ഏതു സമയത്തു പോയാലും ഏതു കാലാവസ്ഥയിൽ ചെന്നിറങ്ങിയാലും കാണേണ്ട സ്ഥലങ്ങളുടെ കാര്യത്തിൽ ഒരിക്കലും നിരാശപ്പെടുത്തില്ലാത്ത ഇടമാണ് കാശ്മീർ. എന്നാൽ തിരക്കിൽ നിന്നും രക്ഷപെട്ടൊരു യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവരെയും പോലെ എല്ലാവരും കാണുന്ന ഇടങ്ങളിലേക്കു പോയാൽ കാര്യമുണ്ടാവില്ല. അതിനു പകരം തിരഞ്ഞെടുക്കേണ്ട, വളരെ കുറച്ചു മാത്രം ആളുകൾ എത്തിച്ചേരുന്ന കാശ്മീരിലെ ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം.

ഗുരെസ് വാലി, കാശ്മീർ
കാശ്മീരിൽ കാണേണ്ട കാഴ്ചകളിൽ മുൻപന്തിയിൽ നിൽക്കുന്ന ദാൽ തടാകവും പഹൽഗാമും ഒക്കെ നമുക്ക് പരിചിതമാണ്. കാഴ്ചകളുടെ കാര്യത്തിൽ ഇതിനൊപ്പം കട്ടയ്ക്കു നിൽക്കുന്ന മറ്റൊരു സ്ഥലമാണ് ഗുരെസ് വാലി. കാശ്മീരിന്‍റെ രഹസ്യതാഴ്വരെയെന്നു പോലും വിശേഷിപ്പിക്കുവാൻ പറ്റുന്ന വിധത്തിൽ വാക്കുകൾക്കതീതമായ സൗന്ദര്യം തന്നെയാണ് ഗുരെസ് വാലിയുടെ പ്രത്യേകത. ആക്ച്വല്‍ ലൈന്‍ ഓഫ് കണ്‍ട്രോളിനടുത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്. അതിമനോഹരങ്ങളായ താഴ്വരകൾ, മലയിടുക്കുകൾ, ഗ്രാമങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ. മേയ് മുതൽ ഒക്ടോബർ വരെ ഇവിടം സന്ദർശിക്കാം. ശ്രീനഗറിൽ നിന്നും 124 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്.

PC: Zahid samoon
ദൂത്പത്രി
കാശ്മീരിലെ അത്രയൊന്നും അറിയപ്പെടാത്ത, ഒരിക്കൽ പോയാൽ പിന്നെയും പിന്നെയും പോകുവാൻ തോന്നിപ്പിക്കുന്ന സ്ഥലാണ് ദൂത്പത്രി. പേരുപോലെ തന്നെ പാല് ഒഴുകി വരുന്ന പോലത്തെ കാഴ്ചകൾ കാണാം. ശരിക്കും ഇവിടുത്തെ കാഴ്ചകൾ യൂറോപ്പിന് സമാനമാണ്. പുൽമേടുകൾ, ആട്ടിൻകൂട്ടങ്ങൾ, മൊട്ടക്കുന്നുകൾ, പച്ചപ്പ്, വെള്ളച്ചാട്ടം എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ യൂറോപ്പുമായി സമാനത തോന്നിപ്പിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 8957 അടി ഉയരത്തിലാണ് ദൂത്പത്രി സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തിന്റെ കിടപ്പ് കോപ്പ പോയെലാണ്. പൈൻ മരങ്ങളും ദേവതാരു മരങ്ങളും വളരെ സുലഭമായി ഇവിടെ വളർന്നു നിൽക്കുന്നു. ശ്രീനഗറിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് ദൂത്പത്രി സ്ഥിതി ചെയ്യുന്നത്. കാശ്മീർ യാത്രയിൽ ഒരു പകൽ മാത്രം മതി ഇവിടം കണ്ടുതീർക്കുവാൻ.

PC:Ankur P
ലോലബ് വാലി
അതീവഭംഗിയാർന്നതും ആൾക്കൂട്ടത്തിരക്കുകൾ ഇല്ലാത്തുമായ കാശ്മീരിലെ ഏറ്റവും മികച്ച ഓഫ്ബീറ്റ് ലക്ഷ്യസ്ഥാനമാണ് ലോലബ് വാലി. കാശ്മീരിലെ ഏറ്റവം വലിയ താഴ്വരകളിലൊന്നായ ഇവിടം ലഹ്വാൻ നദിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കാഴ്ചകളിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് പുൽമേടുകളും പഴത്തോട്ടങ്ങളുമാണ്. ആപ്പിള്‍, ചെറി, പീച്ച്, ആപ്രിക്കോട്ട്, വാല്‍നട്ട് തുടങ്ങിയവയുടെ തോട്ടങ്ങളാണ് ഇവിടെയുള്ളത്. ജമ്മു കാശ്മീരിന്‍റെ പഴക്കൂട എന്നാണ് ഇവിടം വിളിക്കപ്പെടുന്നത്. മാത്രമല്ല, ഇവിടുത്തെ ജൈവവൈവിധ്യവും പ്രസിദ്ധമാണ്. ഹിമപ്പുകൾ, കരടികൾ തുടങ്ങിയവ ഇവിടെ വസിക്കുന്നു.
ശ്രീനഗറിൽ നിന്നും 114 കിലോമീറ്ററും കുപ്വാരയിൽ നിന്ന് 01 കിലോമീറ്ററും അകലെയാണ് ലോലബ് വാലിയുള്ളത്.

കോകർനാഗ്
അനന്തനാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോകർനാഗ് അതിൻഫെ വൈവിധ്യമാർന്ന കാഴ്ചകൾക്കാണ് പ്രസിദ്ധം. കാശ്മീരിന്റെ സുവർണ്ണ കിടീരം എന്നാണ് കോകർനാഗ് അറിയപ്പെടുന്നത്. ബോട്ടാണിക്കൽ ഗാർഡൻ, അരുവികൾ എന്നിവ ഇവിടെ കാണാം. പാപാശുദ്ധൻ നാദ് എന്ന ഒരു വെള്ളച്ചാട്ടവും ഇവിടെയുണ്ട്. കോകർനാഗ് വെള്ളച്ചാട്ടമെന്നാണിത് അറിയപ്പെടുന്നത്. ഒട്ടേറെ ഔഷധഗുണങ്ങളുള്ള വെള്ളമാണ് ഇതിലെയെന്നാണ് വിശ്വാസം. ശ്രീനഗറിൽ നിന്നും ഏറ്റവും എളുപ്പക്കിൽ എത്തിച്ചേരുവാൻ സാധിക്കുന്ന വാരാന്ത്യ കവാടമായ ഇവിടേക്ക് അനന്തനാഗിൽ നിന്നും 25.3 കിലോമീറ്റർ ദൂരമുണ്ട്.

യൂസ്മാര്‍ഗ്
കാശ്മീരിലെ മനോഹരങ്ങളായ, തിരക്കില്ലാത്ത, അധികമാരും സന്ദർശിക്കാത്ത ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് യൂസ്മാർഗ്. ബാഗ്ഡം ജില്ലയുടെ ഭാഗമാണ് ഇവിടം. എന്നാൽ ഈ സ്ഥലത്തെ പ്രസിദ്ധമാക്കുന്നത് ഇതുമായി ബന്ധപ്പെട്ട കഥകളാണ്. യേശു തന്‍റെ പരസ്യജീവിതത്തിനു മുന്നേയുള്ള അജ്ഞാതമാ കാലത്ത് ഇവിടം സന്ദർശിച്ചുവെന്നാണ് പറയപ്പെടുന്നത്. ഈ വിശ്വാസത്തിൽ നിന്നുമാണ് യുസ്മാർഗ് എന്ന പേരു പോലും വന്നത്. യൂസ് എന്നാൽ ജീസസ് എന്നും മാർഗ് എന്നാൽ പുൽമേട് എന്നുമാണ് അർത്ഥം. Meadows of Jesus എന്നാണ് ഈ സ്ഥലത്തിന്റെ അർഥം. ഇവിടെ കൂടുതലും കാണുവാനുള്ളത് പുൽമേടുകളും പൈൻമരക്കാടുകളും ആണ്
ശ്രീനഗറിൽ നിന്നും 47 കിലോമീറ്റർ യൂസ്മാർഗ് സ്ഥിതി ചെയ്യുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയും ഓഗസ്റ്റ് മുതൽ സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ ആദ്യം വരെയും ഇവിടം സന്ദർശിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











