Search
  • Follow NativePlanet
Share
» »ലാൽബാഗ് പുഷ്പമേള; തിരക്കില്ലാതെ പോയി കാണാം,വഴിയിൽ ബ്ലോക്കിലും കിടക്കില്ല.. അറിയേണ്ട കാര്യങ്ങൾ

ലാൽബാഗ് പുഷ്പമേള; തിരക്കില്ലാതെ പോയി കാണാം,വഴിയിൽ ബ്ലോക്കിലും കിടക്കില്ല.. അറിയേണ്ട കാര്യങ്ങൾ

ബെംഗളുരുവിലെ ഏറ്റവും ആവേശകരമായ ദിവസങ്ങളാണ് ലാൽബാഗ് പുഷ്പമേളയുടെ സമയം. പ്രായവും കാലാവസ്ഥയും തിരക്കും വകവയ്ക്കാതെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ ഫ്ലവർഷോയുടെ ഭാഗമാകാനായി വരും. ബാംഗ്ലൂരിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാത്രമല്ല, സമീപ ജില്ലകളിൽ നിന്നുപോലും ആളുകൾ ലാൽബാഗ് പുഷ്പമേള കാണാനായി എത്തും. ഈ വർഷത്തെ സ്വാതന്ത്ര്യ ദിന ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 8 ന് ആരംഭിച്ചു. ആദ്യദിവസം മുതൽ തന്നെ ആവേശജനകമായ പങ്കാളിത്തമാണ് മേളയ്ക്ക് ലഭിക്കുന്നത്.

ഇന്ത്യയുടെ ഭരണഘടനാ ശില്പിയായ ഡോ ബി ആർ അംബേദ്കറിന്‍റെ ജീവിതവും അദ്ദേഹത്തിന്‍റെ സംഭാവനകളുമാണ് ഇത്തവണത്തെ പ്രമേയം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൂക്കളുടെ അലങ്കാരവും ക്രമീകരണവും പ്രദർശനവും ഒരുക്കിയിട്ടുള്ളത്. കൗതുകമുണർത്തുന്ന ഒട്ടേറെ കാഴ്ചകൾ ഇത്തവണയുണ്ട്. ഇത്തവണ ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം സന്ദർശകരെയാണ് മേളയിൽ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ തിരക്കില്ലാതെ. സ്വസ്ഥമായി കാഴ്ചകൾ ഒക്കെ കണ്ട് വരണമെങ്കിൽ നന്നായി പ്ലാൻ ചെയ്യുകതന്നെ വേണം.

Explore Bangalore Lalbagh Flower Show 2024

ലാൽബാഗ് പുഷ്പമേള പ്രവേശന സമയം, നിരക്ക്

ഓഗസ്റ്റ് 8 മുതൽ 19 വരെ 12 ദിവസമാണ് 2024 ലെ ലാൽബാഗ് ഫ്ലവർഷോ ഉള്ളത്. പ്രവർത്തിദിസങ്ങളിൽ മുതിർന്നവർക്ക് 80 രൂപയും വാരാന്ത്യങ്ങളിൽ 100 രൂപയുമാണ് നിരക്ക്. കുട്ടികൾക്ക് എല്ലാ ദിവസവും 30 രൂപയാണ് പ്രവേശന ഫീസ്. സ്കൂൾ യൂണിഫോമിൽ വരുന്ന കുട്ടികൾക് പ്രവേശനം സൗജന്യമാണ്. രാവിലെ 7.00 മുതൽ രാത്രി 7.00 വരെയാണ് പ്രവേശന സമയം.

ലാൽബാഗിൽ എത്തിച്ചേരാൻ

ബാംഗ്ലൂരിന്‍റെ ഏതുഭാഗത്തു നിന്നും മെട്രോ വഴിയോ ബസ് വഴിയോ ലാൽബാഗിൽ എളുപ്പം എത്താം. ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ ലാൽബാഗ് മെട്രോ സ്റ്റേഷൻ ആണ്. യശ്വന്ത്പൂർ, മജസ്റ്റിക് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് മെട്രോ സർവീസ് ലഭ്യമാണ്. കൂടാതെ, ദേവനഹള്ളി, മല്ലേശ്വരം, മൈസൂർ റോഡ്, കനകപുര റോഡ്. ബന്നാര്‍ഘട്ട റോഡ്, ജയനഗർ, ജെപി നഗര്‍, കെആർ മാർക്കറ്റ്, കോറമംഗള, മജസ്റ്റിക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നേരിട്ട് ബസുകളും ലഭിക്കും.

തിരക്കേറിയ സമയം

ലാൽബാഗ് പുഷ്പമേളയിൽ പങ്കെടുക്കുക എന്നത് അവിസ്മണീയമായ ഒരനുഭവം ആണെങ്കിലും അവിടുത്തെ തിരക്ക് നിങ്ങളെ മടുപ്പിക്കും. കാണാൻ ഒരുപാട് ബാക്കിയുണ്ടെങ്കിൽപ്പോലും എത്രയും പെട്ടന്ന് എങ്ങനെയെങ്കിലും പുറത്ത് കടന്നാൽ മതിയെന്നാകുന്ന അവസരവും ഉണ്ട്. ഇതൊഴിവാക്കാൻ തിരക്ക് കുറഞ്ഞ സമയത്ത് സന്ദർശിക്കുക എന്നതാണ് പരിഹാരം.

പുഷ്പമേള തുടങ്ങുന്ന രാവിലെ 7.00 മണിക്ക് തന്നെ നിങ്ങൾക്ക് വരാൻ സാധിച്ചാൽ ആൾക്കൂട്ടം എത്തുന്നതിനു മുൻപ് കണ്ട് മടങ്ങാം. കൂടാതെ പ്രവർത്തി ദിവസങ്ങളിൽ വരിക, ആഴ്ചാവസാനങ്ങൾ, വൈകുന്നേരങ്ങൾ എന്നിവ ഒഴിവാക്കുക. ഉച്ച നേരത്തും അധികം ആളുണ്ടാകാനുള്ള സാധ്യത കുറവാണ്. സാധിക്കുമെങ്കിൽ ടിക്കറ്റ് ഓണ്‍ലൈൻ ആയി എടുക്കാം. ഇത് ക്യൂവിൽ നിൽക്കേണ്ട സമയം കുറയ്ക്കും.

പൊതുഗതാഗതം മതി

മുൻപ് സൂചിപ്പിച്ചതു പോലെ ലാൽബാഗിലേക്ക് മെട്രോ സർവീസും നഗരത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും ബസ് സർവീസുമുണ്ട്. പൊതുഗതാഗതം ഉപയോഗിച്ച് വന്നാല്‍ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാം, പാർക്കിങ് തേടി നടക്കേണ്ട, കണ്ട് കഴിഞ്ഞാൻ നേരെ മെട്രോയെ ബസോ കയറി മടങ്ങാം തുടങ്ങിയ ഗുണങ്ങളുമുണ്ട്. ചെലവും കുറവായിരിക്കും.

പാർക്കിങ് ഇല്ല

പുഷ്പമേളയോട് അനുബന്ധിച്ച് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പാര്‍ക്കിങ്ങിന് വിലക്കുണ്ട്.
ഡോ മാരിഗൗഡ റോഡ്: ലാൽബാഗ് പ്രധാന ഗേറ്റ് മുതൽ നിംഹാൻസ് വരെ ഇരുവശവും
കെ.എച്ച്. റോഡ്: കെ.എച്ച് സർക്കിള്‍ മുതൽ ശാന്തിനഗർ ജംക്‌ഷൻ വരെ ഇരുവശവും
ലാൽബാഗ് റോഡ്: സുബ്ബയ്യ സർക്കിൾ മുതൽ ലാൽബാഗ് പ്രധാന ഗേറ്റ് വരെ ഇരുവശവും
സിദ്ധയ്യ റോഡ്: ഉർവശി തിയേറ്റർ ജങ്ഷൻ മുതൽ വിൽസൺ ഗാർഡൻ 12-ാം ക്രോസ് വരെ ഇരുവശവും
ബി ടി എസ് റോഡ്: ബി എം ടി സി ജങ്ഷൻ മുതൽ പോസ്റ്റ് ഓഫീസ് വരെ
കൃംമ്പിഗൽ റോഡ്: ഇരുവശവും
ലാൽബാഗ് വെസ്റ്റ് ഗേറ്റ് മുതൽ ആർ.വി. ടീച്ചേഴ്സ് കോളേജ് വരെ
ആർ.വി. ടീച്ചേഴ്‌സ് കോളേജ് മുതൽ അശോക പില്ലർ വരെ
അശോക പില്ലർ മുതൽ സിദ്ധാപുര ജംങ്ഷൻ വരെ എന്നിവിടങ്ങളിൽ ബെംഗളൂരു ട്രാഫിക് പോലീസ് വാഹനങ്ങൾ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: independence day bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+