Search
  • Follow NativePlanet
Share
» »ബാംഗ്ലൂരുകാരെ.. ഈസ്റ്റർ വാരാന്ത്യം ആഘോഷിക്കാം; വെള്ളവും തണുപ്പുമുള്ള ഇടങ്ങൾ തേടി യാത്ര പോകാം

ബാംഗ്ലൂരുകാരെ.. ഈസ്റ്റർ വാരാന്ത്യം ആഘോഷിക്കാം; വെള്ളവും തണുപ്പുമുള്ള ഇടങ്ങൾ തേടി യാത്ര പോകാം

വീണ്ടും യാത്രകളുടെ സമയം വന്നിരിക്കുകയാണ്.. ഹോളിയുടെ അവധിയും ആഘോഷങ്ങലും കഴിഞ്ഞയുടനെ തന്നെയായതു കൊണ്ട് പലരുടെയും ലിസ്റ്റിൽ ഈസ്റ്റർ ലോങ് വീക്കെന്‍ഡ് യാത്രകൾ ഇടംനേടിയിട്ടില്ല. ഇനിയും വൈകിയിട്ടില്ലാത്തതിനാൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വാരാന്ത്യ യാത്രകൾ പലാൻ ചെയ്താലോ..

ബാംഗ്ലൂരിലെ നിലവിലെ ചൂടും ജലക്ഷാമവും ഒക്കെ പരിഗണിച്ച് കോണ്‍ക്രീറ്റ് വനങ്ങളിലാത്ത, കുറച്ച് തണുപ്പും പച്ചപ്പും ഉള്ള ഇടങ്ങളായിരിക്കും ഈ യാത്രകൾക്ക് പറ്റിയത്. ദീർഘയാത്ര ഇല്ലാതെ തന്നെ എത്തിച്ചേരാൻ പറ്റുന്ന നിരവധി ഇടങ്ങൾ ഇവിടെയുള്ളപ്പോൾ അത് തിരക്കി സമയം കളയേണ്ട ആവശ്യവുമില്ല. ഇതാ ഈസ്റ്റര്‍ നീണ്ട വാരാന്ത്യത്തിൽ ബാംഗ്ലൂരിൽ നിന്ന് പോകാൻ പറ്റിയ യാത്രകൾ.

Easter Long Weekend

യേലാഗിരി

ബാംഗ്ലൂരിൽ നിന്നും 154 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന യേലാഗിരി എന്നും തണുപ്പു നിറഞ്ഞു നിൽക്കുന്ന, ഏതു വേനലിലും കുളിരു തേടി എത്താൻ സാധിക്കുന്ന ലക്ഷ്യസ്ഥാനമാണ്. തിരുപ്പത്തൂർ ജില്ലയുടെ ഭാഗമായ ഇവിടം പക്ഷേ, തമിഴ്നാട്ടിലെ മറ്റു ഹിൽ സ്റ്റേഷനുകൾ പോലെ പേരുകേട്ടതല്ല. എന്നിരുന്നാലും കേട്ടറിഞ്ഞ് എത്തുന്നവർക്ക് സമാധാന പൂർണ്ണമായ ഒരന്തരീക്ഷം ഇവിടം നല്കുന്നു.

പ്രത്യേകിച്ച് ബാംഗ്ലൂരിലെ ചൂടിലും വെള്ള പ്രശ്നങ്ങളിലും നിന്ന് ഒരു മാറ്റം ആഗ്രഹിച്ചുള്ള യാത്രയാണെങ്കിൽ നിർബന്ധമായും ഈ വീക്കെന്‍ഡിൽ ഇവിടേക്ക് വരാം, മനസ്സിനെയും ശരീരത്തെയും കൂൾ ആക്കാൻ പറ്റിയ ബെസ്റ്റ് പ്ലേസ് കൂടിയാണിത്. വേണമെങ്കിൽ ഒരു പകൽ ചെലവഴിച്ച് മടങ്ങുന്ന വിധത്തില്‍ പ്ലാൻ ചെയ്യാം.

യേർക്കാട്

ബാംഗ്ലൂരിൽ നിന്നും ഒന്നോ രണ്ടോ ദിവസം ചെലവഴിക്കാനുള്ള യാത്രകളാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ യേർക്കാട് മികച്ച സ്ഥലമാണ്. പലപ്പോഴും സഞ്ചാരികൾക്ക് ഊട്ടി വേണോ യേർക്കാട് വേണോ എന്നൊരു സംശയം ഉണ്ടായേക്കാം. എന്നാൽ ദൂരം വെച്ചു നോക്കിയാലും പ്രസന്നമായ കാലാവസ്ഥയാണെങ്കിലും മികച്ചത് യേർക്കാട് തന്നെയാണ്. എന്നാൽ ഒരുപാട് ദിവസങ്ങൾ ചെലവഴിക്കാനുള്ളത് ഈ പ്രദേശത്തിനില്ല എന്നതാണ് യാഥാർത്ഥ്യം.

ബാംഗ്ലൂരിൽ നിന്ന് യേർക്കാഡിന് 230 കിലോമീറ്ററാണ് ദൂരം. എന്നാൽ ബാഗ്ലൂരിൽ നിന്ന് ഇവിടേക്ക് നേരിട്ട് ബസ് സര്‍വീസുകളില്ല. സേലം വരെ വന്ന് ഇവിടുന്ന് വീണ്ടും അര മണിക്കൂർ യാത്ര കൂടിയുണ്ട് യേർക്കാടിന്. സേല-യേർക്കാട് റൂട്ടിൽ നിരവധി ബസുകൾ സര്‍വീസ് നടത്തുന്നതിനാൽ ഈ യാത്ര ബുദ്ധിമുട്ടായിരിക്കില്ല.

കുദ്രേമുഖ്

ദൂരം കുറച്ച് കൂടുതലായിരിക്കുമെങ്കിലും ബാംഗ്ലൂരിൽ നിന്ന് ഒരു നീണ്ട വാരാന്ത്യത്തിൽ ഇറങ്ങിപ്പുറപ്പെടാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് കുദ്രേമുഖ്. ബാംഗ്ലൂരിൽ നിന്ന് കുദ്രേമുഖിലേക്ക് 310 കിലോമീറ്ററാണ് ദൂരം. ഏഴു മണിക്കൂറിനടുത്ത് ഒരു സൈഡിലേക്ക് യാത്രയും ഉണ്ട്. അതുകൊണ്ടു തന്നെ ആവശ്യത്തിന് സമയമുണ്ടെങ്കിലേ യാത്ര പ്ലാൻ ചെയ്യാവൂ.

കർണ്ണാടകയിലെ ഏറ്റവും മനോഹരമായ ട്രെക്കിങ്ങുകളിലൊന്നാ ഇത് ചെയ്യാൻ ശാരീരിക ക്ഷമതയും വേണം. ആകെ 18 കിലോമീറ്റർ ദൂരമാണ് കയറിയിറങ്ങുവാൻ വേണ്ടത്. രാവിലെ 7.00 മണി മുതൽ വൈകിട്ട് 6.00 മണി വരെയുള്ള സമയത്തിൽ തിരികെയിറങ്ങുകയും വേണം.

ഹൊഗനക്കൽ വെള്ളച്ചാട്ടം

ഈസ്റ്റർ അവധിക്ക് എല്ലാവരെയും കൂട്ടി ഒരു ചെറിയ ഡ്രൈവ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഹൊഗനക്കൽ വെള്ളച്ചാട്ടംകാണാൻ പോകാം. ബാംഗ്ലൂരിൽ നിന്ന് വെറും 125 കിലോമീറ്ററേ ഉള്ളൂ എന്നതിനാൽ ഒറ്റ ദിവസത്തിൽ പോയി വരികയും ചെയ്യാം. വെള്ളച്ചാട്ടം., കുട്ടവഞ്ചിയിലെ യാത്ര, മീൻ വിഭവങ്ങൾ എന്നിങ്ങനെ ഇവിടെ പരീക്ഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.

ചിക്കമഗളുരു

ബാംഗ്ലൂരിൽ നിന്നും 241 കിലോമീറ്റര്‌ അകലെയുള്ള ചിക്കമഗളുരു സുഖകരമായ കാലാവസ്ഥ തേടുന്നവർക്ക് പറ്റിയ സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 2400 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടം, പച്ചപ്പ്,ജൈവവൈവിധ്യം, തണുപ്പ് എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെ ആസ്വദിക്കാനുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+