ഏറ്റുപറയുമ്പോൾ പാപങ്ങളൊക്കെയും മാറ്റുന്നൊരപ്പനല്ലേ, എന്റെ ഏറ്റുമാനൂരപ്പനല്ലേ... ഏറ്റുമാനൂരപ്പനെ പ്രകീർത്തിക്കുന്ന ഏറ്റവും പ്രസിദ്ധമായ ഭക്തിഗാനങ്ങളിലെ ഈ വരികൾ മാത്രം മതി വിശ്വാസികൾക്ക് ഏറ്റുമാനൂരപ്പൻ ആരാണെന്നും എന്താണെന്നും മനസ്സിലാക്കുവാൻ. വിശ്വാസികൾ ഒരിക്കലെങ്കിലും ദർശനം ആഗ്രഹിക്കുന്ന ഏറ്റുമാനൂർ ക്ഷേത്രം മറ്റൊരു ഉത്സവകാലത്തിലേക്ക് കടന്നിരിക്കുകയാണ്.
ഏറ്റുമാനൂരപ്പന്‍റെ അനുഗ്രഹം തേടി പതിനായിരക്കണക്കിന് വിശ്വാസികൾ ഇനി ഇവിടെയെത്തും. ഒരു നോക്ക് കണ്ട് ജീവിതസാഫല്യം നേടി മടങ്ങുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഇവിടെയെത്തുന്നവർക്കുള്ളത്.
ഏറ്റുമാനൂർ ഉത്സവം
ഏറ്റുമാനൂർ ഉത്സവം 2023
ഏഴരപ്പൊന്നാന ദർശനം
ഏഴരപ്പൊന്നാന ദർശനം 2023
ഏറ്റുമാനൂർ ഉത്സവം പ്രധാന തിയതികൾ
കൊടിയേറ്റ് (ഒന്നാം ഉത്സവം)
ഫെബ്രുവരി 21 (1198 കുംഭം 9) ചൊവ്വാഴ്ച
ഫെബ്രുവരി 28 (1198 കുംഭം 16) ചൊവ്വാഴ്ച
പള്ളിവേട്ട (ഒൻപതാം ഉത്സവം )
മാർച്ച് 1 (1198 കുംഭം 17) ബുധനാഴ്ച
ആറാട്ട് പത്താം ഉത്സവം )
മാർച്ച് 2 (1198 കുംഭം 18) വ്യാഴാഴ്ച
എട്ടാം ഉത്സവദിനമായ 28ന് സിനിമാതാരം ജയറാമും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം നടക്കും. രാത്രി 12ന് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും നടക്കും. പള്ളിവേട്ട ദിനമായ മാർച്ച് 1ന് രാവിലെ 7 മണിക്ക് നടക്കുന്ന ശ്രീബലിയിൽ കുടമാറ്റം നടക്കും. തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന മേജർസെറ്റ് പഞ്ചാരിമേളം നടക്കും. വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലിയും, കുടമാറ്റവും, വേല - സേവ എന്നിവയുമുണ്ടാവും ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചവാദ്യവും നടക്കും. രാത്രി 12ന് പള്ളിവേട്ട ദീപക്കാഴ്ച. ആറാട്ട് ദിവസമായ മാർച്ച് 2ന് ഉച്ചയ്ക്ക് 12ന് ആറാട്ട് ബലി, പുറപ്പാട്. രാത്രി 12ന് എതിരേൽപ് മണ്ഡപത്തിൽ ആറാട്ട് എതിരേൽപ്. തുടർന്ന് ക്ഷേത്ര മൈതാനത്ത് എഴുന്നള്ളിപ്പ്. തുടർന്ന് ഉത്സവം കൊടിയിറങ്ങും.



Click it and Unblock the Notifications












