Search
  • Follow NativePlanet
Share
» » ഈദുൽ ഫിത്തർ യാത്രകൾ; വൈകിയിട്ടില്ല പ്ലാൻ ചെയ്യുവാൻ, ചെറിയ പെരുന്നാള്‍ യാത്ര ചെയ്ത് ആഘോഷിക്കാം

ഈദുൽ ഫിത്തർ യാത്രകൾ; വൈകിയിട്ടില്ല പ്ലാൻ ചെയ്യുവാൻ, ചെറിയ പെരുന്നാള്‍ യാത്ര ചെയ്ത് ആഘോഷിക്കാം

ചെറിയ പെരുന്നാൾ അഥവാ ഈദുൽ ഫിത്തർ.. പ്രാർത്ഥനയുടെയും പുണ്യത്തിന്‍റെയും ആഘോഷങ്ങൾക്ക് ഇനി ചുരുങ്ങിയ ദിവസങ്ങളേയുള്ളൂ.
എല്ലാ ആഘോഷങ്ങൾക്കും ശേഷം ഒരു യാത്ര വേണം എന്നാണല്ലോ.. എന്നിരുന്നാലും ഇതുവരെ ഒരു യാത്ര പ്ലാൻ ചെയ്തില്ലെങ്കിൽ സാരമില്ല, ഇനിയും വൈകിയിട്ടില്ല. ഇതാ ഈ ചെറിയ പെരുന്നാൾ ദിനത്തിൽ അവസാന നിമിഷത്തേയ്ക്ക് ഒരു യാത്ര പ്ലാൻ ചെയ്യാം.

എല്ലാവരും കുടുംബവുമായി യാത്ര പോകുന്ന സമയങ്ങളിലൊന്നാണ്. അതിനാല്‍ തിരക്ക് പ്രതീക്ഷിച്ചു വേണം ഇറങ്ങിപ്പുറപ്പെടാൻ. മുൻകൂട്ടി പ്ലാന് ചെയ്യേണ്ടതാണെങ്കിലും ചില അവസരങ്ങളിൽ സാധിക്കില്ല. ടിക്കറ്റ് ബുക്കിങ് മുതൽ പോകുന്ന ഇടത്തെ തിരക്ക് വരെ ഈ സമയത്തുണ്ടാകും, എന്നിരുന്നാലും കഴിവതും എളുപ്പത്തിൽ ഈ ഈദിന് യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

Eid-ul-Fitr 2024

വൈകിയില്ല. ഇപ്പോൾ ബുക്ക് ചെയ്യാം

കഴിവതും നേരത്തെ ബുക്ക് ചെയ്യുക എന്നതാണല്ലോ. വൈകിയെന്നു തോന്നുമെങ്കിലും ശരിക്കും ഇനിയും താമസിച്ചിട്ടില്ല. നിങ്ങളുടെ യാത്രയുടെ പ്ലാൻ എങ്ങനെയാണോ അതിനനുസരിച്ച് വേണം ചെയ്യാൻ. അല്ലാത്തപക്ഷം ആഗ്രഹിച്ച പോലുള്ള ഇടങ്ങളും സൗകര്യങ്ങളും കിട്ടാൻ ബുദ്ധിമുട്ടായേക്കും. കുട്ടികൾ ഉൾപ്പെടുന്നവരുമായുള്ള യാത്രയാണെങ്കില്‍ ആക്റ്റിവിറ്റികൾ കൂടി നിങ്ങളുടെ സ്ഥലത്ത് ലഭ്യമാണോ എന്നു നോക്കാം. ഇതവരെ യാത്ര ആസ്വദിക്കാൻ സഹായിക്കും.

ഈദുൽ ഫിത്തർ ഡീലുകൾ കണ്ടെത്താം

ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഹോട്ടലുകളും കോട്ടേജുകളും റിസോർട്ടുകളും ഈദുൽ ഫിത്തർ ഡീലുകൾ നല്കുന്നുണ്ട്. താമസത്തിനും ഭക്ഷണത്തിനും ആക്റ്റിവിറ്റികൾക്കുമെല്ലാം ഇത് തിരഞ്ഞെടുത്താൽ മൊത്തത്തിലുള്ള വലിയ ഒരു ചെലവിൽ കാര്യമായ ലാഭം കണ്ടെത്താം.

സുരക്ഷിതമാക്കാം വീട്

ഏതായാലും കുറഞ്ഞത് രണ്ടോ മൂന്നോ ദിവസം വീട്ടിൽ കാണാൻ സാധ്യത കുറവാണല്ലോ.. അത് മോഷ്ടാക്കൾക്ക് ഒരു സാധ്യതയായി നല്കാതിരിരിക്കുക എന്നതാണ് ഒന്നാമതെ കാര്യം, വിലപിടിപ്പിള്ള വസ്തുക്കൾ സുരക്ഷിതമായ ഇടങ്ങളിൽ സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. വീടുപൂട്ടി ഇറങ്ങുമ്പോൾ വാതിലുകളും ജനലുകളും കൃത്യമായി പൂട്ടിയിട്ടുണ്ടെന്നും ഇലക്ട്രിക് വസ്തുക്കൾ ഓഫ് ആണെന്നും ഉറപ്പാക്കുക. ഷോട്സ് സർക്യൂട്ട് പോലുള്ള അപകരങ്ങൾ ഒഴിവാക്കുവാൻ പവർ മൊത്തത്തിൽ ഓഫ് ചെയ്യാം.

ലൈറ്റായി പാക്ക് ചെയ്യാം

എപ്പോഴും യാത്രകൾക്ക് ഏറ്റവും കുറച്ച് പാക്ക് ചെയ്യുന്നതാണ് നല്ലത്. എടുത്തു നടക്കാനുള്ള ബുദ്ധിമുട്ട്, കൈകാര്യം ചെയ്യൽ, എന്നിവ മാത്രമല്ല, വിദേശ യാത്രയാണെങ്കിൽ കാബിൻ ബാഗ് മാത്രമേ ഉള്ളുവെങ്കിൽ ലഗേജിന് വേണ്ടി കാത്തു നിൽക്കാതെ വേഗം വിമാനത്താവളത്തിനു പുറത്തിറങ്ങുകയും ചെയ്യാം.

ട്രാവൽ ഇൻഷുറൻസ് എടുക്കാം

യാത്രകളില്‌ മറക്കരുതാത്ത കാര്യം ട്രാവൽ ഇൻഷുറൻസ് എടുക്കുകയാണ്. ആവശ്യമില്ലാ എന്നു തോന്നിയാല‍ പോലും വളരെ അപ്രതീക്ഷിതമായിട്ടാവും ആവശ്യം വരിക. മാത്രമല്ല, വിദേശ യാത്രകൾക്ക് ട്രാവൽ ഇൻഷുറന്‍സി നിർബന്ധവും ആണ്. നിങ്ങളുടെ യാത്ര എവിടേക്കാണെന്നും അതിന്‍റെ സ്വഭാവവും നോക്കി വേണം ട്രാവൽ ഇൻഷുറൻസ് എടുക്കുവാൻ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+