കണ്ണൂർ നഗരത്തിൽ നിന്ന് 55 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഏഴിമലയ്ക്ക് ചരിത്രപരമായി ഏറെ പ്രാധന്യമുണ്ട്. പ്രാചീനകാലത്തെ മൂഷിക രാജവംശത്തിന്റെ ആസ്ഥാനാമായിരുന്നു ഏഴിമല എന്ന് ചില ചരിത്രകാരന്മാർ പറയുന്നുണ്ട്. പതിനൊന്നാം നൂറ്റാണ്ടിൽ ചേര - ചോള രാജക്കന്മാർ ഇവിടെ വച്ച് യുദ്ധം നടത്തിയിരുന്നതായും പറയപ്പെടുന്നു.
ഐതിഹ്യങ്ങളിലും ഏഴിമലയേക്കുറിച്ച് പരാമർശമുള്ളതായി പറയപ്പെടുന്നു. രാമയണത്തിലെ ചില സംഭവങ്ങൾ നടന്നത് ഏഴിമലയിൽ വച്ചാണെന്നാണ് ആളുകൾ വിശ്വസിക്കപ്പെടുന്നത്. ഹനുമാൻ മൃതസഞ്ജീവനി തേടി യാത്ര പോയ സംഭവവുമായി ചേർത്ത് ഒരു ഐതിഹ്യം ഏഴിമലയുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നുണ്ട്.

Photo Courtesy: Ravi Varma Press
ഹനുമാൻ സഞ്ജീവിനി പർവ്വതവുമായി ഏഴിമലയുടെ മുകളിലൂടെ യാത്ര ചെയ്തപ്പോൾ അതിൽ കുറച്ച് ഭാഗം താഴേക്ക് പതിച്ചാണ് ഏഴിമല ഉണ്ടായതെന്നാണ് ഒരു വിശ്വാസം. അതിനാൽ ഏഴിമലയിൽ വളരുന്ന സസ്യങ്ങൾക്ക് ഔഷധ ഗുണമുള്ളതായി പറയപ്പെടുന്നു.
ബുദ്ധമതവുമായി ബന്ധപ്പെട്ടും ഏഴിമല അറിയപ്പെടുന്നുണ്ട്. ശ്രീബുദ്ധൻ ഏഴിമല സന്ദർശിച്ചിരുന്നതായി ബുദ്ധമതവുമായി ബന്ധപ്പെട്ട ചില ഗ്രന്ഥങ്ങൾ പറഞ്ഞുവയ്ക്കുന്നു.

Photo Courtesy: Jameela P.
ഏഴ് മലകൾ
ഏഴ് മലകൾ എന്ന് അർത്ഥം വരുന്ന വാക്കിൽ നിന്നാണ് ഏഴിമല എന്ന സ്ഥല നാമം ഉണ്ടായത്. സമുദ്രനിരപ്പിൽ നിന്ന് 286 മീറ്റർ ഉയർന്ന് നിൽക്കുന്ന ഈ സ്ഥലം സാഹസികരായ സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ്.
കാഴ്ചകൾ
ഹനുമാന്‍ ക്ഷേത്രമാണ് ഏഴിമലയിലെ ഏറ്റവും ആകര്‍ഷകമായ ഒരു കാഴ്ച. മനോഹരമായ ലൈറ്റ് ഹൗസും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കാഴ്ചയൊരുക്കുന്നു.
എത്തിച്ചേരാൻ
പയ്യന്നൂരിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് ഏഴിമല സ്ഥിതി ചെയ്യുന്നത്. 2009ല്‍ നേവല്‍ അക്കാദമി സ്ഥാപിക്കപ്പെട്ടതോടെ ഏഴിമല ഇന്ത്യന്‍ നേവിയുടെ കീഴിലാകുകയും ഇവിടേക്ക് പ്രവേശനം കര്‍ശനമായി നിയന്ത്രിക്കപ്പെടുകയും ചെയ്തുവരുന്നു.

Photo Courtesy: Sreejithk2000
ഏഴിമല ബീച്ച്
എഴിമലയുടെ താഴ്വരയിൽ അറബിക്കടലിനോട് ചേർന്നുള്ള സുന്ദരമായ കടൽത്തീരമാണ് ഏഴിമല ബീച്ച്. ഹനുമാന്റെ കൂറ്റൻ പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയാണ് ഇതെന്നാണ് പറയപ്പെടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












