Search
  • Follow NativePlanet
Share
» »ആനകൂട്ടം കുളിക്കാനെത്തുന്ന ആനക്കുളം, ആനകളുടെ വിഹാര കേന്ദ്രം! മൂന്നാര്‍ യാത്രയിലെ കിടിലൻ ഇടം!

ആനകൂട്ടം കുളിക്കാനെത്തുന്ന ആനക്കുളം, ആനകളുടെ വിഹാര കേന്ദ്രം! മൂന്നാര്‍ യാത്രയിലെ കിടിലൻ ഇടം!

കടന്നു പോകുമ്പോൾ ഇടുക്കിയിലെ മറ്റേത് ഇടത്തെയും പോലെ മനോഹരമാണ് ആനക്കുളവും! ഒരു വശത്തെ കാടിനും മറുവശത്തെ പുൽമേടിനെയും വിഭജിച്ച് പാറക്കെട്ടുകളിലൂടെ തട്ടിയൊഴുകുന്ന പുഴയും അതിനപ്പുറത്തെ പുൽമൈതാനവും കലുങ്കും ചായക്കടയും ഒക്കെ ചേരുന്ന ഒരു ഗ്രാമം! എന്നാൽ ഈ ഒരു ശാന്തതയും ഭംഗിയും ഒരു രണ്ടര മൂന്നു മണി വരെയോ കാണൂ.. വൈകുന്നേരമാകുമ്പോഴേയ്ക്കും സംഗതി സീൻ ആകും!!

കാടിറങ്ങി വരുന്ന കരിവീരന്മാരെ കാണാൻ സ്വദേശികളും വിദേശികളും എത്തുന്ന ആനക്കുളം ഇടുക്കിയിലെ ഏറ്റവും കിടിലൻ സ്ഥലങ്ങളിലൊന്നാണ്. മാങ്കുളം എന്ന മനോഹരമായ ഇടുക്കിയിലെ സ്ഥലത്തിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ആനക്കുളത് വന്നാൽ വെള്ളം കുടിക്കാമെത്തുന്ന ആമക്കൂട്ടങ്ങളെ അടുത്തു നിന്ന് കാണുക മാത്രമല്ല, അവരുടെ കുറുമ്പും കളികളും കൺ നിറയെ കണ്ട് മടങ്ങുകയും ചെയ്യാം.

Anakkulam Where Elephants Come to Bathe

PC: Florian van Duyn

കേരളത്തിലെ മറ്റൊരു സ്ഥലത്തിനും പകരം വയ്ക്കുവാൻ കഴിയാത്ത കാഴ്ചകളും ഭംഗിയും കഥകളും ഈ നാടിനുണ്ട്. വേറുതേയാണോ വൈകുന്നേരമാകുമ്പോഴേയ്ക്കും ആനക്കൂട്ടത്തിന്‍റെ വെള്ളം കുടിയും കുളിയും കാണാൻ ആളുകൾ എത്തുന്നത്! വിദേശികളും ആഭ്യന്തര സഞ്ചാരികളും ഉൾപ്പെടെയുള്ളവർ കണ്ടും കേട്ടുമറിഞ്ഞ് ഇവിടേക്ക് എത്തുന്നത് ആനക്കൂട്ടത്തിന്‍റെ കുറുമ്പൻ നടത്തവും കാഴ്ചകളും കാണാനാണ്.

ആനക്കുളത്തിന്‍റെ പേര് എങ്ങനെ വന്നു എന്നു പറഞ്ഞ് നമുക്ക് തുടങ്ങാം. മാങ്കുളം ഫോറസ്റ്റ് ഡിവിഷന്‍റെയും മലയാറ്റൂർ വനമേഖലയുടെയും അതിർത്തിയിലുള്ള ഇടമാണ് ആനകുളം. വൈകുന്നേരമാകുമ്പോഴേയ്ക്കും ആനക്കൂട്ടം നീരാടാനെത്തുന്ന ഇവിടെ മിക്കദിവസവും ഗജവീരന്മാർ എത്താറുണ്ട്. മറ്റു സീസണുകളേക്കാൾ വേനൽക്കാലത്താണ് കാടിറങ്ങി ആനകൾ വെള്ളം കുടിക്കാൻ ആനക്കുളത്ത് എത്തുന്നത്.

കടുത്ത വേനലിൽ ഉൾക്കാടുകളിൽ ജലക്ഷാമം വരുമ്പോഴാണ് ആനക്കൂട്ടങ്ങൾ കാടിറങ്ങുന്നത്. എന്നിരുന്നാലും മിക്ക സീസണിലും വെള്ളം കുടിക്കുവാനും കുളിച്ച് ശരീരം തണുപ്പിക്കാനും ഒക്കെ ഇവർ ഇവിടേക്ക് വരും. കൊമ്പന്മാർ മാത്രമല്ല, കുട്ടിയാനകളും പിടിയാനകളും കൂട്ടത്തിൽ കാണും. അഞ്ചും ആറും പേരുള്ള സംഘം മുതൽ ചിലപ്പോള്‍ മുപ്പത് വരെ ആനകൾ ഇവിടെ എത്തും.

ആനക്കുളത്തിന്‍റെ മറ്റൊരു പ്രത്യേകത ആനകൾ സ്ഥിരമായി ഒരേ സ്ഥലത്തു തന്നെയാണ് വെള്ളം കുടിക്കുവാൻ എത്തുന്നത് എന്നതാണ്. ഈറ്റച്ചോലയാറിലെ വെള്ളം ആണ് ഇവിടെ എത്തുന്ന ആനകൾക്കു വേണ്ടത്. പെരിയാറിൽ എത്തുന്ന ഈറ്റച്ചോലയാറിലെ ഓരിൽ നിന്നുള്ള വെള്ളത്തിന് ഒരു ഉപ്പുരസമുണ്ടത്രെ. ധാരാളം ധാതുക്കളടങ്ങിയ വെള്ളം കുടിച്ച് മത്തുപിടിക്കാനാണ് കാടിറങ്ങി ആനകൾ വരുന്നതെന്നാണ് ഇവിടുള്ളവർ പറയുന്നത്.

പുഴയ്ക്കു സമീപത്തുള്ള നിരപ്പായ പുല്ലിൽ ഫുട്ബോൾ കഴിക്കുന്നത് ഇവിടുത്തെ നാട്ടുകാരുടെ ഒരു നേരമ്പോക്കാണ്. വൈകിട്ട് ആനക്കൂട്ടം എത്തുമ്പോഴേയ്ക്കും പൊതുവേ ഇവർ കളി അവസാനിപ്പിച്ച് പോകും. ആനകൾക്ക് ശല്യമേതുമില്ലാതെ ആവശ്യാനുസരണം വെള്ളം കുടിക്കുവാനും നീരാടാമുള്ള സൗകര്യം നല്കാനാണിത്.

എന്തായാലും ആനക്കൂട്ടം വെള്ളം കുടിച്ച് പുഴയിൽ കുളിച്ചു മറിയുന്ന കാഴ്ച കൗതുകം നിറഞ്ഞ ഒന്നാണ്. കാണാനിരിക്കുന്ന ആളുകളെ ഒട്ടും നിരാശപ്പെടുത്താതെ ആനക്കൂട്ടം മടങ്ങുമ്പോൾ അപൂർവ്വ ഭാഗ്യം ലഭിച്ച സന്തോഷത്തിലാവും കാഴ്ച കാണാനെത്തിയവർ. പൊതുവേ വൈകുന്നേരത്തോടെ എത്തി രാത്രിയോടെ മടങ്ങാറാണ് ആനകളുടെ പതിവ്.

ആനക്കുളത്ത് വെള്ളം കുടിക്കാനെത്തുന്ന ആനക്കൂട്ടത്തെ കാണണമെങ്കിൽ വേനൽക്കാലത്ത് പോകുന്നതാണ് നല്ലത്. അടിമാലി- മൂന്നാർ റൂട്ടിലെ കല്ലാറിൽനിന്ന് ഇടത്തേക്കു തിരിഞ്ഞാണ് ആനക്കുളത്തേക്കു പോകുന്നത്.
അടിമാലിയിൽ നിന്ന് കല്ലാർ നരെ 14 കിലോമീറ്ററും കല്ലാറിൽ നിന്ന് മാങ്കുളത്തേയ്ക്ക് 18 കിലോമീറ്ററുമാണ് ദൂരം. മാങ്കുളത്തു നിന്ന് ആനക്കുളത്തേയ്ക്ക് 8 കിലോമീറ്റർ സഞ്ചരിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+