Search
  • Follow NativePlanet
Share
» »ദുബായിൽ സന്ദര്‍ശക വിസയിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്, സമയത്ത് പോയില്ലെങ്കിൽ... ഇനി ഗ്രേസ് പീരിഡില്ല

ദുബായിൽ സന്ദര്‍ശക വിസയിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്, സമയത്ത് പോയില്ലെങ്കിൽ... ഇനി ഗ്രേസ് പീരിഡില്ല

സഞ്ചാരികളുടെയും തൊഴിലന്വേഷകരുടെയും സ്വപ്നഭൂമിയാണ് ദുബായ്. എത്ര കണ്ടാലും തീരാത്ത കാഴ്ചകളും കൗതുകങ്ങളുമാണ് യാത്രാപ്രേമികളെ ദുബായിലെത്തിക്കുന്നതെങ്കിൽ ഇവിടുത്തെ അവസരങ്ങളാണ് തൊഴിലന്വേഷകരെ ആകർഷിക്കുന്നത്. എന്തുതന്നെയായാലും ദുബായിൽ സന്ദര്‍ശക വിസയിലെത്തി ദുബായ് കണ്ടവരും പുതിയൊരു ജീവിതം സ്വന്തമാക്കിയവരുമായിരിക്കും കൂടുതൽ ആളുകളും. വിസ എളുപ്പത്തിൽ ലഭിക്കുമെന്നതും ദുബായുടെ മെച്ചമാണ്.

എന്നാൽ പണ്ടത്തേപ്പൊലെ എളുപ്പമല്ല വരുന്നതും ഇവിടെ കഴിയുന്നതുമെങ്കിലും ദുബായിൽ വിസിറ്റിങ് വിസയിലെത്തി ജോലി കണ്ടെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടി വരികയാണ്. ഏജന്‍സികൾ വഴി നിശ്ചിത ദിവസത്തെ സന്ദര്‍ശക വിസയിൽ വരുന്നവർ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇപ്പോഴിതാ, ദുബായിൽ ഇഷ്യൂ ചെയ്യുന്ന സന്ദർശക വിസകളുടെ ഗ്രേസ് പീരിഡ് ഒഴിവാക്കി എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

dubai visit visa grace period

സന്ദർശക വിസകൾക്ക് ദുബായ് അനുവദിച്ചിരുന്ന പത്ത് ദിവസത്തെ ഗ്രേസ് പീരീഡാണ് ഇപ്പോൾ എടുത്തുകളഞ്ഞിരിക്കുന്നത്. ഇതോടെ വിസിറ്റിങ് വിസയിലെത്തിയവർ വിസയുടെ കാലാവധി തീരുന്നതിനു മുൻപായി രാജ്യം വിട്ടുപോവുകയോ അല്ലെങ്കിൽ അധികമായി നിൽക്കുന്ന ദിവസത്തിന് നിയമമനുസരിച്ചുള്ള തുക പിഴയായി അടയ്ക്കേണ്ടി വരികയോ ചെയ്യും. ദുബായിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആൻഡ് പോര്‍ട്ട് സെക്യൂരിറ്റിയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്റ് ഫോറിന്‍ അഫയേഴ്സ് എന്നിവരും ഈ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ യുഎഇയിലെ ഒരു എമിറേറ്റ്സും സന്ദര്‍ശക വിസകൾക്ക് ഗ്രേസ് പീരിഡ് നല്കുന്നില്ല. യുഎഇയിൽ എവിടെ നിന്ന് ഇഷ്യു ചെയ്ത വിസയാണെങ്കിലും ഇതാണ് ഇപ്പോഴത്തെ നിയമം. രാജ്യത്ത് പ്രവേശിക്കുന്ന ദിവസം മുതൽ വിസ കാലാവധി വരെയുള്ള ദിവസം വരെ മാത്രമേ പിഴയില്ലാതെ നിൽക്കുവാൻ സാധിക്കൂ. അതായത് വിസ കാലാവധി കഴിയുന്നതിനു മുന്നേ രാജ്യം വിടണം.

dubai visit visa

ദുബായ് നല്കുന്ന 30 ദിവസത്തെയോ അല്ലെങ്കിൽ 60 ദിവസത്തെയോ വിസിറ്റിങ് വിസയിൽ വരുന്നവർക്ക് അനുവദിച്ചിരിക്കുന്ന ദിവസത്തിന് ശേഷം നിൽക്കുമ്പോൾ അധികമായി വരുന്ന ഓരോ ദിവസത്തിനും 50 ദിർഹം വീതമാണ് പിഴയടയ്ക്കേണ്ടത്. അതോടൊപ്പം ഇവിടുന്നുള്ള എക്സിറ്റ് പെർമിറ്റ് ലഭിക്കുവാനായി 320 ദിർഹം കൂടിയ നല്കേണ്ടി വരും. അതായത്, വിസ കാലാവധി ഒരാൾ പത്ത് ദിവസം കൂടി രാജ്യത്ത് തങ്ങുകയാണെങ്കിൽ 500 ദിർഹം പിഴയായും 320 ദിര്‍ഹം എക്സിറ്റ് പെർമിറ്റിനായും ഉൾപ്പെടെ ആകെ 820 ദിർഹം അടയ്ക്കേണ്ടി വരും.

വിസ പുതുക്കാതെ നിൽക്കുന്നവർ രാജ്യത്തെ അനധികൃത താമസത്തിന് അറസ്റ്റ് ചെയ്യും. പല സന്ദർശകർക്കും മാറിയ നിയമങ്ങളെക്കുറിച്ച് അറിയില്ല എന്നതാണ് മറ്റൊരു വസ്തുത. ഇതറിയാതെ രാജ്യത്ത് കൂടുതൽ ദിവസം കഴിയുന്ന ഇവർ തിരികെ എയർപോർട്ടിൽ എത്തുമ്പോൾ മാത്രമണ് കാലാവധി കഴിഞ്ഞും ഇവിടെ തുടർന്നിരുന്നു എന്ന കാര്യം തിരിച്ചറിയുന്നത്. ഇതൊഴിവാക്കുവാൻ നിങ്ങളുടെ ട്രാവൽ ഏജന്‍സികളുമായി ഇടയ്ക്കിടെ ബന്ധപ്പെടാം.

രാജ്യത്ത് വിസകാലാവധി കഴിഞ്ഞും കൂടുതൽ ദിവസം താമസിച്ച ഒരാൾ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ദുബായുടെ ഐസിപി (ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് പ്രോഗ്രാം)വെബ്‌സൈറ്റ് വഴി പിഴ തുക അടയ്ക്കേണ്ടതായി വരും.

dubai travel

അതേ സമയം യുഎഇയിൽ സന്ദര്‍ശക വിസയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് 30 ദിവസംകൂടിയ രാജ്യത്തിനകത്തു തുടരുവാൻ സാധിക്കും. ഇതിനായി വിസ ലഭ്യമാക്കിയ ട്രാവൽ ഏജന്റുമായി ബന്ധപ്പെട്ടാൽ മതിയാവും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) എന്നവരുടേതാണ് പുതിയ തീരുമാനം. ദീർഘകാല സന്ദർശന വിസയിൽ വരുന്നവർക്കും ഹ്രസ്വകാല സന്ദർശന വിസയില് വരുന്നവർക്കും ഇത് ഒരുപോലെ ബാധകമാണ്. എന്നാൽ ഒരു വര്‍ഷം സന്ദർശക വിസ പരമാവധി 120 ദിവസത്തേയ്ക്ക് നീട്ടുവാനാണ് കഴിയുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: gulf visa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+