ലോകം ചുറ്റിക്കറങ്ങണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികൾ കാണില്ല. കുറഞ്ഞ പക്ഷം യൂറോപ്പോ അല്ലെങ്കിൽ മസായി മാരയിലെ കാഴ്ചകളോ നയാഗ്ര വെള്ളച്ചാട്ടമോ എന്നിങ്ങനെ ഏതെങ്കിലും ഒക്കെ കാഴ്ചകൾ എപ്പോഴെങ്കിലുമായിട്ട് മനസ്സിൽ കൊത്തിവലിച്ചിട്ടുണ്ടാവും. അതൊക്കെയൊന്ന് പോകാൻ പറ്റിയിരുന്നെങ്കിലെന്ന് ആലോചിക്കുകയും ചെയ്യും!
യാത്ര നിങ്ങൾക്കൊരു ഹരമാണെങ്കിൽ നിങ്ങളുടെ യാത്രാ പട്ടികയിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ട അഞ്ച് രാജ്യങ്ങൾ പരിചയപ്പെട്ടാലോ? അതിമനോഹരമായ കാഴ്ചകള്‍ കൊണ്ടും ഭൂപ്രകൃതികൊണ്ടും സഞ്ചാരികളെ സ്വീകരിക്കുന്ന രാജ്യങ്ങള് ഏതൊക്കെയാണെന്ന് നോക്കാം.

1. ഗ്രീസ്
ഒരു യാത്രികന്റെ മനസ്സിൽ ഒറ്റയടിക്കു കയറിപ്പറ്റുന്ന സ്ഥലമാണ് ഗ്രീസ്. ചരിത്രകാലം മുതൽ തന്നെ ഗ്രീസ് ലോകത്തിനു മുന്നിൽ അറിയപ്പെട്ടിരുന്നു. അതെല്ലാം കഴിഞ്ഞ് ഇന്നും ഗ്രീസ് ഇഷ്ടപ്പെടാത്ത ആരും കാണില്ല. ഭംഗിയാർന്ന ബീച്ചുകളും സൂര്യോദയവും തീരങ്ങളും ഗ്രാമങ്ങളും വാക്കുകളാൽ വിശേഷിപ്പിക്കുവാൻ കഴിയാത്ത ദ്വീപുകളും ചേരുന്ന ഗ്രീസ് ചരിത്രത്തിലേക്ക് ഒരു വാതിൽ തുറക്കുന്ന സ്ഥലം കൂടിയാണ്. പഴയമയും പുതുമയും ഒരേ അളവിൽ ചേരുന്ന സ്ഥലം കൂടിയാണിത്.
ഗ്രീസ് വാഗ്ദാനം ചെയ്യുന്ന മറ്റൊരു കാര്യം ഇവിടുത്തെ രുചികളും രാത്രി ജീവിതവും കൂടിയാണ്. ഏതൻസ്, സാന്‍റോറിനി, മൈക്കോണോസ്, മെറ്റിയോറ എന്നിങ്ങനെ കണ്ടുനടക്കുവാൻ ഒരുപാട് കാഴ്ചകളും ഇവിടെയുണ്ട്. സുരക്ഷിത രാജ്യമായതിനാൽ ആർക്കും ധൈര്യമായി ഇവിടേക്ക് വരികയും ചെയ്യാം. മേയ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാൻ അനുയോജ്യം.
2. ഐസ്ലന്‍ഡ്
ഭൂമിയിൽ തന്നെയാണോ ഈ സ്ഥലം എന്ന് അമ്പരപ്പിക്കുന്ന നാടാണ് ഐസ്ലന്‍ഡ്. കാലാവസ്ഥയുടെ കാര്യത്തിലും ജീവിതരീതികളിലും എല്ലാം ലോകത്തിലെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാണ്. പേരുപോലെ തന്നെ മഞ്ഞ് മൂടിക്കിടക്കുന്ന ഇടങ്ങളാണ് ഇവിടുത്തെ പ്രത്യേകത. നോര്‍ത്തേൺ ലൈറ്റ്സ്, ബ്ലൂ ലഗൂൺ, ഹിമാനികൾ, അഗ്നിപർവ്വതങ്ങൾ തുടങ്ങിയ കാണാനാണ് സഞ്ചാരികൾ അധികവും ഇവിടേക്ക് വരുന്നത്.

തീയുടെയും വെള്ളത്തിന്‍റെയും നാട് എന്ന് ലോകം വിളിക്കുന്ന ഐസ്ലൻഡ് യാത്രികരെ സംബന്ധിച്ചെടുത്തോളം കാഴ്ചകളുടെയും അനുഭവങ്ങളുടെയും ഒരു പറുദീസാ കൂടിയാണ്. ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ രാജ്യങ്ങളിലൊന്നായി ഐസ്ലാന്‍ഡ് അറിയപ്പെടുന്നു. രാജ്യത്തിന്റെ 11% ഹിമാനികളാൽ മൂടപ്പെട്ടതാണ് എന്നതും അറിഞ്ഞിരിക്കാം. സെപ്റ്റംബറിനും മാർച്ചിനും ഇടയിലുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ നല്ലത്.
3. തുർക്കി
തുർക്കിയെ ഒരു സ്വപ്നരാജ്യമായി മനസ്സിൽ കാണാത്തവർ ചുരുക്കമായിരിക്കും. പാശ്ചാത്യ സംസ്കാരവും പൗരസ്ത്യ സംസ്കാരവും എറ്റവും ക്രിയാത്മകയാമി കൂടിച്ചേരുന്ന ഇവിടെ കാണാനല്ലാത്തതായി ഒരിടം പോലുമില്ല. അതുകൊണ്ടുതന്നെ തുർക്കി യാത്ര പ്ലാൻ ചെയ്യുമ്പോൾ വളരെ ആലോചിച്ചു വേണം ഏതൊക്കെ സ്ഥലങ്ങൾ കാണണമെന്ന് തീരുമാനിക്കുവാൻ. ചരിത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കാഴ്ചകൾ ഇവിടെ ഒരുപാടുണ്ട്.
പൂച്ചകളുടെ നഗരം എന്നറിയപ്പെടുന്ന തുർക്കി പഴയ ഒരു ലോകത്തിലേക്ക് നമ്മെ കൊണ്ടുപോകും. തെക്കുകിഴക്കൻ യൂറോപ്പിലും തെക്കുപടിഞ്ഞാറൻ ഏഷ്യയിലുമാണ് തുർക്കി സ്ഥിതി ചെയ്യുന്നത്. അതിനാൽ രണ്ട് ഭൂഖണ്ഡങ്ങളുടെയും സാന്നിധ്യം ഇവിടുത്തെ രീതികളിൽ പ്രതിഫലിക്കുന്നു. ഏപ്രിൽ, മേയ്, സെപ്റ്റംബർ, ഒക്ടോബർ എന്നീ സമയങ്ങളാണ് തുർക്കി സന്ദർശിക്കുവാൻ അനുയോജ്യം.

4. സ്കോട്ലാൻഡ്
ഒറ്റക്കാഴ്ചയിൽ തന്നെ വിസ്മയിപ്പിക്കുന്ന ഇടമാണ് സ്കോട്ലാൻഡ്. പഴയകാല കൊട്ടാരങ്ങൾ, നിർമ്മിതികൾ, രാജഭരണകാലത്തെ ഓർമ്മിപ്പിക്കുന്ന സ്ഥലങ്ങൾ, രാവും പകലുമില്ലാതെ സജീവമായിരിക്കുന്ന തെരുവുകൾ, സംഗീതസാന്ദ്രമായ വൈകുന്നേരങ്ങളും രാത്രികളും എന്നിങ്ങനെ സഞ്ചാരികളെ പിടിച്ചുവലിക്കുന്ന ഒരുപാട് കാര്യങ്ങൾ സ്കോട്ലാൻഡ് വാഗ്ദാനം ചെയ്യുന്നു. മേയ്, സെപ്റ്റംബർ എന്നീ മാസങ്ങളാണ് സ്കോട്ലാൻഡ് സന്ദർശിക്കുവാൻ അനുയോജ്യം.
5. മാലദ്വീപ്
ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികലുടെ സ്വർഗ്ഗമാണ് മാലദ്വീപ്. മാലയിൽ കോർത്തിട്ടപോലുള്ള ദ്വീപുകൾ, അവിടുത്തെ ജീവിതം, കാഴ്ചകൾ എന്നിങ്ങനെ ഇവിടേക്ക് ആളുകളെ എത്തിക്കുന്ന കാര്യങ്ങൾ നിരവധിയുണ്ട്. ഡൈവിങ്, സ്നോർക്കലിങ് തുടങ്ങിയ ആക്ടിവിറ്റികൾക്കും ഇവിടം പേരുകേട്ടതാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












