Search
  • Follow NativePlanet
Share
» »നീണ്ട അവധി; ഈസ്റ്ററിന് ചുറ്റിയടിക്കാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ ഇതാ

നീണ്ട അവധി; ഈസ്റ്ററിന് ചുറ്റിയടിക്കാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ ഇതാ

നീണ്ട വാരാന്ത്യങ്ങളുടെ സമയമാണ് ഏപ്രിൽ. അതിൽത്തന്നെ ഏറ്റവും കൂടുതൽ അവധി ദിവസങ്ങൾ വരുന്നത് ഈസ്റ്റർ വാരാന്ത്യത്തിലാണ്. ചെറിയ യാത്രകളും വലിയ യാത്രകളും ഒരുപോലെ പ്ലാൻ ചെയ്തു പോകവാൻ പറ്റിയ ഈ നീണ്ട വാരാന്ത്യം കുറച്ചു മികച്ച യാത്രകൾക്കായി പ്രയോജനപ്പെടുത്തിയാലോ. ഇതാ ഏപ്രിൽ മാസം ഏറ്റവും ഫലപ്രദമായി ചിലവഴിക്കുവാൻ പറ്റിയ ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം

ഈസ്റ്ററിലെ നീണ്ട വാരാന്ത്യം
ഏപ്രിൽ ആറ് പെസഹാ വ്യാഴം മുതൽ 9-ാം തിയതി ഢഞ ഞായറാഴ്ച ഈസ്റ്റർ വരെയാണ് നീണ്ട 4 അവധി ദിവസങ്ങൾ ലഭിക്കുന്നത്. ഇതിൽ അഞ്ചാം തിയതി ബുധനാഴ്ച ഒരു ദിവസം അവധിയെടുക്കുവാൻ സാധിച്ചാൽ ആകെ അഞ്ച് ദിവസമാകും. ഇത്രയും ദിവസങ്ങൾ ധാരാളം മതി ഒരു യാത്രയ്ക്ക്.

Easter Long weekend Travel

മൂന്നാർ

കേരളത്തിൽ ഏപ്രിൽ മാസയാത്രകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇടമാണ് മൂന്നാർ. കേരളത്തിനകത്തും പുറത്തും നിന്ന് ഇഷ്ടംപോലെ സഞ്ചാരികൾ ഇവിടെ എത്തുന്നു. നാട്ടിൽ മുഴുവൻ ചൂടാണെങ്കിലും മൂന്നാറിൽ ഈ സമയത്തും പൊതുവെ പ്രസന്നമായ കാലാവസ്ഥയായതിനാലാണ് സഞ്ചാരികൾ കൂട്ടമായി ഇവിടേക്ക് വരുന്നത്. ഇരവികുളം ദേശീയോദ്യാനം, കൊളക്കുമല ടീ എസ്റ്റേറ്റ്, ടോപ് സ്റ്റേഷൻ, എക്കോ പോയിന്‍റ്, മാട്ടുപെട്ടി, ആനയിറങ്കൽ ഡാം തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ സന്ദർശിക്കാം.

Easter Long weekend Travel

കാശ്മീർ

ഏപ്രിൽ യാത്രകളിൽ ഉൾപ്പെടുത്തുവാൻ പറ്റിയ സ്ഥലമാണ് കാശ്മീർ. മഞ്ഞുകാലം മെല്ലെ കഴിഞ്ഞ് മലമുകളിലെ മഞ്ഞുമലകൾ ഉരുകി പച്ചപ്പ് തെളിയുവാൻ തുടങ്ങുന്ന സമയമാണിത്. വസന്തത്തിന്റെ വരവ് ആഘോഷിക്കുന്ന നിരവധി പരിപാടികൾ താഴ്വരയിലെങ്ങും നടക്കുന്നു. അതിലേറ്റവും പ്രധാനം ട്യൂലിപ് ഫെസ്റ്റിവൽ ആണ്. 30 ഹെക്ടറിലധികം സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡൻ ഈ സമയത്ത് പൂക്കളാൽ നിറഞ്ഞു നിൽക്കും. മാർച്ച് 24 മുതൽ ഗാർഡൻ സന്ദർശകർക്കായി തുറന്നു കൊടുത്തു. അപ്രിൽ 4 മുതൽ 20 വരെയാണ് ഈ വർഷത്തെ ട്യൂലിപ് ഫെസ്റ്റിവൽ നടക്കുന്ന സമയം..

Easter Long weekend Travel

ലഡാക്ക്

ഭൂമിയിലെ സ്വർഗ്ഗമെന്ന് സ‍ഞ്ചാരികൾ വിശേഷിപ്പിക്കുന്ന ലഡാക്കും ഏപ്രിൽ മാസ യാത്രകൾക്ക് പറ്റിയ സ്ഥലമാണ്. മാന്ത്രികത നിറഞ്ഞ, അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ കാണുവാൻ കഴിയുക. ഏപ്രിൽ യാത്രകളിൽ ലഡാക്ക് ഒരുക്കുന്നത് പൂത്തുലഞ്ഞു നിൽക്കുന്ന ആപ്രിക്കോട്ട് മരങ്ങളുടെ കാഴ്ചയാണ്. പിങ്കും വെള്ളയും നിറത്തിൽ ആണ് ആപ്രിക്കോട്ട് മരങ്ങൾ പൂത്തുനിൽക്കുന്നത്. ഏപ്കിലെ മികച്ച കാലാവസ്ഥയും ഈ കാഴ്ചയും കൂടിയാകുമ്പോൾ ലഡാക്ക് കാഴ്ചകളുടെ ഭംഗി ഇരട്ടിക്കും.
ലഡാക്ക് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ ഈ വർഷം ഏപ്രിൽ 4 മുതൽ 17 വരെയാണ് ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവൽ നടക്കുന്നത്.

Easter Long weekend Travel

ഋഷികേശ്

ഇന്ത്യയുടെ സാഹസിക തലസ്ഥാനമായ ഋഷികേശും ഏപ്രിൽ മാസ യാത്രകൾക്ക് പറ്റിയ സ്ഥലമാണ്. ചാർധാം യാത്രകൾ നടക്കുന്ന സമയമായതിനാൽ ഇവിടെ അല്പം തിരക്ക് പ്രതീക്ഷിക്കാമെങ്കിയും യാത്രകളെ അതൊരു വിധത്തിലും ബാധിക്കില്ല. ആത്മീയതയും പ്രകൃതിഭംഗിയും നിറഞ്ഞുനിൽക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. നാലോ അഞ്ചോ ദിവസം നിങ്ങളുടെ പക്കലുള്ളതിനാൽ ഈ പ്രദേശം അടിമുടി എക്സ്പ്ലോർ ചെയ്യുവാൻ കഴിയുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യാം.
ബീറ്റിൽസ് ആശ്രമം, ലക്ഷമൺ ജൂല, രാം ജൂല, ത്രിവേമി ഘാട്ട്, നീലകാന്ത് മഹാദേവ ക്ഷേത്രം,ഗീത ഭവൻ, ഋഷികുണ്ഡ്, സ്വർഗ് ആശ്രമം, ഹർ കി പൗരി തുടങ്ങിയ ഇടങ്ങളും ഒപ്പം റിവർ റാഫ്ടിങ്, ക്യാംപിങ് തുടങ്ങിയ കാര്യങ്ങളും കൂടി പരീക്ഷിക്കുവാൻ വിട്ടുപോകരുത്.

Easter Long weekend Travel

ലക്ഷദ്വീപ്

അ‍ഞ്ച് ദിവസങ്ങൾ ലക്ഷദ്വീപ് യാത്രയ്ക്ക് വളരെ കുറവാണങ്കിലും കുറച്ചുകൂടി അവധി കിട്ടിയാൽ ഇവിടേക്ക് പോകാം. 35 ദ്വീപുകൾ ഇവിടെയുണ്ടെങ്കിലും ജനവാസം വെറും 11 ദ്വീപുകളിൽ മാത്രമേയുള്ളൂ. ഇവിടുത്തെ പ്രകൃതിഭംഗിയും ജീവിതരീതിയും ഒക്കെയാണ് സഞ്ചാരികളെ ഇവിടേക്ക് യാത്ര ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്. അഗത്തി. മിനിക്കോയ്, പിത്തി പക്ഷി സങ്കേതം,തിണ്ണകര ദ്വീപുകൾ, കവരത്തി ലഗൂണ്‍, തുടങ്ങിയവയാണ് ഇവിടെ നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലങ്ങൾ. പാക്കേജ് പെർമിറ്റ്‌ അല്ലെങ്കിൽ
ദ്വീപ് നിവാസി വഴിയുള്ള പെർമിറ്റ്‌ എടുത്തു മാത്രമേ ഇവിടേക്ക് വരുവാൻ സാധിക്കുകയുള്ളൂ. ഇത് കൂടാതെ ലക്ഷദ്വീപ് ടൂറിസം വകുപ്പ് നടത്തുന്ന പാക്കേജുകളും ലഭ്യമാണ്. മഴക്കാലം ഒഴികെയുള്ള ഏത് സമയത്തും യാത്ര നടത്തുവാൻ പറ്റിയ സ്ഥലമാണ് ലക്ഷദ്വീപ്.

Easter Long weekend Travel

PC:Swati Kedia

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+