Search
  • Follow NativePlanet
Share
» »എരുമേലി പേട്ടതുള്ളൽ ഇന്ന്, മഹിഷി നിഗ്രഹത്തിന്‍റെ ഓർമ്മയിൽ ആഘോഷം,കൃഷ്ണപ്പരുന്ത്‌ വട്ടമിട്ട് പറക്കുന്നതോടെ ആരംഭം

എരുമേലി പേട്ടതുള്ളൽ ഇന്ന്, മഹിഷി നിഗ്രഹത്തിന്‍റെ ഓർമ്മയിൽ ആഘോഷം,കൃഷ്ണപ്പരുന്ത്‌ വട്ടമിട്ട് പറക്കുന്നതോടെ ആരംഭം

ശബരിമല തീർത്ഥാടന കാലത്തെ ഏറ്റവും പ്രസിദ്ധമായ ചടങ്ങുകളിലൊന്നാണ് എരുമേലി പേട്ടതുള്ളൽ. ഐതിഹ്യങ്ങളും വിശ്വാസങ്ങളും ആവോളം നിറഞ്ഞു നിൽക്കുന്ന പേട്ടതുള്ളൽ വിശ്വാസികൾക്ക് ഒരു ചടങ്ങ് എന്നതിനേക്കാള്‍ കൂടിച്ചേരലിന്‍റെ സന്തോഷവും ആഹ്ലാദവുമാണ്. ശബരിമല തീർത്ഥാടന കാലത്തെ അനുഷ്ഠാന നൃത്തം ആണ് താളമേളവാദ്യ അകമ്പടിയോടുകൂടി നടക്കുന്ന എരുമേലി പേട്ടതുള്ളൽ. ജനുവരി 12 വെള്ളിയാഴ്ചയാണ് ഈ വര്‍ഷത്തെ എരുമേലി പേട്ടതുള്ളൽ നടക്കുന്നത്.

വിശ്വാസമനുസരിച്ച് അയ്യപ്പൻ മഹിഷിയെ നിഗ്രഹിച്ചതുമായി ബന്ധപ്പെട്ടതാണ് ഈ ആഘോഷം. മഹിഷി നിഗ്രഹത്തിനു ശേഷം ആഹ്ലാദിച്ചും സന്തോഷിച്ചും ആളുകൾ നൃത്തമാടിയതിന്റെ ഓർമ്മയാണ് പേട്ടതുള്ളൽ എന്നാണ് വിശ്വാസം. ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ചാണ് പേട്ടതുള്ളൽ നടക്കുന്നത്. ഇതാ എരുമേലി പേട്ടതുള്ളലിന്‍റെ വിശ്വാസങ്ങൾക്കൊപ്പം ഈ വർഷത്തെ ചടങ്ങുകളെക്കുറിച്ചും വായിക്കാം.

Erumeli Petta Thullal 2024

എരുമേലി പേട്ടതുള്ളൽ

ശാസ്താവ് മഹീഷി നി​ഗ്രഹം നടത്തിയതിന്റെ സ്മരണയുടെ പുതുക്കലാണ് ഓരോ വർഷത്തെയും എരുമേലി പേട്ടതുള്ളൽ. കന്നിസ്വാമിമാരാണ് പേട്ടതുള്ളലിനായി എത്തുന്നത്. പല ഇലകളും ചായങ്ങളും ശരീരരത്തിൽ പൂശി ഒപ്പം ശരക്കോലും കച്ചയും കെട്ടി കന്നിസ്വാമിമാർ മഹിഷിയുടെ ജീനനനറ്റ ശരീരത്തിന്‍റെ പ്രതീകമായി തുണിയിൽ പച്ചക്കറിൽ കെട്ടി അത് കമ്പിൽ തൂക്കി ആനന്ദ നൃത്തമാടുന്നതാണ് എരുമേലി പേട്ടതുള്ളലിൽ കാണാൻ സാധിക്കുക. അമ്പലപ്പുഴ സംഘം, ആലങ്ങാട് സംഘം എന്നിങ്ങനെ രണ്ട് സംഘങ്ങളാണ് പേട്ടതുള്ളൽ നടത്തുക.

എരുമേലി പേട്ടതുള്ളൽ 2024

അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. എന്നാൽ മറ്റൊരു വിശ്വാസവും നിലനിൽക്കുന്നു. അയ്യപ്പന്റെ അവതാരത്തിനായി മോഹിനീരൂപം പൂണ്ട വിഷ്ണു ചൈതന്യം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ഭഗവാനാണെന്ന വിശ്വാസത്തിലാണ് അമ്പലപ്പുഴക്കാർ ആദ്യം പേട്ടതുള്ളുന്നത് എന്നും പറയപ്പെടുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ എരുമേലി പേട്ട കൊച്ചമ്പലത്തിന് മുകളിൽ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലിന് തുടക്കമാകും.

പേട്ടതുള്ളൽ ആരംഭിക്കുന്നതിന് മുമ്പേ പേട്ടധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പന്റെ സ്വർണത്തിടമ്പ് പൂജിക്കുന്ന ഒരു ചടങ്ങുമുണ്ട്. കൊച്ചമ്പലത്തിൽ നിന്നും പേട്ടതുള്ളി വാവര് പള്ളിയിലേക്കാണ് സംഘം എത്തുന്നത്. പള്ളി വലംവയ്ക്കുന്ന സംഘം വാവരുസ്വാമിയുടെ പ്രതിനിധിയെ ഒപ്പം കൂട്ടി ധർമശാസ്താ ക്ഷേത്രത്തിലേക്ക് പോകും. രണ്ടു മണിയോടെ ധർശാസ്താക്ഷേത്രത്തിന് വലംവെച്ച് പേട്ടതുള്ളൽ സമാപിക്കും.

ഇതിനു ശേഷമാണ് ആലങ്ങാട് സംഘത്തിന്‍റെ പേട്ടതുള്ളൽ തുടങ്ങുന്നത്. പേട്ടശാസ്താ ക്ഷേത്രത്തിൽനിന്നാണ് ഇതിനാരംഭം. ശിവസ്തുതികൾ പാടിയാണ് ആലങ്ങാട് സംഘത്തിന്‍റെ പേട്ടതുള്ളൽ. അതുകൊണ്ടുതന്നെ ചടുലമായ താളങ്ങളും ചുവടുകളും ഇവരിൽ നിന്നും പ്രതീക്ഷിക്കാം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ തുടങ്ങുന്നത്. ആദ്യം വന്ന അമ്പലപ്പുഴ സംഘത്തോടൊപ്പം വാവര് പോയി എന്ന വിശ്വാസത്തിൽ അആലങ്ങാട് സംഘം പള്ളിയിൽ കയറാതെ വണങ്ങിയാണ് പോകുക.

പേട്ടതുള്ളൽ ദിവസം എരുമേലി ധർമശാസ്താ ക്ഷേത്രത്തിൽ ശ്രീകോവിലുകൾ അടയ്ക്കുന്ന പതിവില്ല. ഇരു സംഘങ്ങളും ദർശനം പൂർത്തിയാക്കിയ ശേഷം മാത്രമേ ശ്രീകോവിൽ നട അടയ്ക്കൂ.

എരുമേലി ഗതാഗത നിയന്ത്രണം

എരുമേലി പേട്ടതുള്ളൽ നടക്കുന്ന വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് ഏഴ് വരെ ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

* പൊൻകുന്നം, കാഞ്ഞിരപ്പള്ളി വഴി റാന്നി, പത്തനംതിട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുറുവാമൂഴി പെട്രോൾപമ്പ് ജങ്ഷനിൽനിന്നും ഓരുങ്കൽക്കടവ്-കരിമ്പിൻതോട് സമാന്തരപാത വഴി പോകണം. മുണ്ടക്കയം വഴി വരുന്ന വാഹനങ്ങൾ കണ്ണിമല കഴിഞ്ഞ് എരുമേലി ടൗണിലെത്താതെ പ്രപ്പോസ്-എം.ഇ.എസ്.-മണിപ്പുഴ-കനകപ്പലം വഴി പോകണം.

* കുറുവാമൂഴി, കൊരട്ടി ഭാഗങ്ങളിൽനിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൊരട്ടി-കണ്ണിമല സമാന്തരപാത ഉപയോഗിക്കണം.

* റാന്നി ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങളലിലേക്ക് പോകുന്ന വാഹനങ്ങൾക്ക് എരുമേലിയിൽ എത്താതെ ചാരുവേലി-പഴയിടം-ചിറക്കടവ് റോഡിലൂടെ പോകാം.

* പമ്പാവാലി ഭാഗത്തൂടെ കാഞ്ഞിരപ്പള്ളി, മണ്ടക്കയം പ്രദേശങ്ങളിലേക്കുള്ള വാഹനങ്ങൾ എം.ഇ.എസ്.-പ്രപ്പോസ്-കണ്ണിമല വഴി പോകണം.

* വെച്ചൂച്ചിറ ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് കനകപ്പലം-മുക്കട വഴി റാന്നി, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലേക്കും, വെൺകുറുഞ്ഞി മണിപ്പുഴ പ്രപ്പോസ് വഴി മുണ്ടക്കയം ഭാഗത്തേക്കും പോകാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel sabarimala festival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+