ദുബായ് എന്നും നമ്മളെ കൊതിപ്പിച്ചിട്ടുള്ള നഗരമാണ്. ആകാശം മുട്ടി നില്‍ക്കുന്ന ബുർജ് ഖലീഫയും ദുബായുടെ നിർമ്മിതിയുടെ വിസ്മയങ്ങൾ കണ്ടുള്ള ക്രൂസ് യാത്രയും അക്വേറിയവും ഡെസേർട്ട് സഫാരിയും അടക്കം കൗതുകം നിറയ്ക്കുന്ന ഈ കാഴ്ചകളിലേക്ക് ഒന്നു പോയാലോ.. ഐആർസിടിസി ഒരുക്കിയിരിക്കുന്ന ദുബായ് അബുദാബി യാത്രാ പാക്കേജ് ദുബായുടെ പ്രധാന കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന യാത്രയാണ്.
മാർച്ച് മാസത്തിലെ അവധിയിൽ ഒരു വിദേശ യാത്ര നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അത് ഐആര്‍സിടിസിക്കൊപ്പം പോകാം. ചെന്നൈയിൽ നിന്നും ആരംഭിക്കുന്ന
ദുബായ് അബുദാബി യാത്രാ നാല് രാത്രിയും അഞ്ച് പകലും നീണ്ടു നിൽക്കുന്ന യാത്രയാണ്. വിശദമായി വായിക്കാം.

മാർച്ച് 15ന് പുലർച്ചെ 3: 40 നാണ് ചെന്നൈയിൽ നിന്നും ഷാർജയിലേക്കുള്ള വിമാനം. 6: 30ന് ഷാർജയിൽ എത്തിച്ചേരും. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിലേക്ക് പോകും. കുറച്ച് നേരം വിശ്രമിച്ച് ഉച്ചഭക്ഷണവും കഴിച്ച് നേരേ ഡെസേർട്ട് സഫാരിക്കായി പോകും. ബാർബിക്യൂ ഡിന്നറും ഇതിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മരുഭൂമിയിൽ മൺകൂനകൾക്കു നടുവിലൂടെയുള്ള യാത്ര ഇവിടെ നിന്നുള്ള സൂര്യാസ്തമയം കാണാനും അനുവദിക്കുന്നു. ഡിന്നറിന് ശേഷം ഹോട്ടലിലേക്ക് മടങ്ങും.
രണ്ടാം ദിവസം ഷോപ്പിങ്ങിനുള്ള ദിവസമാണ്. ഉച്ചഭക്ഷണത്തിന് ശേഷം ദുബായ് സിറ്റി സെന്‍റർ കാണാനായി പോകുന്നു. വൈകിട്ട് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ കാണും. അന്നതെ ഡിന്നർ പ്രസിദ്ധമായ ദുബായ് മറീനയിൽ ക്രൂസിലാണ് ഒരുക്കിയിരിക്കുന്നത്. അടുത്ത ദിവസം അബുദാബിയാണ് ലക്ഷ്യസ്ഥാനം. രാവിലെ ഭക്ഷണത്തിന് ശേഷം ഒരു ദിവസ മുഴുവൻ യാത്രയ്ക്കായി അബുദാബിയിലേക്ക് പോകും. ഷേയ്ക്ക് സയ്യിദ് ഗ്രാൻഡ് മോസ്ക് ആണ് ഇവിടെ സന്ദർശിക്കുന്നത്. തുടർന്ന് രാത്രിയോടെ മടക്കം.
നാലാം ദിവസം രണ്ട് സ്ഥലങ്ങളാണ് കാണുന്നത്. ദുബായ് അക്വേറിയം, അണ്ടർ വാട്ടർ സൂ എന്നിവ. അഞ്ചാം ദിവസം ഈ പാക്കേജിൽ നിങ്ങൾ ദുബായിൽ ചെലവഴിക്കുന്ന അവസാനത്തെ ദിവസമാണ്. ഹോട്ടയിൽ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ ചെക്ക് ഔട്ട് ചെയ്ത് മിറാക്കിൽ ഗാർഡനും തുടർന്ന് ഗ്ലോബൽ വില്ലേജും സന്ദർശിക്കും. അവിടുന്ന് നേരെ ഷാർജാ വിമാനത്താവളത്തിലേക്ക് പോകും 9.40 നാണ് വിമാനം, പുലർച്ചെ മൂന്ന് മണിയോടെ ചെന്നൈയിൽ എത്തിച്ചേരും.
സിംഗിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 105500/- രൂപയാണ് ടിക്കറ്റ് നിരക്ക്. ഡബിൾ ഒക്യുപൻസിയിൽ 92500/- രൂപയും ട്രിപ്പിൾ ഒക്യുപൻസിയിൽ 91500/- രൂപയും 5-11 പ്രായത്തിലുള്ള ബെഡ് ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് 89700/- രൂപയും ബെഡ് വേണ്ടെങ്കില്‍ 79500/- രൂപയും ടിക്കറ്റ് നിരക്ക് വരും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ- 287931974, 8287931968,
9003140682, 044-28362430
ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നത്
ഷാർജയിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റ് നിരക്ക്.
4 രാത്രി ഹോട്ടൽ താമസം.
വിസ നിരക്കുകളും പ്രോസസ്സിംഗ് ഫീസും
എല്ലാ ഭക്ഷണവും (5 പ്രഭാതഭക്ഷണം, 5 ഉച്ചഭക്ഷണം, 5 അത്താഴം)
ബാർബിക്യു ഡിന്നറിനൊപ്പം ഡെസേർട്ട് സഫാരി
ബുർജ് ഖലീഫ എൻട്രി ടിക്കറ്റ് (124-ാം നിലയിലെ ഒബ്സർവേഷൻ ഡെസ്ക് വരെ)
ഡിന്നറിനൊപ്പം ധോ/മറീന ക്രൂസ്
ദുബായ് അക്വേറിയം & അണ്ടർവാട്ടർ മൃഗശാല
അബുദാബി - ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദ്.
മിറാക്കിൾ ഗാർഡൻ, ഗ്ലോബൽ വില്ലേജ്, IRCTC ടൂർ മാനേജരുടെ സേവനങ്ങൾ, ട്രാവൽ ഇൻഷുറൻസ് (0 മുതൽ 59 വയസ് വരെ) എന്നിവ ഉൾപ്പെടുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












