നമുക്കുവേണ്ട സാധനങ്ങള്‍ നമുക്കുതന്നെ എടുക്കാം
യാത്രയില്‍ തീര്‍ച്ചയായും വേണ്ടി വരുന്ന ചില സാധനങ്ങള്‍ നമുക്ക് ആദ്യം മുതല്‍ തന്നെ കരുതാം ഉദാഹരണത്തിന് യാത്രയില്‍ ബാഗേജ് ഭാരം കുറയ്ക്കുവാന്‍ പലരും കുപ്പി വെള്ളം വഴിയില്‍ നിന്നും മേടിച്ച് ഉപയോഗ ശേഷം കുപ്പി കളയുന്നത് ഒരു പതിവു തന്നെയാണ്. എന്നാല്‍ ഇതിനു പകരം യാത്രയില്‍ രു കുപ്പി കരുതുന്നതും ആവശ്യമുള്ളപ്പോഴെല്ലാം അതില്‍ വെള്ളം നിറച്ച് ഉപയോഗിക്കുന്നതും യാത്രയുടെ ചിലവു കുറയ്കുകമെന്ന് മാത്രമല്ല, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും കാരണമാകും.
പൊതുഗതാഗതം മതി
പരിസ്ഥിതിയില്‍ യാത്രകളുണ്ടാക്കുന്ന ആഘാതം കുറയ്ക്കുവാനായി ചെയ്യുവാന്‍ പറ്റുന്ന മറ്റൊരു കാര്യം കഴിവതും പൊതുഗതാഗതത്തെ ആശ്രയിക്കുക എന്നതാണ്. നടപ്പ് ശീലമാക്കുകയും സൈക്ലിങ് നടത്തുകയും ചെയ്യാം. യാത്രകളിലെ പണച്ചിലവ് കുറയ്ക്കുവാന്‍ ഇത് സഹായിക്കും. മാത്രമല്ല, ഇന്ധനങ്ങളുടെ ഉപയോഗവും അതുവഴിയുള്ള മലിനീകരണവും കുറയ്ക്കാം. കാല്‍നട യാത്ര വഴിയും പൊതുഗതാഗതം വഴിയും യാത്ര ചെയ്യുന്ന പ്രദേശത്തെ കൂടുതല്‍ മനസ്സിലാക്കുവാനും ആളുകളെ അറിയുവാനും ഉപകരിക്കും. ബസിലോ ട്രെയിനിലോ യാത്ര ചെയ്യുന്നത് ഡ്രൈവിംഗിനെക്കാളും വിമാന.യാത്രകളേക്കാളും കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാണ്. ബസുകളും ട്രെയിനുകളും ഗണ്യമായ അളവിൽ ഇന്ധനം ഉപയോഗിക്കുന്നത് മാത്രമല്ല, അന്തരീക്ഷത്തിലേക്ക് വളരെ കുറഞ്ഞ അളവിൽ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു
കാടിനെയും കാട്ടുജീവികളെയും ശല്യപ്പെടുത്താതിരിക്കാം
മിക്കപ്പോഴും കാടുകയറിയുള്ള യാത്രകളില്‍ വഴിയിലെ വാനരന്‍മാര്‍ക്ക് ഭക്ഷണം നല്കുന്നതും അപകട സാധ്യതകള്‍ കണക്കിലെടുക്കാതെ വാഹനം നിര്ത്തുവാന്‍ അനുമതിയില്ലാത്ത ഇടങ്ങളില്‍ വണ്ടി നിര്‍ത്തുന്നതമെല്ലാം ഇന്ന് പതിവായി കാണുവാന്‍ സാധിക്കും. ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുകയും പ്രദേശത്തെ അധികൃതര്‍ നല്കുന്ന മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കുകയും വേണം. ട്രക്കിങ്ങിനും മറ്റും പോകുമ്പോള്‍ അനുവാദമുള്ള വഴിയില്‍ കൂടി മാത്രം പോവുക. ചെടികള്‍ പറിക്കുവാതിരിക്കുവാനും ഉച്ചത്തില്‍ സംസാരിക്കാതിരിക്കുവാനും ശ്രദ്ധിക്കുക. വന്യമൃഗങ്ങളില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കുക.
മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാം
യാത്രകളില്‍ പ്രകൃതിയോടും സമൂഹത്തോടും ചെയ്യുവാന് കഴിയുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുവാന്‍ ശ്രദ്ധിക്കാം എന്നതാണ്. പ്ലാസ്റ്റിക്കും കുപ്പികളും മറ്റും അതിനു വേണ്ടി തയ്യാറാക്കിയ സ്ഥലത്തു മാത്രം ഇടുക. കഴിയുമെങ്കില്‍ കണ്‍മുന്നിലെ മാലിന്യങ്ങള്‍ ഇത്തരത്തില്‍ നീക്കം ചെയ്യുകയും ചെയ്യാം.
പ്രാദേശിക മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കാം
നമ്മുടെ ഒപ്പമുള്ളവരെ കൈപിടിച്ച് ഉയര്‍ത്തുന്നതും ഹരിത യാത്രകളുടെ മറ്റൊരു വശമാണ്. യാത്രകളില്‍ പ്രാദേശിക മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കുകയും അവടുള്ളവരെ പരമാവധി സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുക എന്നത് നമുക്ക് വലിയ ബുദ്ധിമുട്ടുകളില്ലാതെ ചെയ്യുവാന്‍ പറ്റും. മിക്ക വിപണികളും പ്രാദേശിക വിഭവങ്ങളും പ്രാദേശിക സാധനങ്ങളും വാഗ്ദാനം ചെയ്യുന്നു, അവ ഉപഭോക്താക്കളിലേക്ക് കൊണ്ടുപോകേണ്ടതില്ല, പകരം അവിടെ തന്നെ നിര്‍മ്മിച്ച് വിപണനം ചെയ്യുകയാണ് ചെയ്യുന്നത്. അതിനാൽ ഇത് നിങ്ങളുടെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, മാർക്കറ്റുകളിൽ ഷോപ്പിംഗ് നടത്തുന്നതിലൂടെ നിങ്ങൾ കർഷകരും കരകൗശല തൊഴിലാളികളും ഉൾപ്പെടെയുള്ള പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നു.
സാധിക്കുംപോലെ പിന്തുണ നല്കാം
നമ്മുടെ ദേശീയ പാർക്കുകളും മറ്റ് ഔട്ട്ഡോർ സ്പെയ്സുകളും സന്ദർശിക്കുകയും വിലമതിക്കുകയും സംഭാവന ചെയ്യുകയും ചെയ്യുക എന്നതാണ് മറ്റൊന്ന്. അടുത്ത സാഹസിക യാത്രയിൽ ക്യാമ്പിംഗ് പരിഗണിക്കുക, താമസത്തിനായി ചെലവഴിക്കാമായിരുന്ന പണം സംഭാവന ചെയ്യുക. ഒരു ദേശീയ ഉദ്യാനത്തിലേക്കുള്ള നിങ്ങളുടെ അടുത്ത യാത്രയിൽ നിങ്ങൾക്ക് സന്നദ്ധസേവനം നടത്താനും കഴിയും.