്ധവും പോലുള്ള വെല്ലുവിളികൾ ഒന്നുമില്ലാത്ത ഒരു ലോകമല്ല എത്യോപയിലേത്. മറ്റൊരു കാലത്തേയ്ക്ക് ഇവിടേക്കുള്ള യാത്ര നിങ്ങളെ കൊണ്ടുപോവുകയുമില്ല. എന്നാൽ ഈ രാജ്യത്തെ സംബന്ധിച്ച് അവരുടെ വർഷം ഇത് 2016 ആണ്. മറ്റു രാജ്യങ്ങളേക്കാൾ ഏഴ് വർഷം പിന്നിൽ ആണ് ഇവിടുത്തെ രീതികൾ.

ഗ്രിഗോറിയൻ കലണ്ടർ

ലോകം മുഴുവനും ഇന്ന് ഗ്രിഗോറിയൻ കലണ്ടർ പിന്തുടരുമ്പോൾ എത്യോപ്യക്കാർക്ക് വ്യത്യസ്തരാണ്. 1582-ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ അവതരിപ്പിച്ചപ്പോൾ ആഗോള പ്രാധാന്യം നേടിയതാണ് ഗ്രിഗോറിയൻ കലണ്ടർ.അതിമു മുൻപ് ലോകം പിന്തുടർന്നത് ജൂലിയൻ കലണ്ടർ ആയിരുന്നു. ബിസി 45-ൽ ജൂലിയസ് സീസർ ആണ് ഇതവതരിപ്പിച്ചത്.

mulugeta wolde

PC:mulugeta wolde/Unsplash

എത്യോപ്യൻ കലണ്ടറിനെക്കുറിച്ച് വിശദമായി പറയുകയാണെങ്കിൽ യഹൂദ പാരമ്പര്യ വർഷത്തിൽ നിന്ന് വ്യത്യസ്തമായി, ലോകം സൃഷ്ടിച്ചതിന് ശേഷമുള്ള 7095 വർഷമാണ് അവരുടെ നിലവിലെ വർഷം. അതുകൊണ്ട് ക്രിസ്ത്യൻ എത്യോപ്യക്കാരുടെ 13 മാസ കലണ്ടർ, അവരെ 2016-ൽ സ്ഥാപിച്ചത്

എത്യോപ്യൻ കലണ്ടർ

എത്യോപ്യക്കാരുടെ വ്യത്യസ്തമായ കലണ്ടറാണ് ഇവിടുത്തെ വ്യത്യസ്തമായ ഈ രീതിക്ക് പിന്നിൽ. ഗീസ് കലണ്ടർ (Ge'ez calendar) എന്നു വിളിക്കപ്പെടുന്ന ഈ കലണ്ടർ വർഷവും വിശ്വാസങ്ങളും തീർത്തും വ്യത്യസ്തമാണ്. അവരുടെ വിശ്വാസം അനുസരിച്ച് ക്രിസ്ത്യൻ വിശ്വാസങ്ങളിലെ ആദവും ഹവ്വായും തങ്ങളുടെ പാപങ്ങൾക്ക് പുറത്താക്കപ്പെടുന്നതിന് മുമ്പ് ഏഴ് വർഷം ഏദൻ തോട്ടത്തിൽ ജീവിച്ചിരുന്നു എന്ന ആശയത്തിൽ നിന്നാണ്.

എത്യോപ്യക്കാർ കലണ്ടർ കണക്കാക്കാൻ ഉപയോഗിക്കുന്ന രീതിയെ ബഹേരെ ഹസാബ് അല്ലെങ്കിൽ 'ചിന്തകളുടെ കടൽ' എന്ന് വിളിക്കുന്നു.

13 മാസങ്ങളുള്ള കലണ്ടർ

എത്യോപ്യൻ കലണ്ടറിന്‍റെ പ്രത്യേകതകൾ തീർന്നില്ല. നമ്മൾ പിന്തുടരുന്ന കലണ്ടറിന് 12 മാസങ്ങളാണുള്ളതെങ്കിൽ എത്യോപ്യന്‌ കലണ്ടറിന് 30 ദിവസങ്ങൾ വീതമുള്ള 12 മാസങ്ങളും 13-ാം മാസത്തിന് അഞ്ച് ദിവസങ്ങളുമുണ്ട്. അധിവർഷത്തിൽ 13-ാം മാസത്തിൽ ആറ് ദിവസങ്ങളുണ്ടാകും. ത
ങ്ങളുടേതായ സ്വന്തം കലണ്ടർ ഉപയോഗിക്കുന്ന ലോകത്തിലെ അപൂർവ്വം ചില ഇടങ്ങളിലൊന്നാണ് എത്യോപ്യ.

പുതുവർഷത്തിന്റെ കാര്യത്തിലും ചില വ്യത്യാസങ്ങൾ കാണാം. എത്യോപ്യക്കാർ ഒരു പുതുവർഷത്തിന്റെ ആരംഭം സെപ്റ്റംബർ 11 ന് ആഘോഷിക്കുന്നു. അത് ഒരു അധിവർഷമാണെങ്കിൽ സെപ്റ്റംബർ 12 നാണ് അവരുട പുതുവർഷം.
എന്നിരുന്നാലും ഇന്ന് പല എത്യോപ്യക്കാരും അവരുടെ കലണ്ടറും ഗ്രിഗേറിയൻ കലണ്ടറും ഒരുപോലെ ഉപയോഗിക്കുന്നതായും കണ്ടുവരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+