Search
  • Follow NativePlanet
Share
» »എറണാകുളം-ഗോവ ട്രെയിൻ യാത്ര; ടിക്കറ്റ് ഉറപ്പ്, കുറഞ്ഞ സ്റ്റോപ്പുകൾ, 240 രൂപയ്ക്ക് മഡ്ഗാവിലെത്താം

എറണാകുളം-ഗോവ ട്രെയിൻ യാത്ര; ടിക്കറ്റ് ഉറപ്പ്, കുറഞ്ഞ സ്റ്റോപ്പുകൾ, 240 രൂപയ്ക്ക് മഡ്ഗാവിലെത്താം

അവധി കിട്ടിയാൽ ആഘോഷിക്കാൻ പോകാൻ ഒരിടം ചോദിച്ചാൽ പ്രായഭേദമന്യേ ആളുകൾ തിരഞ്ഞെടുക്കുന്ന ഒരിടം ആണ് ഗോവ. ഇന്ത്യയിലേറ്റവുമധികം സഞ്ചാരികലെത്തുന്ന സംസ്ഥാനങ്ങളിലൊന്നായ ഗോവയെന്നു കേൾക്കുമ്പോൾ പബ്ബും ബീച്ചും പാർട്ടികളും ആഘോഷങ്ങളും ഒക്കെയാണ് മനസ്സിലെത്തുക. എന്നാൽ ദേശീയോദ്യാനും ഗ്രാമങ്ങളും പഴയകാല നിർമ്മിതികളും ക്ഷേത്രങ്ങളും പള്ളികളും ഒക്കെയായി മറ്റേതു നാടിനെയുംകാൾ മനോഹരമാണിവിടം.

കേരളത്തിൽ നിന്നും ഗോവയിലേക്ക് പോകുവാൻ ഏറ്റവും സുഖം ട്രെയിന്‍ യാത്രയാണ്. എളുപ്പത്തിൽ സുഖയാത്രയിൽ ക്ഷീണമറിയാതെ ഗോവയിൽ വണ്ടിയിറങ്ങാം. എറണാകുളത്ത് നിന്നും ഗോവയിലേക്ക് പോകാൻ ട്രെയിൻ നോക്കിയാൽ കുറേയെണ്ണം കാണാം. ഇതിലേതിലാണ് പോകേണ്ടത്. എന്തൊക്കെയാണ് വ്യത്യസം എന്ന സംശയം സ്വാഭാവീകമാണ്. ഇതാ എറണാകുളം- ഗോവാ യാത്രയ്ക്ക് പറ്റിയ ട്രെയിൻ പരിചയപ്പെടാം.

എറണാകുളം - ഗോവാ ട്രെയിൻ

എറണാകുളം- ഗോവ റൂട്ടിൽ നിരവധി ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും പോകാൻ പറ്റിയ ട്രെയിൻ എറണാകുളം- മഡ്ഗാവ് സൂപ്പർ ഫാസ്റ്റ് ട്രെയിൻ ആണ്. എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കുന്നതിനാൽ പുറപ്പെടുന്നതിന് കുറച്ച് നേരത്തെ എത്തിയാൽ ജനറൽ സീറ്റ് ഉറപ്പിക്കാം. ഇനി എസിയോ സ്ലീപ്പറോ വേണമെങ്കിലും സീറ്റ് കിട്ടാൻ എളുപ്പമാണ്. സ്ലീപ്പറും തേഡ് എസിയും അടക്കമുള്ള സീറ്റുകൾ ബുദ്ധിമുട്ടൊന്നുമില്ലാതെ കിട്ടും.

എറണാകുളം- മഡ്ഗാവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (10216)

എറണാകുളത്ത് നിന്ന് എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.25 ന് പുറപ്പെടുന്ന എറണാകുളം- മഡ്ഗാവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 13 മണിക്കൂർ 50 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് പുലർച്ചെ 3.15 ന് മഡ്ഗാവിൽ എത്തിച്ചേരും. സ്ലീപ്പർ, ജനറൽ, എസി ചെയർ കാർ, എസി ത്രീ എക്കോണമി, എസി 3 ടയർ, എസി ടൂ ടയർ, എസി ഫസ്റ്റ് ക്ലാസ് എന്നില ലഭ്യമാണ്.

എറണാകുളത്ത് നിന്ന് മഡ്ഗാവിന് ജനറൽ ക്ലാസില്‍ 240 രൂപയാണ് നിരക്ക്. സ്ലീപ്പറിന് 465 രൂപ, എസി ചെയർ കാറിന് 990 രൂപ, എസി ത്രീ എക്കോണമിക്ക് 1130 രൂപ, എസി 3 ടയറിന് 1215 രൂപ, എസി ടൂ ടയറിന് 1720 രൂപ, എസി ഫസ്റ്റ് ക്ലാസിന് 2895 രൂപ എന്നിങ്ങനെയാണ് നിരക്ക്
എറണാകുളം വിട്ടാൽ 12-ാമത്തെ സ്റ്റോപ്പാണ് മഡ്ഗാവ്.

എറണാകുളം ജംങ്ഷൻ - 13:25
ആലുവ - 13:45
തൃശൂർ - 14:34
ഷൊർണൂർ ജംങ്ഷൻ - 15:20
തിരൂർ - 16:04
കോഴിക്കോട് - 16:47
കണ്ണൂർ - 18:07
കാസർഗോഡ് - 19:14
മംഗളൂരു ജംങ്ഷൻ - 20:15
ഉഡുപ്പി - 22:38
ഭട്കൾ - 23:56
കാർവാർ - 01:56
മഡ്ഗാവ് - 03:15 എന്നിങ്ങനെയാണ് സ്റ്റോപ്പുകളും സമയവും,

മഡ്ഗാവ്- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (10215)

മഡ്ഗാവിൽ നിന്ന് എല്ലാ ഞായറാഴ്ചയും മഡ്ഗാവ്- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (10215) രാത്രി 9.00 മണിക്ക് പുറപ്പെട്ട് 14 മണിക്കൂർ യാത്രയ്ക്കൊടുവിൽ തിങ്കാഴ്ച രാവിലെ 11.00 മണിക്ക് എറണാകുളത്ത് എത്തും.

മഡ്ഗാവ് - 21.00
കാർവാർ - 21:58
ഭട്കൾ - 23:56
ഉഡുപ്പി - 01:02
മംഗലാപുരം ജംക്ഷൻ - 03:00
കാസർഗോഡ് - 03:44
കണ്ണൂർ - 04:52
കോഴിക്കോട് - 06:07
തിരൂർ - 06:49
ഷൊർണൂർ ജംക്ഷൻ - 07:45
തൃശൂർ - 08:25
ആലുവ - 09:20
എറണാകുളം ജംക്ഷൻ - 11:00

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ernakulam goa train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+