ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനം ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. ആഘോഷങ്ങളും ആശംസകളും മാത്രമല്ല, ഇത്തവണ ഒരു നീണ്ട വാരാന്ത്യവും സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായി ഉണ്ട്.അതുകൊണ്ടു തന്നെ ഒത്തിരി അവധിയെടുക്കാതെ യാത്രകൾ പ്ലാൻ ചെയ്യാൻ കാത്തിരിക്കുന്നവരെ സംബന്ധിച്ച് കിടിലൻ ചാന്‍സ് ആണ് വന്നിരിക്കുന്നത്. ഇനി ദൂരെയൊന്നും പോയില്ലെങ്കിൽ പോലും യാത്രാ പട്ടികയിലെ ഏറ്റവും അടുത്തുള്ള ഇടങ്ങളെങ്കിലും കണ്ടിരിക്കണം.
ഓഗസ്റ്റ് 15 ഇത്തവണ വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച ഒരു ദിവസം മാത്രം ലീവ് എടുത്താൻ വ്യാഴം, വെള്ളി, ശനി, ഞായർ എന്നിങ്ങനെ നീണ്ട നാല് ദിവസം കിട്ടും. ഇത്രയും അവധിയുള്ള സ്ഥിതിക്ക് മിക്കവരും നാട്ടിലേക്ക് വണ്ടിപിടിക്കാനായിക്കും നോക്കുന്നത്. അത് നടന്നില്ലെങ്കിൽ യാത്രകൾ പ്ലാൻ ചെയ്യാം. ഇതാ സ്വാതന്ത്ര്യ ദിന നീണ്ട വാരാന്ത്യത്തിൽ ബാംഗ്ലൂരിൽ നിന്നും എളുപ്പത്തിൽ പോകാൻ പറ്റിയ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം.
നന്ദി ഹിൽസ്
പട്ടികയിൽ നന്ദി ഹിൽസ് എന്ന പേരു കാണുമ്പോഴേ പലരുടെയും മുഖം ചുളിയും. ബാംഗ്ലൂരിൽ വന്നശേഷം ഏറ്റവും കൂടുതൽ തവണ പോയിട്ടുള്ള ഇടമായിരിക്കും ഇത്. എന്നാലും അവസാനം പലപ്പോഴും പിന്നെയും ചെന്നെത്തുന്നത് നന്ദി ഹില്‍സിലായിരിക്കും. പ്രത്യേകിച്ച് പ്ലാനിങ്ങ് ഒന്നുമില്ലാതെ രാവിലെ എണീറ്റ് പോകാൻ പറ്റിയ അത്രയും സിംപിൾ ഇടമാണ് നന്ദി ഹിൽസ്. ഒരു സഞ്ചാരിയെ സംബന്ധിച്ചെടുത്തോളം ഒരു കംപ്ലീറ്റ് പാക്കേജ് ഇവിടം നല്കുന്നു. ക്യാംപിങ്, ഹൈക്കിങ്, നടത്തം, സാഹസികത എന്നിങ്ങനെ ഇവിടെ ഇല്ലാത്തത് ഒന്നുമില്ല.
ശിവനസമുദ്ര വെള്ളച്ചാട്ടം
ബെംഗളുരുവിൽ നിന്ന് ഓഗസ്റ്റിൽ നിങ്ങൾക്ക് സന്ദർശിക്കാൻ പറ്റിയ മികച്ച ഇടങ്ങളിലൊന്നാണ് ശിവനസമുദ്ര വെള്ളച്ചാട്ടം.വാരാന്ത്യ യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അധികം വൈകാതെ തന്നെ പോകണം. മഴ പെയ്ത് ഏറ്റവും മനോഹരമായാണ് ഇവിടെ വെള്ളം പതിക്കുന്നത്. ഒരുപാട് ആളുകള്‍ എത്തുന്ന ഇടമാണെങ്കിലും ഇതിന്‍റെ ശാന്തതയ്ക്കും ഭംഗിക്കും ഒരു കുറവും വന്നിട്ടില്ല. 320 അടി ഉയരത്തിൽ നിന്നാണ് ശിവനസമുദ്ര വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. കർണ്ണാടകയിലെ മാണ്ഡ്യ ജില്ലയുടെയും ചാമരാജനഗര ജില്ലയുടെയും അതിർത്തിയിലാണ് ശിവനസമുദ്ര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
കബനി
നിങ്ങൾ വൈൽഡ് ലൈഫ് ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ നീണ്ട വാരാന്ത്യത്തിൽ കബനിയിലേക്ക് പോകാം. കർണ്ണാടകയിലെ ജനപ്രിയ വന്യജീവി സങ്കേതങ്ങളിലൊന്നയ കബനി ബാംഗ്ലൂരിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ പോകാന് പറ്റിയ ഇടം കൂടിയാണ്. എത്തിച്ചേരാനുള്ള എളുപ്പം, ജൈവവൈവിധ്യം, കാഴ്ചകൾ എന്നിങ്ങനെ നിരവധി ഘടങ്ങൾ ഇതിനെ ജനപ്രിയമാക്കുന്നു. കബനി റിസർവോയറിൻ്റെ തീരത്ത് 55 ഏക്കർ വനഭൂമിയും ചെങ്കുത്തായ താഴ്‌വരകളും മറ്റ് ജലാശയങ്ങളും കാണാം. നാഗർഹോള വന്യജീവി സങ്കേതത്താൽ ചുറ്റപ്പെട്ട കബനി, തോൽപ്പെട്ടി വന്യജീവി സങ്കേതം, കുറുവ ദ്വീപ്, സാഗർ അണക്കെട്ട്, വയനാട് തുടങ്ങിയ നിരവധി പ്രദേശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ലേപാക്ഷി
നീണ്ട വാരാന്ത്യങ്ങൾ ചെലവഴിക്കാൻ ബാംഗ്ലൂരിൽ നിന്നും പോകാൻ യോജിച്ച മറ്റൊരിടമാണ് ലേപാക്ഷി. ചരിത്രവും ഐതിഹ്യങ്ങളും ഏറെയുള്ള ലോപാക്ഷി ആന്ധ്രാ പ്രദേശിലാണെങ്കിലും ബെംഗളുരുവിൽ നിന്ന് 130 കിലോമീറ്റർ അകലമേയുള്ളൂ. ബാംഗ്ലൂർ എയർപോർട്ട് റോഡിൽ നിന്നും 100 കിലോമീറ്ററിനടുത്താണ് ലേപാക്ഷിയിലേക്കുള്ള ദൂരം. നിലം തൊടാത്ത തൂണ്‍, ഒറ്റക്കല്ലിലെ ഏഴുതലയുള്ള നാഗപ്രതിമ, 27 അടി നീളമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ നന്ദികേശ പ്രതിമ തുടങ്ങി അത്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. ശിവക്ഷേത്രം, വീരഭദ്ര ക്ഷേത്രം, വിഷ്ണു ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ മൂന്ന് ക്ഷേത്രങ്ങൾ. അതിരാവിലെ ഇറങ്ങിയാൽ രാത്രിയോടെ മടങ്ങിവരാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications
















